bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 17
Revelation 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 18 →
1
അതിനുശേഷം കലശങ്ങള്‍ കൈയിലുള്ള ഏഴു മാലാഖമാരില്‍ ഒരാള്‍ വന്ന് എന്നോട് ഇപ്രകാരം പറഞ്ഞു: “വരിക, പെരുവെള്ളത്തിന്മേലിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ന്യായവിധി ഞാന്‍ നിനക്കു കാണിച്ചുതരാം.
2
ഭൂമിയിലെ രാജാക്കന്മാര് അവളോടൊത്തു വ്യഭിചാരം ചെയ്തു. തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകുടിച്ച് അവള് ഭൂവാസികളെ മത്തുപിടിപ്പിച്ചു.”
3
ആ മാലാഖ ആത്മാവില്‍ എന്നെ വിജനസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ദൈവദൂഷണപരമായ നാമങ്ങള്‍ നിറഞ്ഞ കടുംചെമപ്പുനിറമുള്ള ഒരു മൃഗത്തിന്മേല് ഒരു സ്ത്രീ ഇരിക്കുന്നതു കണ്ടു. ആ മൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ടായിരുന്നു.
4
ധൂമ്രവര്‍ണവും കടുംചെമപ്പു നിറവുമുള്ള വസ്ത്രമാണ് അവള് ധരിച്ചിരുന്നത്. പൊന്നും രത്നങ്ങളും മുത്തും അവള് അണിഞ്ഞിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധിയും മ്ലേച്ഛതയും നിറഞ്ഞ സ്വര്‍ണപാനപാത്രവും അവളുടെ കൈയിലുണ്ടായിരുന്നു.
5
അവളുടെ നെറ്റിത്തടത്തില്‍ “മഹാബാബിലോണ്‍-വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്” എന്ന നിഗൂഢനാമം ആലേഖനം ചെയ്തിരുന്നു.
6
വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും പാനംചെയ്ത് അവള് ലഹരി പിടിച്ചിരിക്കുന്നതായി ഞാന്‍ കണ്ടു. അവളെ കണ്ടപ്പോള്‍ ഞാന്‍ അത്യധികം അദ്ഭുതപ്പെട്ടു.
7
എന്നാല്‍ ആ മാലാഖ എന്നോടു പറഞ്ഞു: “എന്തിനാണ് നീ അദ്ഭുതപ്പെടുന്നത്? ആ സ്ത്രീയെയും, അവള് വഹിക്കുന്ന ഏഴു തലയും പത്തു കൊമ്പുമുള്ള മൃഗത്തെയും സംബന്ധിച്ചുള്ള നിഗൂഢസത്യം ഞാന്‍ പറഞ്ഞുതരാം.
8
നീ കണ്ട മൃഗമാകട്ടെ, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി പാതാളത്തില്‍നിന്നു കയറിവരാനിരിക്കുന്നതും വിനാശത്തിലേക്കു നീങ്ങുന്നതുമാകുന്നു. ലോകസ്ഥാപനംമുതല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂനിവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരുവാനിരിക്കുന്നതുമായ ആ മൃഗത്തെ കണ്ടു വിസ്മയഭരിതരാകും.
9
“ഇവിടെയാണ് ജ്ഞാനസമന്വിതമായ ബുദ്ധിയുടെ ആവശ്യം. ആ സ്ത്രീ ഇരിക്കുന്ന ഏഴു മലകളാണ് ഏഴു തലകള്‍. മാത്രമല്ല, അവ ഏഴു രാജാക്കന്മാരുമാകുന്നു.
10
അവരില്‍ അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോള്‍ ഉണ്ട്. അപരന് ഇനി വരുവാനിരിക്കുന്നതേയുള്ളൂ. അയാള്‍ വന്ന് അല്പകാലം ഇരിക്കേണ്ടതാകുന്നു.
11
ഉണ്ടായിരുന്നവനും ഇപ്പോള്‍ ഇല്ലാത്തവനുമായ മൃഗം എട്ടാമത്തെ ആളാണ്, എങ്കിലും ആ ഏഴു പേരിലുള്‍പ്പെടുന്നു. അവന് നാശത്തിലേക്കു പോകുന്നു.
12
“നീ കണ്ട പത്തുകൊമ്പ് പത്തു രാജാക്കന്മാരാണ്. അവര്‍ ഇതുവരെ രാജത്വം ലഭിച്ചവരല്ല. എങ്കിലും മൃഗത്തോടൊപ്പം ഒരു മണിക്കൂര്‍ അവര്‍ രാജാധികാരം പ്രാപിക്കേണ്ടവരാണ്.
13
ഏക മനസ്സുള്ളവരായ ഇവര്‍ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നല്കുന്നു. അവര്‍ കുഞ്ഞാടിനോടു പോരാടും;
14
കുഞ്ഞാട് അവരെ ജയിക്കും; എന്തുകൊണ്ടെന്നാല്‍ അവിടുന്ന് കര്‍ത്താധികര്‍ത്താവും രാജാധിരാജനും ആകുന്നു. അവിടുത്തോടുകൂടിയുള്ളവര്‍ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും ആകുന്നു.
15
പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “വേശ്യയുടെ ഇരിപ്പിടമായി നീ കണ്ട ജലസഞ്ചയം വിവിധ വര്‍ഗങ്ങളുടെയും വിവിധ രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിവിധ ഭാഷക്കാരുടെയും സമൂഹമാണ്.
16
നീ കണ്ട പത്തു കൊമ്പുകളും മൃഗവും വേശ്യയെ ദ്വേഷിക്കും; അവളെ ഏകാകിനിയും നഗ്നയുമാക്കി, അവളുടെ മാംസം വിഴുങ്ങുകയും അവളെ അഗ്നിയില്‍ ദഹിപ്പിക്കുകയും ചെയ്യും.
17
എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ വചനങ്ങള്‍ സംഭവിക്കുന്നതുവരെ, ഏകമനസ്സോടെ ദൈവത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുവാനും തങ്ങളുടെ രാജാധികാരം മൃഗത്തിനു നല്കുവാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
18
“നീ കണ്ട സ്ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേല് അധികാരമുള്ള മഹാനഗരം തന്നെ.”
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22