bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 22
Revelation 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
1
[1,2] അതിനുശേഷം സ്ഫടികംപോലെ വെട്ടിത്തിളങ്ങുന്ന ജീവജലനദി ആ മാലാഖ എനിക്കു കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്നു. നദിയുടെ ഇരുകരകളിലും ജീവവൃക്ഷമുണ്ട്. അത് പന്ത്രണ്ടുതരം ഫലങ്ങള്‍ മാസംതോറും നല്കുന്നു; ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ് ആ വൃക്ഷത്തിന്റെ ഇലകള്‍.
3
ശാപം ഒന്നും ഇനി ഉണ്ടായിരിക്കുകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം ആ നഗരത്തില്‍ ഉണ്ടായിരിക്കും; അവിടുത്തെ ദാസന്മാര് അവിടുത്തെ ആരാധിക്കും.
4
അവിടുത്തെ മുഖം അവര്‍ ദര്‍ശിക്കും; അവിടുത്തെ നാമം അവരുടെ നെറ്റിയിലുണ്ടായിരിക്കും.
5
ഇനി രാത്രി ഉണ്ടാകുകയില്ല; ദൈവമായ കര്‍ത്താവ് അവരുടെ ദീപമായിരിക്കുന്നതുകൊണ്ട് വിളക്കിന്റെയോ സൂര്യന്റെയോ വെളിച്ചം ഇനി അവര്‍ക്ക് ആവശ്യമില്ല. അവര്‍ എന്നേക്കും രാജത്വത്തോടെ വാഴും.
6
പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവും ആകുന്നു. സംഭവിക്കേണ്ട കാര്യങ്ങള്‍ തന്റെ ദാസന്മാര്ക്ക് കാണിച്ചുകൊടുക്കുവാന്‍ പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവ് തന്റെ ദൂതനെ അയച്ചിരിക്കുന്നു.
7
“ഇതാ, ഞാന്‍ വേഗം വരുന്നു! ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ അനുസരിക്കുന്നവന് അനുഗൃഹീതന്‍!”
8
യോഹന്നാന് എന്ന ഞാന്‍ ആണ് ഇവയെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തത്; ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ അവ കാണിച്ചുതന്ന മാലാഖയെ പ്രണമിക്കുന്നതിനായി സാഷ്ടാംഗം വീണു.
9
എന്നാല്‍ മാലാഖ എന്നോടു പറഞ്ഞു: “അങ്ങനെ ചെയ്യരുത്! ഞാന്‍ താങ്കളുടെയും താങ്കളുടെ സഹോദരരായ പ്രവാചകരുടെയും ഈ പുസ്തകത്തിലെ വചനങ്ങള്‍ അനുസരിക്കുന്നവരുടെയും സഹഭൃത്യനത്രേ. ദൈവത്തെ മാത്രം ആരാധിക്കുക.”
10
വീണ്ടും മാലാഖ എന്നോട് ഇപ്രകാരം പറഞ്ഞു: “ഇവയെല്ലാം സംഭവിക്കുവാനുള്ള സമയം ആസന്നമായിരിക്കുകയാല്‍ ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ മുദ്രവച്ച് രഹസ്യമായി വയ്ക്കരുത്.
11
ദുഷ്കര്‍മി ഇനിയും ദുഷ്ടത പ്രവര്‍ത്തിച്ചുകൊള്ളട്ടെ. അഴുക്കു പറ്റിയവന് അഴുക്കില്‍തന്നെ കഴിയട്ടെ; നീതിമാന് മേലിലും നീതി ചെയ്യട്ടെ; വിശുദ്ധന് ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
12
“ഇതാ, ഞാന്‍ വേഗം വരുന്നു! അവരവര്‍ ചെയ്ത പ്രവൃത്തിക്കു തക്കവണ്ണം ഓരോ വ്യക്തിക്കും നല്കുവാനുള്ള പ്രതിഫലവുമായിട്ടാണ് ഞാന്‍ വരുന്നത്.
13
ഞാന്‍ അല്ഫയും ഓമേഗയും ആണ്-ആദ്യനും അന്ത്യനും-ആദിയും അന്ത്യവും ഞാന്‍ തന്നെ.
14
ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാനും ഗോപുരത്തില്‍ കൂടി നഗരത്തില്‍ പ്രവേശിക്കുവാനും അവകാശം ലഭിക്കുവാനായി തങ്ങളുടെ വസ്ത്രം അലക്കി വെളുപ്പിക്കുന്നവര്‍ അനുഗൃഹീതര്‍!
15
നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും വ്യാജം പറയുവാനും പ്രവര്‍ത്തിക്കുവാനും ഇഷ്ടപ്പെടുന്നവരും നഗരത്തിനു പുറത്താണ്.
16
“സഭകള്‍ക്കുള്ള സാക്ഷ്യവുമായി, യേശു എന്ന ഞാന്‍ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാന്‍ ദാവീദിന്റെ വേരും സന്താനവും അത്രേ. ഭാസുരമായ ഉദയനക്ഷത്രം.” ആത്മാവും മണവാട്ടിയും പറയുന്നു: “വന്നാലും!”
17
കേള്‍ക്കുന്നവനും പറയട്ടെ, “വന്നാലും!” എന്ന്. ദാഹിക്കുന്നവന് വരട്ടെ; ജീവജലം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ അതു വിലകൂടാതെ വാങ്ങിക്കൊള്ളട്ടെ.
18
ഈ ഗ്രന്ഥത്തിലെ പ്രധാന വചസ്സുകള്‍ കേള്‍ക്കുന്ന എല്ലാവര്ക്കും ഞാന്‍ മുന്നറിയിപ്പു നല്കുന്നു: ആരെങ്കിലും ഇവയോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അങ്ങനെയുള്ളവന് ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള മഹാമാരികള്‍ ദൈവം വരുത്തും.
19
ഈ പ്രവചനഗ്രന്ഥത്തിലെ വചനങ്ങളില്‍നിന്ന് ഏതെങ്കിലും എടുത്തുകളയുന്നവനില്‍നിന്ന് ഇതില്‍ വിവരിച്ചിട്ടുള്ള ജീവവൃക്ഷത്തിന്റെയും വിശുദ്ധനഗരത്തിന്റെയും ഓഹരിയും എടുത്തുകളയും.
20
ഈ കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നവന് പറയുന്നു: “നിശ്ചയമായും, ഞാന്‍ വേഗം വരുന്നു!” ആമേന്‍, കര്‍ത്താവായ യേശുവേ, വേഗം വന്നാലും!
21
കര്‍ത്താവായ യേശുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. ആമേന്‍.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22