bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 18
Revelation 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 19 →
1
അനന്തരം വലിയ അധികാരമുള്ള മറ്റൊരു മാലാഖ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. ആ മാലാഖയുടെ തേജസ്സുകൊണ്ട് ഭൂമി പ്രകാശപൂരിതമായിത്തീര്‍ന്നു.
2
ആ ദൈവദൂതന് ഗംഭീരസ്വരത്തില്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വീണുപോയി! മഹാബാബിലോണ്‍ വീണുപോയി! അത് ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടമായിത്തീര്‍ന്നിരിക്കുന്നു. സകല അശുദ്ധാത്മാക്കളുടെയും അഭയസ്ഥാനവും അറപ്പുതോന്നുന്ന സകല അശുദ്ധ പക്ഷികളുടെയും താവളവും ആകുന്നു.
3
എല്ലാ ജനതകളും മാദകലഹരി പിടിപ്പിക്കുന്ന, അവളുടെ വേശ്യാവൃത്തിയാകുന്ന വീഞ്ഞുകുടിച്ചിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാര് അവളുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും അവളുടെ ദുര്‍വൃത്തിയുടെ ധനംകൊണ്ട് ഭൂമിയിലെ വ്യാപാരികള്‍ സമ്പന്നരാകുകയും ചെയ്തു.
4
അനന്തരം സ്വര്‍ഗത്തില്‍നിന്ന് ഇപ്രകാരം മറ്റൊരു ശബ്ദം ഞാന്‍ കേട്ടു: “എന്റെ ജനമേ, അവളെ വിട്ടുപോരുക! അവളുടെ പാപങ്ങളില്‍ പങ്കാളികളാകാതിരിക്കുന്നതിനും, ബാധകളുടെ ഓഹരി പറ്റാതിരിക്കുന്നതിനും, അവളെ വിട്ടു പോരുക!
5
അവളുടെ പാപം ആകാശം മുട്ടെയുള്ള കൂമ്പാരമായിത്തീര്‍ന്നിരിക്കുന്നു! ദൈവം അവളുടെ അധര്മങ്ങള് വിസ്മരിക്കുന്നില്ല.
6
അവള് ചെയ്തതുപോലെ അവള്‍ക്കു നിങ്ങള്‍ പകരം ചെയ്യുക; അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി തിരിച്ചുകൊടുക്കുക; അവള് കലര്‍ത്തുന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്ത്തിക്കൊടുക്കുക.
7
അവള് തന്നെത്തന്നെ എത്രമാത്രം മഹത്ത്വപ്പെടുത്തുകയും സുഖലോലുപതയില്‍ മുഴുകുകയും ചെയ്തുവോ, അത്രയ്ക്ക് അവള്‍ക്കു പീഡനവും ദുഃഖവും നല്‍കുക. ‘ഞാന്‍ ഒരു രാജ്ഞിയായി വാഴുന്നു; വിധവയല്ല; ദുഃഖം ഞാന്‍ കാണുകയുമില്ല!’ എന്ന് അവള് ആത്മഗതം ചെയ്യുന്നു.
8
അതുകൊണ്ട് മരണം, ദുഃഖം, ക്ഷാമം മുതലായ ബാധകള്‍ ഒരു ദിവസംതന്നെ അവള്‍ക്കുണ്ടാകും; അവളെ തീയിലിട്ടു ചുട്ടുകളയും; അവളെ വിധിക്കുന്ന സര്‍വേശ്വരനായ ദൈവം മഹാശക്തനാണല്ലോ.”
9
അവളോടൊത്തു വ്യഭിചരിക്കുകയും ആഡംബരങ്ങളില്‍ മുഴുകുകയും ചെയ്ത ഭൂമിയിലെ രാജാക്കന്മാര് അവളുടെ ചിതയില്‍നിന്നു പൊങ്ങുന്ന പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരയുകയും മാറത്തടിച്ചു വിലപിക്കുകയും ചെയ്യും.
10
അവളുടെ ദണ്ഡനത്തെക്കുറിച്ചുള്ള ഭയം നിമിത്തം അകലെ മാറിനിന്നുകൊണ്ട് “കഷ്ടം! കഷ്ടം! മഹാ നഗരമേ! ബലിഷ്ഠനഗരമായ ബാബിലോണേ, ഒരു നാഴികകൊണ്ട് നിന്റെ വിധി വന്നുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു വിലപിക്കും.
11
ഭൂമിയിലെ വ്യാപാരികള്‍ അവളെച്ചൊല്ലി കരയുകയും സങ്കടപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ചരക്കുകള്‍ ഇനി വാങ്ങാന്‍ ആരുമില്ല.
12
സ്വര്‍ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, പട്ട്, കടുംചെമപ്പുതുണി, സുരഭിലമായ തടികള്‍, ദന്തനിര്‍മിതമായ ശില്പവസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, മാര്‍ബിള്‍ ഇവകൊണ്ടു നിര്‍മിച്ചവസ്തുക്കള്‍,
13
ഇലവര്ഗം, ഏലം, ധൂപദ്രവ്യങ്ങള്‍; മീറ, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേര്‍ത്ത മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങള്‍, അടിമകള്‍, അതായത്, ആത്മാവുള്ള മനുഷ്യര്‍, ഈ വകകളൊക്കെ ആയിരുന്നു അവര്‍ വ്യാപാരം ചെയ്തു വന്നിരുന്നത്.
14
“നിന്റെ ആത്മാവ് അതിയായി ആശിച്ച ഫലം കൈവിട്ടുപോയി; സ്വാദിഷ്ഠവും പകിട്ടുള്ളവയുമായ എല്ലാ വസ്തുക്കളും നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. അവ ഇനി ഒരിക്കലും കാണപ്പെടുകയില്ല!” എന്ന് അവര്‍ പറയുന്നു.
15
[15,16] മേല്‍പ്പറഞ്ഞ ചരക്കുകളുടെ വ്യാപാരംകൊണ്ട് അവളില്‍നിന്നു ധനം ആര്‍ജിച്ച വ്യാപാരികള്‍ അവള്‍ക്കു നേരിട്ട കഠിന യാതനയെക്കുറിച്ചുള്ള ഭയംകൊണ്ട് അകലെ മാറി നിന്ന് “അയ്യോ! കഷ്ടം! മഹാനഗരമേ! മൃദുലമനോഹരമായ ഉടയാടയും ധൂമ്രവര്‍ണവും കടുംചെമപ്പുള്ള വസ്ത്രങ്ങളും സ്വര്‍ണവും രത്നവും മുത്തും അണിഞ്ഞവളേ, ഒരു നാഴികകൊണ്ട് ഈ സമ്പത്തെല്ലാം നശിച്ചുപോയല്ലോ! എന്നു പറഞ്ഞുകൊണ്ട് ഉച്ചത്തില്‍ അലമുറയിട്ടു കരയും.
17
എല്ലാ കപ്പിത്താന്മാരും, സമുദ്രസഞ്ചാരികളും, നാവികരും, എന്നല്ല കടലില്‍ ജോലി ചെയ്യുന്ന സകലരും, അകലെ നിന്ന്, അവള് കത്തിയെരിയുന്നതിന്റെ പുക കണ്ട്,
18
“ഈ മഹാനഗരത്തിനു തുല്യമായ നഗരം എവിടെയുണ്ട്? എന്നു പറഞ്ഞു നിലവിളിച്ചു.
19
അവര്‍ തലയില്‍ പൂഴി വാരി ഇട്ടുകൊണ്ട്, “അയ്യോ! കഷ്ടം! കപ്പല്‍ക്കച്ചവടം ചെയ്യുന്നവര്‍ക്കെല്ലാം തന്റെ ഐശ്വര്യസമൃദ്ധികൊണ്ട് സമ്പത്തു വര്‍ധിപ്പിച്ച മഹാനഗരമേ, നീ ഒരു മണിക്കൂറുകൊണ്ടു നിശ്ശേഷം നശിച്ചുപോയല്ലോ!” എന്നു പറഞ്ഞു സങ്കടപ്പെട്ടു നിലവിളിച്ചു.
20
അല്ലയോ സ്വര്‍ഗമേ, വിശുദ്ധന്മാരേ, അപ്പോസ്തോലന്മാരേ, പ്രവാചകന്മാരേ, ദൈവം നിങ്ങള്‍ക്കുവേണ്ടി അവളോടു പ്രതികാരം ചെയ്തിരിക്കുന്നതുകൊണ്ട് ആനന്ദിക്കുക.
21
പിന്നീട് അതിശക്തനായ ഒരു മാലാഖ വലിയ തിരികല്ലുപോലെയുള്ള ഒരു കല്ലെടുത്ത് കടലില്‍ എറിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇതുപോലെ ബാബിലോണ്‍നഗരത്തെ ആഞ്ഞ് എറിഞ്ഞുകളയും; ഇനി ഒരിക്കലും അതിനെ കാണുകയില്ല.
22
വൈണികരുടെയും ഗായകരുടെയും കുഴലൂത്തുകാരുടെയും കാഹളം മുഴക്കുന്നവരുടെയും സ്വരം നിന്നില്‍നിന്നു കേള്‍ക്കുകയില്ല. കരകൗശലവിദഗ്ധരായ ശില്പികളില് ആരെയും ഇനിമേല്‍ നിന്നില്‍ കാണുകയില്ല. തിരികല്ലു തിരിക്കുന്ന ശബ്ദം ഇനി നിന്നില്‍ കേള്‍ക്കുകയില്ല.
23
വിളക്കിന്റെ വെളിച്ചം ഇനിമേല്‍ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ ആഹ്ലാദശബ്ദം ഇനി ഒരിക്കലും കേള്‍ക്കുകയില്ല. നിന്റെ വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരായിരുന്നു. നിന്റെ ഇന്ദ്രജാലപ്രയോഗത്താല്‍ എല്ലാ ജനതകളും വഞ്ചിക്കപ്പെട്ടു.”
24
പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും എന്നല്ല ഭൂമിയില്‍ വച്ചു കൊല്ലപ്പെട്ട എല്ലാവരുടെയും രക്തം ആ നഗരത്തിലാണല്ലോ കണ്ടത്.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22