bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 9
1 Kings 9
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 10 →
1
യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്ക് ഉണ്ടാക്കുവാന്‍ മനസ്സും താൽപര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോന് പണിതുതീര്‍ന്നശേഷം
2
യഹോവ ഗിബെയോനിൽവച്ചു ശലോമോനു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവനു പ്രത്യക്ഷനായി.
3
യഹോവ അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാര്‍ഥനയും യാചനയും ഞാന്‍ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാന് തക്കവണ്ണം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.
4
ഞാന്‍ നിന്നോടു കല്പിച്ചതൊക്കെയും ചെയ്വാന് തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിര്‍മ്മലതയോടും പരമാര്‍ഥതയോടുംകൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കയും ചെയ്താൽ
5
യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാന്‍ ഒരു പുരുഷന് നിനക്ക് ഇല്ലാതെപോകയില്ല എന്ന് ഞാന്‍ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരമാക്കും.
6
നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്ന് അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ
7
ഞാന്‍ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്റെ നാമത്തിനുവേണ്ടി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാന്‍ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകല ജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.
8
ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി, യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത് എന്നു ചോദിക്കും.
9
അവര്‍ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനര്‍ഥമൊക്കെയും അവര്‍ക്കു വരുത്തിയിരിക്കുന്നു എന്ന് അതിന് ഉത്തരം പറയും.
10
ശലോമോന് യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം
11
സോര്‍രാജാവായ ഹീരാം ശലോമോന് അവന്റെ ഇഷ്ടംപോലെയൊക്കെയും ദേവദാരുവും സരളമരവും സ്വര്‍ണവും കൊടുത്തിരുന്നതുകൊണ്ട് ശലോമോന്‍രാജാവ് ഹീരാമിനു ഗലീലാദേശത്ത് ഇരുപതു പട്ടണം കൊടുത്തു.
12
ശലോമോന് ഹീരാമിനു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന് അവന് സോരിൽനിന്നു വന്നു; എന്നാൽ അവ അവനു ബോധിച്ചില്ല,
13
സഹോദരാ, നീ എനിക്കു തന്ന ഈ പട്ടണങ്ങള്‍ എന്ത് എന്ന് അവന് പറഞ്ഞു. അവയ്ക്ക് ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു.
14
ഹീരാമോ രാജാവിനു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
15
ശലോമോന്‍രാജാവ് യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ എന്നിവ പണിയേണ്ടതിന് ഊഴിയവേല ചെയ്യിച്ച വിവരം:
16
മിസ്രയീംരാജാവായ ഫറവോന് ചെന്നു, ഗേസെര്‍ പിടിച്ചു തീവച്ചു ചുട്ടുകളഞ്ഞ്, അതിൽ പാര്‍ത്തിരുന്ന കനാന്യരെ കൊന്ന്, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകള്‍ക്കു സ്ത്രീധനമായി കൊടുത്തിരുന്നു.
17
അങ്ങനെ ശലോമോന് ഗേസെരും താഴത്തെ ബേത്ത്-ഹോരോനും
18
ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും
19
ശലോമോന് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുള്ള പട്ടണങ്ങളും ശലോമോന് യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാന് ആഗ്രഹിച്ചതൊക്കെയും പണിത്
20
അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകല ജാതിയെയും
21
യിസ്രായേൽമക്കള്‍ക്കു നിര്‍മ്മൂലമാക്കുവാന്‍ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന് ഊഴിയവേലക്കാരാക്കി; അവര്‍ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
22
യിസ്രായേൽമക്കളിൽ നിന്നോ ശലോമോന് ആരെയും ദാസ്യവേലയ്ക്കാക്കിയില്ല; അവര്‍ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപതിമാരും ആയിരുന്നു.
23
അഞ്ഞൂറ്റമ്പതു പേര് ശലോമോന്റെ വേലയെടുത്ത ജനത്തിനു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.
24
ഫറവോന്റെ മകള്‍ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോന് അവള്‍ക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാര്പ്പാന് വന്നശേഷം അവന് മില്ലോ പണിതു.
25
ശലോമോന് യഹോവയ്ക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവന് ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവന് യഹോവയുടെ ആലയം തീര്‍ത്തു.
26
ശലോമോന്‍രാജാവ് എദോംദേശത്തു ചെങ്കടല്ക്കരയിൽ ഏലോത്തിനു സമീപത്തുള്ള എസ്യോന്‍-ഗേബെരിൽവച്ചു കപ്പലുകള്‍ പണിതു.
27
ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു.
28
അവര്‍ ഓഫീരിലേക്കു ചെന്ന് അവിടെനിന്നു നാനൂറ്റി ഇരുപതു താലന്തു പൊന്ന് ശലോമോന്‍രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22