bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 2
Revelation 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 3 →
1
എഫെസൊസിലെ സഭയുടെ മാലാഖയ്ക്ക് എഴുതുക: ഏഴു നക്ഷത്രങ്ങള്‍ വലത്തു കൈയിലേന്തി ഏഴു വിളക്കുകളുടെ മധ്യേ നടക്കുന്നവന് പറയുന്നു:
2
നിങ്ങളുടെ പ്രവൃത്തിയും പ്രയത്നവും ക്ഷമാപൂര്‍വമുള്ള സഹനവും, ദുഷ്ടജനത്തെ നിങ്ങള്‍ക്കു വഹിക്കുവാന്‍ കഴിയുന്നില്ല എന്നതും എനിക്കറിയാം. അപ്പോസ്തോലന്മാരല്ലാതിരിക്കെ, അപ്പോസ്തോലന്മാരെന്നു ഭാവിക്കുന്നവരെ പരീക്ഷിച്ച് അവര്‍ അസത്യവാദികള്‍ എന്നു നീ കണ്ടുപിടിച്ചിരിക്കുന്നു.
3
നീ ക്ഷമാപൂര്‍വം സഹിച്ചു നില്ക്കുന്നു; എന്റെ നാമത്തെപ്രതി പീഡനങ്ങള്‍ സഹിക്കുന്നെങ്കിലും നീ തളര്‍ന്നുപോകുന്നില്ല എന്നു ഞാന്‍ അറിയുന്നു.
4
എന്നാല്‍ നിന്നെപ്പറ്റി എനിക്ക് ഒരു കാര്യം പറയുവാനുണ്ട്: ആദ്യമുണ്ടായിരുന്ന സ്നേഹം നീ വിട്ടുകളഞ്ഞു.
5
ഏതവസ്ഥയില്‍നിന്നു നീ വീണിരിക്കുന്നു എന്നോര്‍ത്ത് അനുതപിച്ച് ആദ്യം നീ ചെയ്തുവന്ന പ്രവൃത്തികള്‍ ചെയ്യുക. അങ്ങനെ ചെയ്യാതിരുന്നാല്‍ ഞാന്‍ നിന്റെ അടുക്കല്‍ വരികയും നിന്റെ വിളക്ക് തല്‍സ്ഥാനത്തുനിന്നു നീക്കുകയും ചെയ്യും. അങ്ങനെ വരാതിരിക്കുവാന്‍ നീ അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക.
6
എങ്കിലും നിങ്ങളെക്കുറിച്ചുള്ള ഒരു മേന്മ പറയാനുണ്ട്. നിങ്ങള്‍ നിക്കൊലാവ്യരുടെ പ്രവൃത്തികളെ വെറുക്കുന്നു. ഞാനും അവയെ വെറുക്കുന്നു.
7
ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന് ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാന്‍ കൊടുക്കും.
8
സ്മുര്‍ന്നയിലെ സഭയുടെ മാലാഖയ്‍ക്കെഴുതുക: മൃതിയടയുകയും വീണ്ടും ജീവന്‍പ്രാപിക്കുകയും ചെയ്ത ആദിയും അന്തവുമായവന്‍ ഇങ്ങനെ പറയുന്നു:
9
നിങ്ങളുടെ ക്ലേശഭാരവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നിങ്ങള്‍ സമ്പന്നരാകുന്നു. വാസ്തവത്തില്‍ യെഹൂദന്മാരല്ലാതിരിക്കെ യെഹൂദന്മാരാണെന്നു പറയുന്നവരുണ്ട്. സാത്താന്റെ ആലയങ്ങളായ അക്കൂട്ടരുടെ ദൂഷണവും ഞാന്‍ അറിയുന്നു.
10
നിങ്ങള്‍ക്ക് ആസന്നഭാവിയില്‍ സഹിക്കുവാനുള്ളത് ഓര്‍ത്ത് ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന് പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കും; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കു കഷ്ടതയുണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരിക്കുക; എന്നാല്‍ ജീവകിരീടം ഞാന്‍ നിനക്കു നല്‍കും.
11
“ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ: “ജയിക്കുന്നവന് നിശ്ചയമായും രണ്ടാമത്തെ മരണത്തിന് അധീനനാകുകയില്ല.”
12
പെര്‍ഗ്ഗമൊസിലെ സഭയുടെ മാലാഖയ്ക്ക് എഴുതുക:
13
“മൂര്‍ച്ചയേറിയ ഇരുമുനവാള്‍ ഉള്ളവന് അരുള്‍ചെയ്യുന്നു: നീ എവിടെയാണു വസിക്കുന്നത് എന്ന് എനിക്കറിയാം; സാത്താന്റെ സിംഹാസനം ഉള്ളിടത്തുതന്നെ. നീ എന്റെ നാമം മുറുകെപ്പിടിച്ചു. സാത്താന് നിവസിക്കുന്ന, നിങ്ങളുടെ സ്ഥലത്തുവച്ച് എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസിനെ വധിച്ച കാലത്തുപോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല.
14
എങ്കിലും നിങ്ങളെപ്പറ്റി എനിക്കു പറയുവാനുണ്ട്. വിഗ്രഹങ്ങള്‍ക്കു നിവേദിച്ചതു ഭക്ഷിക്കുവാനും, അസാന്മാര്ഗിക പ്രവൃത്തികള്‍ ചെയ്യുവാനും ഇസ്രായേല്‍മക്കള്‍ക്കു പ്രേരണനല്കി അവര്‍ക്കു പ്രതിബന്ധം സൃഷ്ടിക്കുവാന്‍ ബാലാക്കിനെ ഉപദേശിച്ച ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിക്കുന്ന ചിലര്‍ അവിടെയുണ്ട്.
15
അതുപോലെതന്നെ നിക്കൊലാവ്യരുടെ സിദ്ധാന്തങ്ങളെ മുറുകെപ്പിടിക്കുന്ന ചിലരും അവിടെയുണ്ട്. അതുകൊണ്ട് അനുതപിക്കുക.
16
അല്ലെങ്കില്‍ ഞാന്‍ വേഗം വന്ന് എന്റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും.
17
ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. “ജയിക്കുന്നവനു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; വെണ്മയുള്ള ഒരു കല്ലും ഞാന്‍ അവനു നല്‍കും. അതില്‍ ഒരു പുതിയ നാമം എഴുതിയിരിക്കും. ആ കല്ലു ലഭിക്കുന്നവനല്ലാതെ മറ്റാരും അതു മനസ്സിലാക്കുകയില്ല.
18
തുയത്തൈരയിലെ സഭയുടെ മാലാഖയ്ക്ക് എഴുതുക: “അഗ്നിജ്വാലയ്ക്കു സമാനമായ കണ്ണുകളും മിന്നിത്തിളങ്ങുന്ന വെള്ളോടിനു തുല്യമായ പാദങ്ങളും ഉള്ള ദൈവസുതന് അരുള്‍ചെയ്യുന്നു:
19
നിന്റെ പ്രവൃത്തികളും, സ്നേഹവും, വിശ്വാസവും, ശുശ്രൂഷയും, ക്ഷമയോടുകൂടിയ സഹനവും ഞാന്‍ അറിയുന്നു. നിന്റെ അവസാനത്തെ പ്രവൃത്തികള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്.
20
എങ്കിലും നിനക്കെതിരെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. താന്‍ പ്രവാചികയാണെന്നു സ്വയം പറഞ്ഞുകൊണ്ട് എന്റെ ദാസന്മാരെ അനാശാസ്യത്തിനും വിഗ്രഹങ്ങള്‍ക്കു നിവേദിച്ചവ ഭക്ഷിക്കുവാനും ഉപദേശിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ വച്ചുപുലര്‍ത്തുന്നു.
21
അനുതപിക്കുവാന്‍ ഞാന്‍ അവള്‍ക്ക് അവസരം നല്കി. എങ്കിലും തന്റെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുവാന് അവള് കൂട്ടാക്കിയില്ല.
22
ഇതാ ഞാന്‍ അവളെ രോഗശയ്യയിലാക്കും. അവളോടൊത്തു വ്യഭിചാരം ചെയ്യുന്നവര്‍ അവളോടുള്ള വേഴ്ചയെക്കുറിച്ച് അനുതപിക്കുന്നില്ലെങ്കില്‍ ഞാന്‍ അവരെ കൊടിയ ദുരിതത്തിലാക്കും.
23
അവളുടെ മക്കളെ ഞാന്‍ കൊന്നുകളയും. ഞാന്‍ മനസ്സും ഹൃദയവും പരിശോധിക്കുന്നവരാണെന്ന് എല്ലാ സഭകളും അറിയും. നിങ്ങള്‍ക്കോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കു തക്കത് ഞാന്‍ നല്‍കും.
24
“എന്നാല്‍ മേല്പറഞ്ഞ ഉപദേശം സ്വീകരിക്കാത്തവരും ‘സാത്താന്റെ ഗഹനമായ കാര്യങ്ങള്‍’ എന്നു ചിലര്‍ വിശേഷിപ്പിക്കുന്നവ പഠിക്കാത്തവരുമായ, തുയത്തൈരയിലെ ഇതര ജനത്തോടു ഞാന്‍ പറയുന്നു: വേറൊരു ഭാരവും ഞാന്‍ നിങ്ങളുടെമേല്‍ വയ്ക്കുന്നില്ല;
25
ഞാന്‍ വരുന്നതുവരെ നിങ്ങള്‍ക്കുള്ള വിശ്വാസം മുറുകെപ്പിടിച്ചുകൊള്ളുക.
26
ജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവന് ജനതകളുടെമേല്‍ ഞാന്‍ അധികാരം നല്‍കും.
27
ഇരുമ്പു ചെങ്കോല്‍കൊണ്ട് അവന് അവരെ ഭരിക്കും. മണ്‍പാത്രംപോലെ അവര്‍ തകര്‍ക്കപ്പെടും.
28
എനിക്കു പിതാവില്‍നിന്നു ലഭിച്ച അധികാരമാണിത്. ഉദയനക്ഷത്രം ഞാന്‍ നല്‍കും. “സഭകളോട് ആത്മാവ് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22