bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Revelation 7
Revelation 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 8 →
1
ഇതിനുശേഷം ഭൂമിയുടെ നാലു കോണുകളിലായി നാലു മാലാഖമാര്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ, കടലിലോ, വൃക്ഷങ്ങളുടെമേലോ ആഞ്ഞടിക്കാതിരിക്കുന്നതിനുവേണ്ടി ഭൂമിയിലെ നാലു കാറ്റുകളെയും പിടിച്ച് അമര്‍ത്തിക്കൊണ്ടു നില്‍ക്കുകയായിരുന്നു ആ മാലാഖമാര്‍.
2
ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയോടുകൂടി പൂര്‍വദിക്കില്‍നിന്ന് മറ്റൊരു മാലാഖ ഉയര്‍ന്നുവരുന്നതായും ഞാന്‍ കണ്ടു. ആ മാലാഖ കരയെയും കടലിനെയും നശിപ്പിക്കുവാനുള്ള അധികാരം നല്കപ്പെട്ടിരുന്ന നാലു മാലാഖമാരോട് ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
3
“നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രകുത്തിത്തീരുന്നതുവരെ നിങ്ങള്‍ കരയ്ക്കോ കടലിനോ വൃക്ഷങ്ങള്‍ക്കോ ഹാനി വരുത്തരുത്.”
4
മുദ്ര കുത്തപ്പെട്ടവരുടെ എണ്ണവും ഞാന്‍ കേട്ടു: ഇസ്രായേല്‍ജനതയുടെ ഗോത്രങ്ങളില്‍നിന്നു മുദ്രകുത്തപ്പെട്ടവരുടെ എണ്ണവും ഞാന്‍ കേട്ടു: ഇസ്രായേല്‍ജനതയുടെ ഗോത്രങ്ങളില്‍നിന്നു മുദ്രകുത്തപ്പെട്ടവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്:
5
യെഹൂദാഗോത്രത്തില്‍ മുദ്രകുത്തപ്പെട്ടവര്‍ പന്തീരായിരം; രൂബേന്‍ഗോത്രത്തില്‍ പന്തീരായിരം; ഗാദ്ഗോത്രത്തില്‍ പന്തീരായിരം;
6
ആശേര്‍ ഗോത്രത്തില്‍ പന്തീരായിരം; നപ്താലിഗോത്രത്തില് പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം;
7
ശിമയോന്‍ഗോത്രത്തില്‍ പന്തീരായിരം; ലേവിഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം;
8
സെബൂലോന്‍ഗോത്രത്തില്‍ പന്തീരായിരം; യോസേഫ്ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ഗോത്രത്തില്‍ പന്തീരായിരം.
9
അതിനുശേഷം സകല ജനതകളിലും സകല ഗോത്രങ്ങളിലും സകല രാഷ്ട്രങ്ങളിലും സകല ഭാഷക്കാരിലുമുള്ള അസംഖ്യം ആളുകള്‍ വെള്ളനിലയങ്കി ധരിച്ച് കൈയില്‍ കുരുത്തോലയുമായി സിംഹാസനത്തിന്റെ മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും ആയി നില്ക്കുന്നതു ഞാന്‍ കണ്ടു; ആര്‍ക്കും അവരെ എണ്ണിത്തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ലായിരുന്നു.
10
“രക്ഷ സിംഹാസനാരൂഢനായ ദൈവത്തിനും കുഞ്ഞാടിനും ഉള്ളതാകുന്നു” എന്ന് അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു.
11
എല്ലാ മാലാഖമാരും സിംഹാസനത്തിന്റെയും ശ്രേഷ്ഠപുരുഷന്മാരുടെയും നാലു ജീവികളുടെയും ചുറ്റും വന്നു നിന്നു. അവര്‍ സിംഹാസനത്തിന്റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട്,
12
“ആമേന്‍, നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേന്‍” എന്നു പറഞ്ഞുകൊണ്ട് ആരാധിച്ചു.
13
ആ ശ്രേഷ്ഠപുരുഷന്മാരില്‍ ഒരാള്‍ എന്നോടു ചോദിച്ചു: “വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആരാണ്? ഇവര്‍ എവിടെ നിന്നു വരുന്നു?”
14
“പ്രഭോ, അങ്ങേക്ക് അറിയാമല്ലോ” എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ ശ്രേഷ്ഠന് പ്രതിവചിച്ചു: “ഇവര്‍ കൊടിയ പീഡനത്തില്‍നിന്നു വന്നവരത്രേ. ഇവരുടെ അങ്കി കുഞ്ഞാടിന്റെ രക്തത്തില്‍ കഴുകി ശുദ്ധമാക്കിയിരിക്കുന്നു.
15
അതുകൊണ്ട് അവര്‍ സിംഹാസനത്തില്‍ ഇരുന്നരുളുന്ന ദൈവത്തിന്റെ മുമ്പില്‍ നില്ക്കുന്നു. സിംഹാസനാരൂഢന്‍ അവര്‍ക്കു സങ്കേതമായിരിക്കും.
16
അവര്‍ക്ക് ഇനി ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല; കഠിനമായ വെയിലോ ചൂടോ അവരെ ബാധിക്കുകയില്ല.
17
എന്തുകൊണ്ടെന്നാല്‍ സിംഹാസനത്തിന്റെ മധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരുടെ ഇടയനായിരിക്കും; ജീവജലത്തിന്റെ ഉറവുകളിലേക്ക് അവിടുന്ന് ഇവരെ നയിക്കും; ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണുനീരെല്ലാം തുടച്ചുകളയുകയും ചെയ്യും.”
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22