bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 17
1 Kings 17
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 18 →
1
എന്നാൽ ഗിലെയാദിലെ തിശ്ബിയിൽ നിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: ഞാന്‍ സേവിച്ചു നില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
2
പിന്നെ അവനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
3
നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത്തോട്ടിനരികെ ഒളിച്ചിരിക്ക.
4
തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിനു ഞാന്‍ കാക്കയോടു കല്പിച്ചിരിക്കുന്നു.
5
അങ്ങനെ അവന് പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവന് ചെന്നു യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത്തോട്ടിനരികെ പാര്‍ത്തു.
6
കാക്ക അവനു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്ത് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്ന് അവന് കുടിക്കും.
7
എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
8
അപ്പോള്‍ അവനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
9
നീ എഴുന്നേറ്റു സീദോനോടു ചേര്‍ന്ന സാരെഫാത്തിലേക്ക് ചെന്ന് അവിടെ പാര്‍ക്ക; നിന്നെ പുലര്‍ത്തേണ്ടതിന് അവിടെ ഉള്ള ഒരു വിധവയോട് ഞാന്‍ കല്പിച്ചിരിക്കുന്നു.
10
അങ്ങനെ അവന് എഴുന്നേറ്റു സാരെഫാത്തിനു പോയി. അവന് പട്ടണവാതിൽക്കൽ എത്തിയപ്പോള്‍ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവന് അവളെ വിളിച്ചു: എനിക്കു കുടിപ്പാന്‍ ഒരു പാത്രത്തിൽ കുറെവെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.
11
അവള് കൊണ്ടുവരുവാന്‍ പോകുമ്പോള്‍ ഒരു കഷണം അപ്പവുംകൂടെ നിന്റെ കൈയിൽ കൊണ്ടുപോരേണമേ എന്ന് അവന് അവളോടു വിളിച്ചുപറഞ്ഞു.
12
അതിന് അവള്: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാന്‍ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്ന് എനിക്കും മകനുംവേണ്ടി ഒരുക്കി അതു ഞങ്ങള്‍ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.
13
ഏലീയാവ് അവളോട്: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കിക്കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കിക്കൊള്‍ക.
14
യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാള്‍വരെ കലത്തിലെ മാവു തീര്‍ന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
15
അവള് ചെന്ന് ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാള്‍ അഹോവൃത്തി കഴിച്ചു.
16
യഹോവ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
17
അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന് ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ട് അവനിൽ ശ്വാസം ഇല്ലാതെയായി.
18
അപ്പോള്‍ അവള് ഏലീയാവോട്: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ പാപം ഓര്‍പ്പിക്കേണ്ടതിനും എന്റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നത് എന്നു പറഞ്ഞു.
19
അവന് അവളോട്: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്ത് താന്‍ പാര്‍ത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്ന് തന്റെ കട്ടിലിന്മേൽ കിടത്തി.
20
അവന് യഹോവയോട്: എന്റെ ദൈവമായ യഹോവേ, ഞാന്‍ വന്നു പാര്‍ക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്ക് അനര്‍ഥം വരുത്തിയോ എന്നു പ്രാര്‍ഥിച്ചുപറഞ്ഞു.
21
പിന്നെ അവന് കുട്ടിയുടെമേൽ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന് അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ഥിച്ചു.
22
യഹോവ ഏലീയാവിന്റെ പ്രാര്‍ഥന കേട്ടു; കുട്ടിയുടെ പ്രാണന് അവനിൽ മടങ്ങിവന്ന് അവന് ജീവിച്ചു.
23
ഏലീയാവ് കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്ന് അവന്റെ അമ്മയ്ക്കു കൊടുത്തു: ഇതാ, നിന്റെ മകന് ജീവിച്ചിരിക്കുന്നു എന്ന് ഏലീയാവ് പറഞ്ഞു.
24
സ്ത്രീ ഏലീയാവോട്: നീ ദൈവപുരുഷന് എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22