bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 21
1 Kings 21
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 22 →
1
അതിന്റെശേഷം സംഭവിച്ചത്: യിസ്രെയേല്യനായ നാബോത്തിനു യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
2
ആഹാബ് നാബോത്തിനോട്: നിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാന് തരേണം; അത് എന്റെ അരമനയ്ക്കു സമീപമല്ലോ. അതിനു പകരം ഞാന്‍ അതിനെക്കാള്‍ വിശേഷമായൊരു മുന്തിരിത്തോട്ടം നിനക്കുതരാം; അല്ല, നിനക്കു സമ്മതമെങ്കിൽ ഞാന്‍ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നുപറഞ്ഞു.
3
നാബോത്ത് ആഹാബിനോട്: ഞാന്‍ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്ക് തരുവാന്‍ യഹോവ സംഗതി വരുത്തരുതേ എന്നുപറഞ്ഞു.
4
യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാന്‍ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കു നിമിത്തം ആഹാബ് വ്യസനവും നീരസവുംപൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
5
അപ്പോള്‍ അവന്റെ ഭാര്യ ഈസേബെൽ അവന്റെ അടുക്കൽ വന്നു: ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു.
6
അവന് അവളോട്: ഞാന്‍ യിസ്രെയേല്യനായ നാബോത്തിനോട്: നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലയ്ക്കു തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിനു പകരം വേറേ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാമെന്നു പറഞ്ഞു; എന്നാൽ അവന്: ഞാന്‍ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
7
അവന്റെ ഭാര്യ ഈസേബെൽ അവനോട്: നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സ് തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.
8
അങ്ങനെ അവള് ആഹാബിന്റെ പേര്വച്ച് എഴുത്ത് എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തിൽ പാര്‍ക്കുന്ന മൂപ്പന്മാര്ക്കും പ്രധാനികള്‍ക്കും അയച്ചു.
9
എഴുത്തിൽ അവള് എഴുതിയിരുന്നതെന്തെന്നാൽ: നിങ്ങള്‍ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തുവിന്‍.
10
നീചന്മാരായ രണ്ടാളുകളെ അവനെതിരേ നിര്‍ത്തി: അവന് ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് അവനു വിരോധമായി സാക്ഷ്യം പറയിപ്പിന്‍; പിന്നെ നിങ്ങള്‍ അവനെ പുറത്തു കൊണ്ടുചെന്നു കല്ലറിഞ്ഞുകൊല്ലേണം.
11
അവന്റെ പട്ടണത്തിൽ പാര്‍ക്കുന്ന മൂപ്പന്മാരും പ്രധാനികളുമായ പൗരന്മാര് ഈസേബെൽ പറഞ്ഞയച്ചതുപോലെയും അവള് കൊടുത്തയച്ച എഴുത്തിൽ എഴുതിയിരുന്നതുപോലെയും ചെയ്തു.
12
അവര്‍ ഉപവാസം പ്രസിദ്ധം ചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
13
നീചന്മാരായ രണ്ട് ആളുകള്‍ വന്ന് അവന്റെ നേരേ ഇരുന്നു; നാബോത്ത് ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാര് ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിനു വിരോധമായിതന്നെ, സാക്ഷ്യം പറഞ്ഞു. അവര്‍ അവനെ പട്ടണത്തിനു പുറത്തു കൊണ്ടുപോയികല്ലറിഞ്ഞു കൊന്നുകളഞ്ഞു.
14
നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്ന് അവര്‍ ഈസേബെലിനു വര്‍ത്തമാനം പറഞ്ഞയച്ചു.
15
നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെൽ കേട്ടപ്പോള്‍ അവള് ആഹാബിനോട്: നീ എഴുന്നേറ്റ് നിനക്കു വിലയ്ക്കുതരുവാന് മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊള്‍ക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.
16
നാബോത്ത് മരിച്ചു എന്നു കേട്ടപ്പോള്‍ ആഹാബ് എഴുന്നേറ്റ് യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ അവിടേക്കു പോയി.
17
എന്നാൽ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിനുണ്ടായതെന്തെന്നാൽ:
18
നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ എതിരേല്പാന് ചെല്ലുക; ഇതാ, അവന് നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ അവിടേക്കു പോയിരിക്കുന്നു.
19
നീ അവനോട്: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കുന്നു. നായ്ക്കള്‍ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോട് പറക.
20
ആഹാബ് ഏലീയാവോട്: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന് അവന് പറഞ്ഞതെന്തെന്നാൽ: അതേ, ഞാന്‍ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്വാന് നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
21
ഞാന്‍ നിന്റെമേൽ അനര്‍ഥം വരുത്തും; നിന്നെ അശേഷം നിര്‍മ്മൂലമാക്കി യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെയൊക്കെയും ഞാന്‍ നിഗ്രഹിച്ചുകളയും.
22
നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാന്‍ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
23
ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തത്: നായ്ക്കള്‍ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവച്ചു തിന്നുകളയും.
24
ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും.
25
എന്നാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്വാന് തന്നെത്താന്‍ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെൽ അവനെ അതിനായി ഉത്സാഹിപ്പിച്ചിരുന്നു.
26
യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോര്യര്‍ ചെയ്തതുപോലെയൊക്കെയും അവന് വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ലേച്ഛത പ്രവര്‍ത്തിച്ചു.
27
ആഹാബ് ആ വാക്കു കേട്ടപ്പോള്‍ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ട് ഉപവസിച്ചു, രട്ടിൽതന്നെ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
28
അപ്പോള്‍ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന് ഉണ്ടായി:
29
ആഹാബ് എന്റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതു കണ്ടുവോ? അവന് എന്റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതുകൊണ്ടു ഞാന്‍ അവന്റെ ജീവകാലത്ത് അനര്‍ഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനര്‍ഥം വരുത്തും എന്നു കല്പിച്ചു.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22