bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 20
Revelation 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 21 →
1
പിന്നീട് പാതാളത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയില്‍ പിടിച്ചുകൊണ്ട് ഒരു മാലാഖ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
2
ആ മാലാഖ ഉഗ്രസര്‍പ്പത്തെ, പിശാചും സാത്താനുമാകുന്ന പഴയ സര്‍പ്പത്തെത്തന്നെ പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധിച്ച് പാതാളത്തിലേക്ക് എറിഞ്ഞു.
3
ആയിരം വര്‍ഷം കഴിയുന്നതുവരെ മനുഷ്യവര്‍ഗത്തെ അവന് വഞ്ചിക്കാതിരിക്കുവാന്‍, പാതാളത്തിന്റെ വാതില്‍ അടച്ചുപൂട്ടി മുദ്രവയ്ക്കുകയും ചെയ്തു. അതിനുശേഷം അല്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാണ്.
4
അനന്തരം ഞാന്‍ സിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കുവാനുള്ള അധികാരം നല്കപ്പെട്ടു. യേശുവിനു സാക്ഷ്യം വഹിച്ചതിനുവേണ്ടിയും ദൈവവചനത്തിനുവേണ്ടിയും ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ കണ്ടു. അവര്‍ മൃഗത്തെ ആരാധിക്കുകയോ, അവന്റെ മുദ്ര നെറ്റിത്തടത്തിലോ കൈയിലോ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അവര്‍ ജീവന് പ്രാപിച്ച് ക്രിസ്തുവിനോടുകൂടി ആയിരം വര്‍ഷം വാണു.
5
അവശേഷിച്ച മരിച്ചവര്‍ ആയിരം വര്‍ഷം കഴിയുന്നതുവരെ ജീവന് പ്രാപിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം.
6
ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ അനുഗൃഹീതനും വിശുദ്ധനും ആണ്. ഇങ്ങനെയുള്ളവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് അധികാരമില്ല. അവര്‍ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടി ആയിരം വര്‍ഷം വാഴും.
7
എന്നാല്‍ ആയിരം വര്‍ഷം കഴിയുമ്പോള്‍ സാത്താനെ ബന്ധനത്തില്‍നിന്നു മോചിപ്പിക്കും.
8
ഭൂമിയുടെ നാലു കോണിലുമുള്ള ജനതകളെ വഴിതെറ്റിക്കുന്നതിനായി അവന് പുറപ്പെടും. യുദ്ധത്തിനുവേണ്ടി ഗോഗിനെയും മാഗോഗിനെയും കൂട്ടിച്ചേര്‍ക്കുന്നതിനാണ് അവന്റെ പുറപ്പാട്. അവരുടെ സംഖ്യ കടല്പുറത്തെ മണല്‍പോലെ ആയിരിക്കും.
9
വിശാലമായ ഭൂതലത്തില്‍ അവരുടെ പട മുന്നേറി വിശുദ്ധന്മാരുടെ പാളയവും അവരുടെ പ്രിയപ്പെട്ട നഗരവും വളയും. എന്നാല്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങിക്കളയും.
10
അവരെ വഴിതെറ്റിച്ച പിശാച്, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിയപ്പെടും. അവര്‍ അവിടെ രാപകല്‍ നിത്യയാതന അനുഭവിക്കും.
11
വെണ്മയുള്ള ഒരു വലിയ സിംഹാസനം ഞാന്‍ കണ്ടു; അതില്‍ ഉപവിഷ്ടനായിരിക്കുന്ന ഒരു ആളിനെയും. ആകാശവും ഭൂമിയും അവിടുത്തെ സന്നിധിയില്‍നിന്ന് ഓടിപ്പോയി. അവയെ പിന്നെ കണ്ടതേയില്ല.
12
മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്റെ മുമ്പില്‍ നില്ക്കുന്നതും ഞാന്‍ കണ്ടു. പുസ്തകങ്ങള്‍ തുറക്കപ്പെട്ടു. ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറക്കപ്പെട്ടു. അവയില്‍ എഴുതിയിരുന്നതുപോലെ മരിച്ചവരുടെ പ്രവൃത്തികള്‍ക്കൊത്തവണ്ണം അവര്‍ വിധിക്കപ്പെട്ടു.
13
സമുദ്രം അതിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. മരണവും പാതാളവും അപ്രകാരം ചെയ്തു. ഓരോ വ്യക്തിക്കും സ്വന്തം പ്രവൃത്തികള്‍ക്ക് അനുയോജ്യമായ വിധി ഉണ്ടാവുകയും ചെയ്തു.
14
പിന്നീട് മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം.
15
ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും ആ തീപ്പൊയ്കയില്‍ എറിഞ്ഞു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22