bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 1
1 Kings 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 2 →
1
ദാവീദുരാജാവ് വയസ്സുചെന്നു വൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര് മാറിയില്ല.
2
ആകയാൽ അവന്റെ ഭൃത്യന്മാര് അവനോട്: യജമാനനായ രാജാവിനുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവള് രാജസന്നിധിയിൽ ശുശ്രൂഷിച്ചു നില്ക്കയും യജമാനനായ രാജാവിന്റെ കുളിര് മാറേണ്ടതിനു തിരുമാര്‍വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു;
3
അങ്ങനെ അവര്‍ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
4
ആ യുവതി അതിസുന്ദരിയായിരുന്നു; അവള് രാജാവിന് പരിചാരികയായി ശുശ്രൂഷ ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല.
5
അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് നിഗളിച്ചുംകൊണ്ട്: ഞാന്‍ രാജാവാകുമെന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാന്‍ അമ്പത് അകമ്പടികളെയും സമ്പാദിച്ചു.
6
അവന്റെ അപ്പന് അവനെ മുഷിപ്പിക്കരുതെന്നുവച്ച് അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തത് എന്തെന്ന് അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവന് ജനിച്ചത്.
7
അവന് സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവര്‍ അദോനീയാവിനു പിന്തുണയായിരുന്നു.
8
എന്നാൽ പുരോഹിതനായ സാദോക്കും യെഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേര്‍ന്നിരുന്നില്ല.
9
അദോനീയാവ് ഏന്-രോഗേലിനു സമീപത്തു സോഹേലെത്ത് എന്ന കല്ലിനരികെവച്ച് ആടുമാടുകളെയും തടിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകല സഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.
10
എങ്കിലും നാഥാന്‍പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവന് ക്ഷണിച്ചില്ല.
11
എന്നാൽ നാഥാന് ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞത്: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.
12
ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന് ഞാന്‍ നിനക്ക് ആലോചന പറഞ്ഞുതരാം.
13
നീ ദാവീദുരാജാവിന്റെ അടുക്കൽ ചെന്ന്: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോന് എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് വാഴുന്നത് എന്ത് എന്ന് അവനോടു ചോദിക്ക.
14
നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്ക് ഉറപ്പിച്ചുകൊള്ളാം.
15
അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിനു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
16
ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്ക് എന്തു വേണം എന്നു രാജാവ് ചോദിച്ചു.
17
അവള് അവനോടു പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകന് ശലോമോന് എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോട് സത്യം ചെയ്തുവല്ലോ.
18
ഇപ്പോള്‍ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവ് അറിയുന്നതുമില്ല.
19
അവന് അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവന് ക്ഷണിച്ചില്ല.
20
യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്നു നീ അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
21
അല്ലാഞ്ഞാൽ, യജമാനനായ രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകന് ശലോമോനും കുറ്റക്കാരായിരിക്കും.
22
അവള് രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതാ, നാഥാന്‍പ്രവാചകന്‍ വരുന്നു.
23
നാഥാന്‍പ്രവാചകന്‍ വന്നിരിക്കുന്നു എന്നു രാജാവിനോട് അറിയിച്ചു. അവന് രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
24
നാഥാന് പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവ് എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
25
അവന് ഇന്നു ചെന്ന് അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവര്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയ ജയ എന്നു പറയുന്നു.
26
എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യെഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവന് ക്ഷണിച്ചില്ല.
27
യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നത്?
28
ബത്ത്-ശേബയെ വിളിപ്പിന്‍ എന്നു ദാവീദുരാജാവ് കല്പിച്ചു. അവള് രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
29
എന്നാറെ രാജാവ്: എന്റെ ജീവനെ സകല കഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,
30
നിന്റെ മകനായ ശലോമോന് എന്റെ അനന്തരവനായി വാണ് എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാന്‍ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെതന്നെ ഞാന്‍ ഇന്നു നിവര്‍ത്തിക്കും എന്നു സത്യം ചെയ്തു പറഞ്ഞു.
31
അപ്പോള്‍ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദുരാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.
32
പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യെഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന്‍ എന്നു കല്പിച്ചു. അവര്‍ രാജസന്നിധിയിൽ ചെന്നു നിന്നു
33
രാജാവ് അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകനായ ശലോമോനെ എന്റെ കോവര്‍കഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍.
34
അവിടെവച്ചു സാദോക്പുരോഹിതനും നാഥാന്‍പ്രവാചകനും അവനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലോമോന് രാജാവേ, ജയ ജയ എന്നു ഘോഷിച്ചുപറവിന്‍.
35
അതിന്റെശേഷം നിങ്ങള്‍ അവന്റെ പിന്നാലെ വരുവിന്‍; അവന് വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്കു പകരം വാഴേണം; യിസ്രായേലിനും യെഹൂദായ്ക്കും പ്രഭുവായിരിക്കേണ്ടതിന് ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.
36
അപ്പോള്‍ യെഹോയാദയുടെ മകന് ബെനായാവ് രാജാവിനോട്: ആമേന്‍; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെതന്നെ കല്പിക്കുമാറാകട്ടെ.
37
യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദുരാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു.
38
അങ്ങനെ സാദോക്പുരോഹിതനും നാഥാന്‍പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദുരാജാവിന്റെ കോവര്‍കഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,
39
സാദോക്പുരോഹിതന്‍ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടു ചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി, ജനമൊക്കെയും: ശലോമോന് രാജാവേ, ജയ ജയ എന്നു ഘോഷിച്ചു പറഞ്ഞു.
40
പിന്നെ ജനമൊക്കെയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമി കുലുങ്ങുമാറ് അത്യന്തം സന്തോഷിച്ചു.
41
അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ അതു കേട്ടു. കാഹളനാദം കേട്ടപ്പോള്‍ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്ത് എന്നു ചോദിച്ചു.
42
അവന് പറയുമ്പോള്‍തന്നെ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകന് യോനാഥാന് വരുന്നു; അദോനീയാവ് അവനോട്: അകത്തു വരിക; നീ യോഗ്യപുരുഷന്‍; നീ നല്ല വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
43
യോനാഥാന് അദോനീയാവോട് ഉത്തരം പറഞ്ഞത്: നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു.
44
രാജാവ് സാദോക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവര്‍ അവനെ രാജാവിന്റെ കോവര്‍കഴുതപ്പുറത്തു കയറ്റി.
45
സാദോക്പുരോഹിതനും നാഥാന്‍പ്രവാചകനും അവനെ ഗീഹോനിൽവച്ചു രാജാവായിട്ട് അഭിഷേകം ചെയ്തു. അവര്‍ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ട് അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങള്‍ കേട്ട ഘോഷം.
46
അത്രയുമല്ല ശലോമോന് രാജസിംഹാസനത്തിൽ ഇരിക്കുന്നു;
47
രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അഭിവന്ദനം ചെയ്വാന് ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാള്‍ ഉൽക്കൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാള്‍ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.
48
രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ടു കാണ്മാന് സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
49
ഉടനെ അദോനീയാവിന്റെ വിരുന്നുകാരൊക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തന് താന്താന്റെ വഴിക്കു പോയി.
50
അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
51
അദോനീയാവു ശലോമോന്‍രാജാവിനെ പേടിക്കുന്നു; ശലോമോന് രാജാവ് അടിയനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്ന് ഇന്ന് എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന് വര്‍ത്തമാനം കേട്ടു.
52
അവന് യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവന് മരിക്കേണം എന്നു ശലോമോന് കല്പിച്ചു.
53
അങ്ങനെ ശലോമോന് രാജാവ് ആളയച്ചു; അവര്‍ അവനെ യാഗപീഠത്തിങ്കൽനിന്ന് ഇറക്കി കൊണ്ടുവന്നു. അവന് വന്നു ശലോമോന് രാജാവിനെ നമസ്കരിച്ചു. ശലോമോന് അവനോട്: നിന്റെ വീട്ടിൽ പൊയ്ക്കൊള്‍ക എന്നു കല്പിച്ചു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22