bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 9
Revelation 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 10 →
1
അനന്തരം അഞ്ചാമത്തെ മാലാഖ കാഹളമൂതി. ആകാശത്തുനിന്നു ഭൂമിയില്‍ നിപതിച്ച ഒരു നക്ഷത്രം ഞാന്‍ കണ്ടു.
2
അവന് അഗാധപാതാളത്തിന്റെ താക്കോല്‍ നല്കപ്പെട്ടു. അവന് അതിന്റെ പ്രവേശനദ്വാരം തുറന്നു. അതില്‍നിന്ന് ഒരു വലിയ തീച്ചൂളയില്‍ നിന്നെന്നപോലെ പുക പൊങ്ങി. സൂര്യനും വായുമണ്ഡലവും പുകകൊണ്ട് ഇരുണ്ടുപോയി.
3
പുകയില്‍നിന്ന് വെട്ടുക്കിളി ഭൂമിയിലേക്കു വന്നു. ഭൂമിയിലെ തേളുകള്‍ക്കുള്ളതുപോലെയുള്ള ശക്തി അവയ്ക്കു നല്കപ്പെട്ടു.
4
നെറ്റിത്തടത്തില്‍ സര്‍വേശ്വരന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയെങ്കിലുമോ ഏതെങ്കിലും വൃക്ഷത്തെയോ പച്ചിലച്ചെടിയെയോ പുല്‍ക്കൊടിയെയോ ദ്രോഹിക്കരുതെന്ന് അവയോടു കല്പിച്ചിരുന്നു.
5
അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിക്കുവാനത്രേ അതിന് അധികാരം നല്കപ്പെട്ടത്. അവ ഉണ്ടാക്കുന്ന വേദന തേളു കുത്തുമ്പോഴുള്ള വേദനപോലെ ആയിരിക്കും.
6
ആ നാളുകളില്‍ മനുഷ്യന് മരണത്തെ തേടും, പക്ഷേ കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും, എന്നാല്‍ മരണം അവരെ വിട്ട് ഓടിയകലും.
7
യുദ്ധത്തിനുവേണ്ടി ചമയിച്ച് ഒരുക്കിനിറുത്തുന്ന പടക്കുതിരയെപ്പോലെയാണ് വെട്ടുക്കിളിയുടെ ആകൃതി. അവയുടെ മുഖം മനുഷ്യന്റേതുപോലെയും തലയില്‍ സ്വര്‍ണക്കിരീടം വച്ചിരിക്കുന്നതുപോലെയും കാണപ്പെട്ടു.
8
സ്ത്രീകളുടേതുപോലെയുള്ള മുടി അവയ്ക്കുണ്ട്. സിംഹത്തിന്റേതുപോലെയുള്ള പല്ലുകളും
9
ഇരുമ്പുകവചംപോലെയുള്ള ചെതുമ്പലുകളും അവയ്ക്കുണ്ടായിരുന്നു. കുതിരകളെ പൂട്ടിയ അനേകം രഥങ്ങള്‍ പടക്കളത്തിലേക്കു പായുമ്പോഴുള്ള ശബ്ദം പോലെയാണ് അവയുടെ ചിറകടിയുടെ ശബ്ദം.
10
തേളിന്റേതുപോലെയുള്ള വാലും വിഷമുള്ളും അവയ്ക്കുണ്ട്. മനുഷ്യനെ അഞ്ചുമാസം വേദനിപ്പിക്കുന്നതിനുള്ള ശക്തി അവയുടെ വാലുകള്‍ക്കുണ്ട്.
11
പാതാളത്തിന്റെ മാലാഖയാണ് അവയുടെ രാജാവ്. ആ മാലാഖയുടെ പേര് എബ്രായഭാഷയില്‍ ‘അബദ്ദോന്‍’ എന്നും ഗ്രീക്കുഭാഷയില്‍ ‘അപ്പൊല്ലുവോന്‍’ അഥവാ ‘നശിപ്പിക്കുന്നവന്’ എന്നുമാണ്.
12
ഒന്നാമത്തെ കഷ്ടത കഴിഞ്ഞു. ഇനി രണ്ടു കഷ്ടതകള്‍ കൂടി വരുവാനുണ്ട്.
13
പിന്നീട് ആറാമത്തെ മാലാഖ കാഹളമൂതി. അപ്പോള്‍ ദൈവത്തിന്റെ മുമ്പിലുള്ള സ്വര്‍ണബലിപീഠത്തിന്റെ നാലു കൊമ്പുകളില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു.
14
കാഹളം കൈയിലുള്ള മാലാഖയോട്, “യൂഫ്രട്ടീസ് നദിയുടെ തീരത്തു ബന്ധിച്ചിരിക്കുന്ന നാലു മാലാഖമാരെയും അഴിച്ചുവിടുക” എന്നു പറയുന്നതായിരുന്നു ആ ശബ്ദം.
15
ഉടനെ ആ മാലാഖമാരെ അഴിച്ചുവിട്ടു. മനുഷ്യരാശിയുടെ മൂന്നിലൊന്നു ഭാഗത്തെ കൊന്നൊടുക്കുവാനുള്ള നാഴികയ്ക്കും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുംവേണ്ടി ഒരുക്കപ്പെട്ടവരാണ് അവര്‍.
16
കുതിരപ്പടയുടെ സംഖ്യ പതിനായിരത്തിന്റെ ഇരുപതിനായിരം മടങ്ങ് എന്നു ഞാന്‍ കേട്ടു. ആ കുതിരപ്പടയെ ദര്‍ശനത്തില്‍ ഞാന്‍ കണ്ടത് ഇങ്ങനെയാണ്:
17
കുതിരപ്പുറത്തിരുന്നവര്‍ അഗ്നിയുടെയും ഇന്ദ്രനീലത്തിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചം ധരിച്ചിരിക്കുന്നു. സിംഹത്തിന്റേതുപോലെ തലയുള്ള കുതിരയുടെ വായില്‍നിന്നു തീയും ഗന്ധകവും പുകയും പുറപ്പെട്ടിരുന്നു.
18
ഈ മൂന്നു മഹാമാരികള്‍മൂലം മനുഷ്യരാശിയുടെ മൂന്നിലൊന്നു നശിച്ചുപോയി. ആ കുതിരയുടെ വായില്‍നിന്നു പുറപ്പെട്ട അഗ്നിയും പുകയും ഗന്ധകവുംകൊണ്ടു തന്നെ.
19
എന്തെന്നാല്‍ ആ കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആണ്. സര്‍പ്പാകൃതിയും തലയുമുള്ളവ ആയിരുന്നു അവയുടെ വാലുകള്‍. ആ വാലുകൊണ്ട് അവ ക്ഷതമേല്പിക്കുന്നു.
20
ഈ മഹാമാരികള്‍കൊണ്ടു കൊല്ലപ്പെടാതെ അവശേഷിച്ചവര്‍ തങ്ങളുടെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് അനുതപിച്ചില്ല; പിശാചുപൂജയും വിഗ്രഹാരാധനയും തുടര്‍ന്നുപോന്നു. പൊന്നും വെള്ളിയും വെള്ളോടും കല്ലും മരവുംകൊണ്ട് ഉണ്ടാക്കിയിട്ടുള്ളവയാണ് അവര്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍. അവയ്ക്കു കാണുവാനോ, കേള്‍ക്കുവാനോ, നടക്കുവാനോ ഉള്ള കഴിവില്ലല്ലോ.
21
തങ്ങളുടെ കൊലപാതകങ്ങള്‍, ആഭിചാരം, ദുര്‍വൃത്തികള്‍, മോഷണങ്ങള്‍ ഇവയെക്കുറിച്ച് അവര്‍ അനുതപിച്ചതുമില്ല.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22