bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 11
Revelation 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 12 →
1
പിന്നീട്, ദണ്ഡുപോലെയുള്ള ഒരു അളവുകോല്‍ നല്‍കിയിട്ട് എന്നോട് ഇപ്രകാരം പറഞ്ഞു: “നീ പോയി ദേവാലയവും അതിലെ ബലിപീഠവും അളക്കുക; ദേവാലയത്തില്‍ ആരാധിക്കുന്നവരെയും അളക്കുക;
2
എന്നാല്‍ ദേവാലയത്തിനു പുറത്തുള്ള അങ്കണം അളക്കരുത്; അതു വിജാതീയര്‍ക്കു വിട്ടുകൊടുത്തിരിക്കുന്നതാണല്ലോ. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവുട്ടിമെതിക്കും.
3
ഞാന്‍ രണ്ടു സാക്ഷികളെ പ്രവചിക്കുവാന്‍ അധികാരപ്പെടുത്തും. അവര്‍ ചണവസ്ത്രം ധരിച്ച് ആയിരത്തി ഇരുന്നൂറ്റി അറുപതു ദിവസം പ്രവചിക്കും.”
4
ലോകനാഥന്റെ മുമ്പില്‍ നില്ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു നിലവിളക്കുകളുമാണ് പ്രസ്തുത സാക്ഷികള്‍.
5
ആരെങ്കിലും ആ പ്രവാചകരെ ദ്രോഹിക്കുവാന്‍ ശ്രമിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്നി പുറപ്പെട്ട് ശത്രുക്കളെ നശിപ്പിക്കും; അവരെ ദ്രോഹിക്കുന്നവര്‍ മരിക്കേണ്ടിവരും.
6
അവരുടെ പ്രവചനകാലത്ത് മഴപെയ്യാതെവണ്ണം ആകാശത്തിന്റെ കിളിവാതിലുകള്‍ അടച്ചുകളയുവാന്‍ അവര്‍ക്ക് അധികാരമുണ്ട്. സകല ജലാശയങ്ങളെയും രക്തമായി മാറ്റുവാനും സര്‍വ പകര്‍ച്ചവ്യാധികള്‍കൊണ്ടും ഭൂമിയെ യഥേഷ്ടം ദണ്ഡിപ്പിക്കുവാനുമുള്ള അധികാരവും അവര്‍ക്കുണ്ട്.
7
അവരുടെ ദൗത്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ കീഴടക്കികൊന്നുകളയും.
8
അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ട മഹാനഗരത്തിന്റെ തെരുവീഥിയില്‍ അവരുടെ മൃതദേഹങ്ങള്‍ കിടക്കും. സോദോമിന്റെയും ഈജിപ്തിന്റെയും പ്രതീകമായിട്ടത്രേ ആ നഗരം അറിയപ്പെടുന്നത്.
9
സകല ജനതകളിലും ഗോത്രങ്ങളിലും ഭാഷക്കാരിലും ജാതികളിലും നിന്നുള്ളവര്‍ മൂന്നര ദിവസം അവരുടെ മൃതദേഹങ്ങളെ നോക്കിനില്ക്കും. അവയെ സംസ്കരിക്കുവാന്‍ അവര്‍ അനുവദിക്കുകയില്ല.
10
ഭൂമിയില്‍ നിവസിക്കുന്ന തങ്ങളെ ദണ്ഡിപ്പിച്ച ആ പ്രവാചകന്മാരുടെ മരണത്തില്‍ അവര്‍ സന്തോഷിക്കുകയും ആഹ്ലാദഭരിതരായി അന്യോന്യം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും.
11
മൂന്നര ദിവസം കഴിഞ്ഞ് ജീവന് നല്കുന്ന ആത്മാവ് ദൈവത്തില്‍നിന്ന് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ കണ്ടവര്‍ അത്യന്തം ഭയപരവശരായി.
12
അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു മഹാശബ്ദം: “ഇവിടെ കയറിവരിക” എന്നു പറയുന്നതായി അവര്‍ കേട്ടു. തങ്ങളുടെ ശത്രുക്കള്‍ നോക്കിനില്‍ക്കെ അവര്‍ മേഘത്തിലൂടെ സ്വര്‍ഗാരോഹണം ചെയ്തു.
13
തല്‍ക്ഷണം ഒരു വലിയ ഭൂകമ്പമുണ്ടായി; പട്ടണത്തിന്റെ പത്തിലൊന്നു നിലംപരിചായി. ഏഴായിരംപേര് കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഭയാക്രാന്തരായിത്തീര്‍ന്നു. സ്വര്‍ഗത്തിന്റെ അധീശനായ ദൈവത്തിന്റെ മഹത്ത്വത്തെ അവര്‍ പുകഴ്ത്തി.
14
രണ്ടാമത്തെ ദുരിതം കഴിഞ്ഞു. ഇതാ മൂന്നാമത്തേതിന്റെ ആഗമനം ആസന്നമായിരിക്കുന്നു.
15
അനന്തരം ഏഴാമത്തെ മാലാഖ കാഹളം ഊതി. അപ്പോള്‍ സ്വര്‍ഗത്തില്‍ ഒരു ശബ്ദഘോഷമുണ്ടായി: “ലോകരാജ്യം നമ്മുടെ സര്‍വേശ്വരന്റെയും അവിടുത്തെ ക്രിസ്തുവിന്റെയും രാജ്യമായിത്തീര്‍ന്നിരിക്കുന്നു; അവിടുന്ന് എന്നെന്നേക്കും വാണരുളും” എന്നായിരുന്നു ആ ശബ്ദഘോഷം.
16
അപ്പോള്‍ ദൈവസന്നിധിയിലുള്ള സിംഹാസനങ്ങളില്‍ ഉപവിഷ്ടരായിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ ദൈവമുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു:
17
ഉണ്ടായിരുന്നവനും ഇപ്പോഴുള്ളവനും സര്‍വശക്തനുമായ ദൈവമേ! അവിടുന്നു മഹാശക്തി ധരിച്ചുകൊണ്ട് വാണരുളുവാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു.
18
വിജാതീയര്‍ രോഷാകുലരായി; അവിടുത്തെ കോപം വന്നണഞ്ഞിരിക്കുന്നു. മരിച്ചവര്‍ വിധിക്കപ്പെടുന്നതിനുള്ള സമയം സമാഗതമായി. അന്ന് അവിടുത്തെ ദാസന്മാരായ പ്രവാചകന്മാര്ക്കും വിശുദ്ധന്മാര്‍ക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും പ്രതിഫലം നല്കപ്പെടുകയും ഭൂമിയെ നശിപ്പിക്കുന്നവര്‍ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും.
19
പിന്നീട് സ്വര്‍ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. ദൈവത്തിന്റെ ഉടമ്പടിപ്പേടകം അവിടെ ദൃശ്യമായി. മിന്നല്‍പ്പിണരും ഉച്ചത്തിലുള്ള ശബ്ദവും ഇടിമുഴക്കവും ഉഗ്രമായ കന്മഴയും ഭൂകമ്പവും ഉണ്ടായി.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22