bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 12
1 Kings 12
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 13 →
1
രെഹബെയാമിനെ രാജാവാക്കേണ്ടതിന് എല്ലാ യിസ്രായേലും ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു.
2
നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ-ശലോമോന്‍രാജാവിന്റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി
3
അവിടെ പാര്‍ത്തിരിക്കുമ്പോള്‍ അവര്‍ ആളയച്ച് അവനെ വിളിപ്പിച്ചിരുന്നു- യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു:
4
നിന്റെ അപ്പന് ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവന് ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറച്ചുതരേണം; എന്നാൽ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
5
അവന് അവരോട്: നിങ്ങള്‍ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
6
രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്ത് അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ഈ ജനത്തോട് ഉത്തരം പറയേണ്ടതിനു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
7
അതിന് അവര്‍ അവനോട്: നീ ഇന്ന് ഈ ജനത്തിന് വഴിപ്പെട്ട് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
8
എന്നാൽ വൃദ്ധന്മാര് തന്നോടു പറഞ്ഞ ആലോചന അവന് ത്യജിച്ചു, തന്നോടുകൂടെ വളര്‍ന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു:
9
നിന്റെ അപ്പന് ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറച്ചുതരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോട് നാം ഉത്തരം പറയേണ്ടതിനു നിങ്ങള്‍ എന്താലോചന പറയുന്നു എന്ന് അവരോട് ചോദിച്ചു.
10
അവനോടുകൂടെ വളര്‍ന്നിരുന്ന യൗവനക്കാര്‍ അവനോട്: നിന്റെ അപ്പന് ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അതു ഞങ്ങള്‍ക്കു ഭാരം കുറച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോട്: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാള്‍ വണ്ണമുള്ളതായിരിക്കും.
11
എന്റെ അപ്പന് നിങ്ങളുടെമേൽ ഭാരമുള്ള നുകംവച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പന് നിങ്ങളെ ചമ്മട്ടിക്കൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെകൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
12
മൂന്നാം ദിവസം എന്റെ അടുക്കൽവീണ്ടും വരുവിന്‍ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകല ജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.
13
എന്നാൽ രാജാവ് ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാര് തന്നോടു പറഞ്ഞ ആലോചനയെ അവന് ത്യജിച്ചു.
14
യൗവനക്കാരുടെ ആലോചനപോലെ അവരോട്: എന്റെ അപ്പന് ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പന് നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്ന് ഉത്തരം പറഞ്ഞു.
15
ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാവ് മുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം യഹോവയുടെ ഹിതത്താൽ സംഭവിച്ചു.
16
രാജാവ് തങ്ങളുടെ അപേക്ഷ കേള്ക്കയില്ലന്ന് എല്ലാ യിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോട്: ദാവീദിങ്കൽ ഞങ്ങള്‍ക്ക് എന്ത് ഓഹരി ഉള്ളൂ? യിശ്ശായിയുടെ മകങ്കൽ ഞങ്ങള്‍ക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
17
യെഹൂദാനഗരങ്ങളിൽ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായിത്തീര്‍ന്നു.
18
പിന്നെ രെഹബെയാംരാജാവ് ഊഴിയവേലയ്ക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു.
19
ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ്ഗൃഹത്തോടു മത്സരിച്ചു നില്ക്കുന്നു.
20
യൊരോബെയാം മടങ്ങിവന്നു എന്ന് യിസ്രായേലൊക്കെയും കേട്ടപ്പോള്‍ അവര്‍ ആളയച്ച് അവനെ സഭയിലേക്കു വിളിപ്പിച്ച് അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ്ഗൃഹത്തിന്റെ പക്ഷം ചേര്‍ന്നില്ല.
21
രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധം ചെയ്ത് രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന് വീണ്ടുകൊള്ളേണ്ടതിന് അവന് യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്ന് ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരം പേരെ ശേഖരിച്ചു.
22
എന്നാൽ ദൈവപുരുഷനായ ശെമയ്യാവിനു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
23
നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദായുടെയും ബെന്യാമീന്റെയും സകല ഗൃഹത്തോടും ശേഷം ജനത്തോടും പറക:
24
നിങ്ങള്‍ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുത്; ഓരോരുത്തന് താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍; ഈ കാര്യം എന്റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാട് അനുസരിച്ച് യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.
25
അനന്തരം യൊരോബെയാം എഫ്രയീം മലനാട്ടിൽ ശെഖേം പണിത് അവിടെ പാര്‍ത്തു. അവന് അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.
26
എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദുഗൃഹത്തിന് ആയിപ്പോകും;
27
ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാന്‍ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവര്‍ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.
28
ആകയാൽ രാജാവ് ആലോചിച്ചു പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങള്‍ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്ന് അവരോടു പറഞ്ഞു.
29
അവന് ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
30
ഈ കാര്യം പാപഹേതുവായിത്തീര്‍ന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാന്‍ ദാന്‍വരെ ചെന്നു.
31
അവന് പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സര്‍വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
32
യെഹൂദായിൽ ആചരിച്ചു വന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തീയതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താന്‍ ഉണ്ടാക്കിയ കാളക്കുട്ടികള്‍ക്ക് യാഗം കഴിക്കേണ്ടതിന് അവന് ബേഥേലിലും അങ്ങനെതന്നെ ചെയ്തു; താന്‍ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവന് ബേഥേലിൽ ആക്കി.
33
അവന് സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തീയതി താന്‍ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്ന് യിസ്രായേൽമക്കള്‍ക്ക് ഒരു ഉത്സവം നിയമിച്ചു, പീഠത്തിനരികെ ചെന്നു ധൂപം കാട്ടി.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22