bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 3
Revelation 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 4 →
1
സര്‍ദ്ദീസിലെ സഭയുടെ മാലാഖയ്ക്ക് എഴുതുക: “ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളുമുള്ളവന്‍ അരുള്‍ച്ചെയ്യുന്നു: നിന്റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു; സചേതനന്‍ എന്നു നിനക്കു പേരുണ്ട്. പക്ഷേ നീ അചേതനനാണ്.
2
ഉണരുക! മരണം ആസന്നമായി അവശേഷിച്ചിട്ടുള്ളവരെ ശക്തീകരിക്കുക. എന്റെ ദൈവത്തിന്റെ ദൃഷ്ടിയില് നിന്റെ പ്രവൃത്തികള്‍ കുറ്റമറ്റതായി ഞാന്‍ കണ്ടില്ല.
3
അതുകൊണ്ട് നിനക്കു ലഭിച്ച സന്ദേശം ഓര്‍ത്തുകൊള്ളുക. അതു മുറുകെപ്പിടിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ ഒരു കള്ളനെപ്പോലെ വരും. ഏതു വിനാഴികയിലാണു ഞാന്‍ വരുന്നതെന്നു നീ അറിയുകയില്ല.
4
എങ്കിലും തങ്ങളുടെ വസ്ത്രം മലിനപ്പെടുത്താത്ത കുറെപ്പോര്‍ സര്‍ദ്ദീസിലുണ്ട്. അവര്‍ ശുഭ്രവസ്ത്രം അണിഞ്ഞ് എന്റെകൂടെ നടക്കും. അതിന്, അവര്‍ യോഗ്യരാണ്.
5
ജയിക്കുന്നവന് ശുഭ്രവസ്ത്രം ധരിക്കും; ജീവന്റെ പുസ്തകത്തില്‍നിന്ന് അവന്റെ പേര് ഞാന്‍ മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ മാലാഖമാരുടെയും മുമ്പില്‍ ഞാന്‍ അവന്റെ പേര് അംഗീകരിക്കും.
6
“സഭകളോട് ആത്മാവ് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
7
ഫിലദെല്‍ഫിയയിലെ സഭയുടെ മാലാഖയ്ക്ക് എഴുതുക: “പരിശുദ്ധനും, സത്യവാനും, ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും, ആര്‍ക്കും തുറക്കുവാന്‍ കഴിയാത്തവണ്ണം അടയ്‍ക്കുന്നവനുമായവന്‍ അരുള്‍ചെയ്യുന്നു:
8
നിന്റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു. ഇതാ നിന്റെ മുമ്പില്‍ ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്തവിധം തുറന്നിരിക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിനക്കു പരിമിതമായ ശക്തിയേ ഉള്ളൂ. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചിട്ടുമില്ല.
9
യഥാര്‍ഥത്തില്‍ യെഹൂദന്മാരല്ലാതിരിക്കെ തങ്ങള്‍ യെഹൂദന്മാരാണെന്നു വ്യാജം പറയുന്ന ചിലരെ ഞാന്‍ സാത്താന്റെ സുനഗോഗില്‍നിന്നു വരുത്തി നിങ്ങളുടെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യിക്കും. ഞാന്‍ നിന്നെ സ്നേഹിച്ചു എന്ന് അവര്‍ മനസ്സിലാക്കും.
10
എന്റെ ക്ഷമയോടുകൂടിയ സഹനത്തിന്റെ വചനം നീ ജീവിതത്തില്‍ പാലിച്ചതുകൊണ്ട്, ഭൂമിയില്‍ നിവസിക്കുന്നവരെ ശോധന ചെയ്യുന്നതിനായി പ്രപഞ്ചത്തിന് ആകമാനമുണ്ടാകുന്ന അഗ്നിപരീക്ഷണകാലത്ത്, ഞാന്‍ നിന്നെ സംരക്ഷിക്കും.
11
ഞാന്‍ വേഗം വരുന്നു. നിനക്കുള്ളതിനെ മുറുകെപ്പിടിച്ചുകൊള്ളുക. നിന്റെ വിജയകിരീടം ആരും തട്ടിയെടുക്കാതിരിക്കട്ടെ.
12
ജയിക്കുന്നവനെ എന്റെ ദൈവത്തിന്റെ ആലയത്തിന് ഞാന്‍ ഒരു തൂണാക്കും; അവന് ഒരിക്കലും അവിടെനിന്നു മാറ്റപ്പെടുകയില്ല; എന്റെ ദൈവത്തിന്റെ നാമം ഞാന്‍ അവന്റെമേല്‍ എഴുതും; സ്വര്‍ഗത്തില്‍നിന്ന് എന്റെ ദൈവത്തിന്റെ അടുക്കല്‍നിന്നുതന്നെ, ഇറങ്ങിവരുന്ന എന്റെ ദൈവത്തിന്റെ നഗരമായ നവയെരൂശലേമിന്റെ നാമവും, എന്റെ പുതിയ നാമവും അവന്റെമേല്‍ എഴുതും.
13
“ആത്മാവ് സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ”
14
ലവൊദിക്യ സഭയുടെ മാലാഖയ്ക്ക് എഴുതുക: “വിശ്വസ്തനും, സത്യസാക്ഷിയും, ഈശ്വരസൃഷ്ടിയുടെ ആരംഭവുമായ ആമേന്‍ അരുള്‍ചെയ്യുന്നത്:
15
നിന്റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു. നീ ശീതവാനും ഉഷ്ണവാനും അല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കില്‍ നന്നായിരുന്നു.
16
ശീതവാനും ഉഷ്ണവാനും അല്ലാതെ ശീതോഷ്ണവാന്‍ ആയതിനാല്‍ എന്റെ വായില്‍നിന്നു നിന്നെ ഞാന്‍ തുപ്പിക്കളയും.
17
‘ഞാന്‍ ധനാഢ്യനാണ്; എനിക്കു വേണ്ടുവോളം സമ്പല്‍സമൃദ്ധി ഉണ്ട്; ഒന്നിനും എനിക്കു ബുദ്ധിമുട്ടില്ല’ എന്നു നീ പറയുന്നു. എന്നാല്‍ നീ നിര്‍ഭാഗ്യവാനും അരിഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല.
18
നീ സമ്പന്നനാകുവാന്‍ അഗ്നിയില്‍ ശുദ്ധീകരിച്ച സ്വര്‍ണവും, നിന്റെ നഗ്നത മറയ്ക്കുന്നതിനുവേണ്ടി ധരിക്കുവാനുള്ള ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കുവാന്‍ കണ്ണിലെഴുതാനുള്ള അഞ്ജനവും, എന്റെ പക്കല്‍നിന്നു വാങ്ങിക്കൊള്ളുക എന്നു ഞാന്‍ നിനക്കു ബുദ്ധി ഉപദേശിക്കുന്നു.
19
ഞാന്‍ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദത്തശ്രദ്ധനായിരിക്കുക; അനുതപിച്ചു പാപത്തില്‍നിന്നു പിന്തിരിയുക.
20
ഇതാ, ഞാന്‍ വാതില്ക്കല്നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതില്‍ തുറക്കുന്നെങ്കില്‍ ഞാന്‍ അകത്തുവരും; ഞാന്‍ അവനോടുകൂടിയും അവന് എന്നോടുകൂടിയും ഭക്ഷണം കഴിക്കുകയും ചെയ്യും.
21
ജയിക്കുന്നവന് എന്റെ സിംഹാസനത്തില്‍ എന്നോടുകൂടി ഇരിക്കുവാനുള്ള വരം നല്‍കും. ഞാന്‍ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തില്‍ ഇരുന്നതുപോലെതന്നെ.
22
“ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22