bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 8
1 Kings 8
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 9 →
1
പിന്നെ യഹോവയുടെ നിയമപെട്ടകം സീയോന് എന്ന ദാവീദിന്റെ നഗരത്തിൽ നിന്നു കൊണ്ടുവരേണ്ടതിനു ശലോമോന് യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോന്‍രാജാവിന്റെ അടുക്കൽ കൂട്ടിവരുത്തി.
2
യിസ്രായേൽപുരുഷന്മാരൊക്കെയും ഏഴാം മാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തിൽ ശലോമോന്‍രാജാവിന്റെ അടുക്കൽ വന്നുകൂടി.
3
യിസ്രായേൽമൂപ്പന്മാരൊക്കെയും വന്നപ്പോള്‍ പുരോഹിതന്മാര് യഹോവയുടെ പെട്ടകം എടുത്തു.
4
അവര്‍ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നത്.
5
ശലോമോന്‍രാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭയൊക്കെയും അവനോടുകൂടെ പെട്ടകത്തിനു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗം കഴിച്ചു.
6
പുരോഹിതന്മാര് യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്ത്, ആലയത്തിലെ അന്തര്‍മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, കെരൂബുകളുടെ ചിറകിന്‍കീഴെ കൊണ്ടുചെന്നു വച്ചു.
7
കെരൂബുകള്‍ പെട്ടകത്തിന്റെ സ്ഥലത്തിനു മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടി നിന്നു.
8
തണ്ടുകള്‍ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങള്‍ അന്തര്‍മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽനിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു.
9
യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള്‍ മോശെ ഹോറേബിൽവച്ച് അതിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;
10
പുരോഹിതന്മാര് വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോള്‍ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
11
യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നില്പാന് പുരോഹിതന്മാര്ക്കു കഴിഞ്ഞില്ല.
12
അപ്പോള്‍ ശലോമോന്: താന്‍ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
13
എങ്കിലും ഞാന്‍ നിനക്ക് ഒരു നിവാസാലയം, നിനക്ക് എന്നേക്കും വസിപ്പാന്‍ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.
14
പിന്നെ യിസ്രായേൽസഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവ് മുഖം തിരിച്ച് യിസ്രായേലിന്റെ സര്‍വസഭയെയും അനുഗ്രഹിച്ചു പറഞ്ഞത് എന്തെന്നാൽ:
15
എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍.
16
എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാള്‍മുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാന് ഞാന്‍ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്ന് അവന് അരുളിച്ചെയ്തു.
17
യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് എന്റെ അപ്പനായ ദാവീദിനു താൽപര്യം ഉണ്ടായിരുന്നു.
18
എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: എന്റെ നാമത്തിന് ഒരു ആലയം പണിയണമെന്നു നിനക്കു താൽപര്യം ഉണ്ടായല്ലോ; അങ്ങനെ താൽപര്യം ഉണ്ടായത് നല്ലത്.
19
എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകന്‍തന്നെ എന്റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു.
20
അങ്ങനെ യഹോവ താന്‍ അരുളിച്ചെയ്ത വചനം നിവര്‍ത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിനു പകരം ഞാന്‍ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയവും പണിതിരിക്കുന്നു.
21
യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോള്‍, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിനു ഞാന്‍ അതിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.
22
അനന്തരം ശലോമോന് യഹോവയുടെ യാഗപീഠത്തിന്‍മുമ്പിൽ യിസ്രായേലിന്റെ സര്‍വ സഭയുടെയും സമക്ഷത്തു നിന്നുംകൊണ്ട് ആകാശത്തിലേക്കു കൈ മലര്‍ത്തി പറഞ്ഞത് എന്തെന്നാൽ:
23
യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂര്‍ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാര്ക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.
24
നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവര്‍ത്തിച്ചുമിരിക്കുന്നു.
25
ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോട്: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാന്‍ നിനക്ക് ഒരു പുരുഷന് എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്ന് അരുളിച്ചെയ്തിരിക്കുന്നതു നിവര്‍ത്തിക്കേണമേ.
26
ഇപ്പോള്‍ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
27
എന്നാൽ ദൈവം യഥാര്‍ഥമായി ഭൂമിയിൽ വസിക്കുമോ? സ്വര്‍ഗത്തിലും സ്വര്‍ഗാധിസ്വര്‍ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?
28
എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയന് ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാര്‍ഥനയും കേള്‍ക്കേണ്ടതിന് അടിയന്റെ പ്രാര്‍ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
29
അടിയന് ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാര്‍ഥന കേള്‍ക്കേണ്ടതിന് നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ,
30
ഈ സ്ഥലത്തുവച്ചു പ്രാര്‍ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേള്‍ക്കേണമേ. നിന്റെ വാസസ്ഥലമായ സ്വര്‍ഗത്തിൽ കേള്‍ക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
31
ഒരുത്തന് തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവന് അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വയ്ക്കുകയും അവന് ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനുമുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ
32
നീ സ്വര്‍ഗത്തിൽ കേട്ടു പ്രവര്‍ത്തിച്ച്, ദുഷ്ടന്റെ നടപ്പ് അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവനു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.
33
നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്നോടു പ്രാര്‍ഥിക്കയും യാചിക്കയും ചെയ്താൽ
34
നീ സ്വര്‍ഗത്തിൽ കേട്ട് നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാര്ക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ.
35
അവര്‍ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാര്‍ഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ട് അവര്‍ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ
36
നീ സ്വര്‍ഗത്തിൽ കേട്ട് നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച്, അവര്‍ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.
37
ദേശത്തു ക്ഷാമമോ മഹാമാരിയോ വെണ്‍കതിര്‍, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളന്‍ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്ത് അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും
38
നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാര്‍ഥനയും യാചനയും കഴിക്കയും ഓരോരുത്തന് താന്താന്റെ മനഃപീഡ അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു കൈ മലര്‍ത്തുകയും ചെയ്താൽ
39
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗത്തിൽ കേട്ടു ക്ഷമിക്കയും
40
ഞങ്ങളുടെ പിതാക്കന്മാര്ക്കു നീ കൊടുത്ത ദേശത്ത് അവര്‍ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരോരുത്തന് അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകല മനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നത്.
41
അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരന് ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും-
42
അവര്‍ നിന്റെ മഹത്ത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കൈയെയും കുറിച്ചു കേള്‍ക്കുമല്ലോ- ഈ ആലയത്തിങ്കലേക്കു നോക്കി പ്രാര്‍ഥിക്കയും ചെയ്താൽ
43
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗത്തിൽ കേട്ട്, ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരന് നിന്നോടു പ്രാര്‍ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.
44
നീ നിന്റെ ജനത്തെ അയയ്ക്കുന്ന വഴിയിൽ അവര്‍ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്വാന് പുറപ്പെടുമ്പോള്‍ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിനു ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാര്‍ഥിച്ചാൽ
45
നീ സ്വര്‍ഗത്തിൽ അവരുടെ പ്രാര്‍ഥനയും യാചനയും കേട്ട് അവര്‍ക്കു ന്യായം പാലിച്ചുകൊടുക്കേണമേ.
46
അവര്‍ നിന്നോടു പാപം ചെയ്കയും-പാപം ചെയ്യാത്ത മനുഷ്യന് ഇല്ലല്ലോ-നീ അവരോടു കോപിച്ച് അവരെ ശത്രുവിന് ഏല്പിക്കയും അവര്‍ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ
47
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ച് അവര്‍ ഉണര്‍ന്നു മനംതിരിഞ്ഞ്, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവച്ചു: ഞങ്ങള്‍ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ്
48
നിന്നോടു യാചിക്കയും അവരെ പിടിച്ചുകൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവച്ച് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ്, നീ അവരുടെ പിതാക്കന്മാര്ക്കു കൊടുത്ത ദേശത്തേക്ക്, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാന്‍ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാര്‍ഥിക്കയും ചെയ്താൽ
49
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗത്തിൽ അവരുടെ പ്രാര്‍ഥനയും യാചനയും കേട്ട് അവര്‍ക്കു ന്യായം പാലിച്ചുകൊടുത്ത്,
50
നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോട്, അവര്‍ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവര്‍ക്ക് അവരോടു കരുണ തോന്നത്തക്കവണ്ണം അവര്‍ക്ക് അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.
51
അവര്‍ മിസ്രയീം എന്ന ഇരുമ്പുലയുടെ നടുവിൽനിന്നു നീ കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും ആകുന്നുവല്ലോ.
52
അവര്‍ നിന്നെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും നീ കേള്‍ക്കേണ്ടതിന് അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കണ്‍പാര്‍ത്തരുളേണമേ.
53
കര്‍ത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നപ്പോള്‍ നിന്റെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകല ജാതികളിൽനിന്നും നീ അവരെ നിനക്ക് അവകാശമായി വേര്‍തിരിച്ചുവല്ലോ.
54
ശലോമോന് യഹോവയോട് ഈ പ്രാര്‍ഥനയും യാചനയും എല്ലാം കഴിച്ചുതീര്‍ന്നശേഷം അവന് യഹോവയുടെ യാഗപീഠത്തിന്‍മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലര്‍ത്തിയിരുന്നതും വിട്ട് എഴുന്നേറ്റു.
55
അവന് നിന്നുകൊണ്ട് യിസ്രായേൽസഭയെയൊക്കെയും ഉച്ചത്തിൽ ആശീര്‍വദിച്ചു പറഞ്ഞത് എന്തെന്നാൽ:
56
താന്‍ വാഗ്ദാനം ചെയ്തതുപോലെയൊക്കെയും തന്റെ ജനമായ യിസ്രായേലിനു സ്വസ്ഥത നല്‍കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന് തന്റെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വച്ച്
57
ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ. നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ; അവന് നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതേ.
58
നാം അവന്റെ എല്ലാ വഴികളിലും നടക്കേണ്ടതിനും അവന് നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിനും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.
59
യഹോവതന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്
60
അവന് തന്റെ ദാസനും തന്റെ ജനമായ യിസ്രായേലിനും അന്നന്ന് ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ മുമ്പാകെ അപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങള്‍ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തിൽ ഇരിക്കുമാറാകട്ടെ.
61
ആകയാൽ ഇന്നുള്ളതുപോലെ നിങ്ങള്‍ അവന്റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്റെ കല്പനകള് പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരിക്കട്ടെ.
62
പിന്നെ രാജാവും എല്ലാ യിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.
63
ശലോമോന് യഹോവയ്ക്ക് ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ട് അര്‍പ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽ മക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.
64
യഹോവയുടെ സന്നിധിയിൽ ഉണ്ടായിരുന്ന താമ്രയാഗപീഠം, ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിനു പോരാതിരുന്നതുകൊണ്ടു രാജാവ് അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മധ്യഭാഗം ശുദ്ധീകരിച്ച് അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.
65
ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിര്‍മുതൽ മിസ്രയീംതോടുവരെയുമുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലു ദിവസം ഉത്സവം ആചരിച്ചു.
66
എട്ടാം ദിവസം അവന് ജനത്തെ വിട്ടയച്ചു; അവര്‍ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിനും, തന്റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാ നന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22