bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 12
Revelation 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 13 →
1
അതാ സ്വര്‍ഗത്തില്‍ ഒരു അദ്ഭുതദൃശ്യം! സൂര്യനെ ഉടയാടയാക്കിയിരിക്കുന്ന ഒരു സ്ത്രീ! ചന്ദ്രന് അവള്‍ക്കു പാദപീഠമായിരിക്കുന്നു. പന്ത്രണ്ടു നക്ഷത്രംകൊണ്ടു പ്രശോഭിക്കുന്ന കിരീടം അവളുടെ ശിരസ്സില്‍ അണിഞ്ഞിട്ടുണ്ട്. അവള് ഗര്‍ഭിണിയാണ്.
2
പ്രസവം അടുത്തതിനാല്‍ കഠിനവേദനകൊണ്ടു നിലവിളിക്കുന്നു.
3
സ്വര്‍ഗത്തില്‍ മറ്റൊരു അടയാളവും ദൃശ്യമായി. അതാ, അഗ്നിസമാനമായ ഒരു ഉഗ്രസര്‍പ്പം! അതിന് ഏഴു തലയും പത്തുകൊമ്പും ഉണ്ട്;
4
ഓരോ തലയിലും ഓരോ കിരീടവും. അതിന്റെ വാല് ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ തൂത്തുവാരി ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങുവാന്‍ അവളുടെ മുമ്പില്‍ ആ ഉഗ്രസര്‍പ്പം നിലയുറപ്പിച്ചു.
5
സകല മനുഷ്യജാതികളെയും ഇരുമ്പുചെങ്കോല്‍കൊണ്ടു ഭരിക്കുവാനുള്ള പുരുഷസന്താനത്തെ ആ സ്ത്രീ പ്രസവിച്ചു. എന്നാല്‍ ആ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുക്കലേക്ക് ഉയര്‍ത്തപ്പെട്ടു.
6
ആ സ്ത്രീയാകട്ടെ വിജനസ്ഥലത്തേക്ക് ഓടിപ്പോയി. ആയിരത്തി ഇരുന്നൂറ്ററുപതു ദിവസം അവളെ പോറ്റുന്നതിന് ദൈവം ഒരു സ്ഥലം അവിടെ സജ്ജമാക്കിയിരുന്നു.
7
പിന്നീട് സ്വര്‍ഗത്തില്‍ യുദ്ധം ആരംഭിച്ചു. മീഖായേലും തന്റെ മാലാഖമാരുടെ ഗണവും ഉഗ്രസര്‍പ്പത്തോടു പടവെട്ടി.
8
സര്‍പ്പവും അവന്റെ കിങ്കരന്മാരും തിരിച്ചടിച്ചു. പക്ഷേ, അവര്‍ പരാജിതരായി. പിന്നീടൊരിക്കലും അവര്‍ക്കു സ്വര്‍ഗത്തില്‍ സ്ഥലം ലഭിച്ചില്ല.
9
ആ മഹാസര്‍പ്പത്തെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. ആ പുരാതന സര്‍പ്പത്തെ പിശാചെന്നും സാത്താനെന്നും വിളിക്കുന്നു. ലോകത്തെ ആകമാനം വഞ്ചിക്കുന്നവനാണ് അവന്. അവനോടൊപ്പം അവന്റെ കിങ്കരന്മാരെയും ഭൂമിയിലേക്കു തള്ളിക്കളഞ്ഞു.
10
സ്വര്‍ഗത്തില്‍ ഒരു മഹാശബ്ദം ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും ആധിപത്യവും അവിടുത്തെ ക്രിസ്തുവിന്റെ അധികാരവും വന്നെത്തിയിരിക്കുന്നു. എന്തെന്നാല്‍ രാപകല്‍ നമ്മുടെ സഹോദരന്മാരെ ദൈവസമക്ഷം കുറ്റം ചുമത്തിക്കൊണ്ടിരുന്നവനെ തള്ളിക്കളഞ്ഞുവല്ലോ.
11
അവരാകട്ടെ, കുഞ്ഞാടിന്റെ രക്തംകൊണ്ടും തങ്ങളുടെ സാക്ഷ്യവചനംകൊണ്ടും അവനെ ജയിച്ചു. തങ്ങളുടെ പ്രാണനെ അവര്‍ സ്നേഹിച്ചില്ല. മരിക്കുവാന്‍പോലും അവര്‍ സന്നദ്ധരായിരുന്നു.
12
അതുകൊണ്ട് സ്വര്‍ഗമേ, സ്വര്‍ഗവാസികളേ, നിങ്ങള്‍ ആനന്ദിക്കുക! ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ പിശാചു നിങ്ങളുടെ അടുക്കലേക്കു വന്നിരിക്കുന്നു. ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂ എന്ന് അവനറിയാവുന്നതുകൊണ്ട് അവന് ഉഗ്രകോപം പൂണ്ടിരിക്കുന്നു.
13
താന്‍ ഭൂമിയിലേക്കു തള്ളപ്പെട്ടു എന്നു സര്‍പ്പം മനസ്സിലാക്കിയപ്പോള്‍ പുരുഷസന്താനത്തെ പ്രസവിച്ച ആ സ്ത്രീയെ പീഡിപ്പിക്കുവാന്‍ ഭാവിച്ചു.
14
എന്നാല്‍ അതിന്റെ പിടിയില്‍പ്പെടാതെ വിജനസ്ഥലത്തേക്കു പറന്നുപോകുവാന്‍ വന്‍കഴുകന്റെ രണ്ടുചിറകുകള്‍ ആ സ്ത്രീക്കു നല്കപ്പെട്ടു. അവിടെ മൂന്നര വര്‍ഷക്കാലം സര്‍പ്പത്തിന്റെ കൈയില്‍ അകപ്പെടാതെ അവള് സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.
15
ആ സ്ത്രീയെ ഒഴുക്കിക്കളയുന്നതിന് നദിപോലെയുള്ള ഒരു ജലപ്രവാഹം സര്‍പ്പം തന്റെ വായില്‍നിന്നു പുറപ്പെടുവിച്ചു.
16
എന്നാല്‍ ഭൂമി സ്ത്രീയുടെ തുണയ്ക്കെത്തി. സര്‍പ്പം പുറപ്പെടുവിച്ച നദിയെ ഭൂമി വായ് തുറന്നു വിഴുങ്ങിക്കളഞ്ഞു.
17
അപ്പോള്‍ സ്ത്രീയുടെനേരെ സര്പ്പത്തിന് ഉഗ്രരോഷം ഉണ്ടായി. ദൈവത്തിന്റെ കല്പനകള് അനുസരിക്കുകയും യേശുവിന്റെ സാക്ഷികളായി ജീവിക്കുകയും ചെയ്യുന്നവരുമായി ആ സ്ത്രീയുടെ സന്താനങ്ങളില്‍ ശേഷിച്ചിട്ടുള്ളവരോടു യുദ്ധം ചെയ്യുവാന്‍ സര്‍പ്പം പുറപ്പെട്ടു.
18
കടല്‍ത്തീരത്ത് അവന് നിലയുറപ്പിച്ചു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22