bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 19
1 Kings 19
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 20 →
1
ഏലീയാവ് ചെയ്തതൊക്കെയും അവന് സകല പ്രവാചകന്മാരെയും വാള്‍കൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.
2
ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാന്‍ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാര് എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.
3
അവന് ഭയപ്പെട്ട് എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു യെഹൂദായ്ക്കുള്‍പ്പെട്ട ബേര്‍-ശേബയിൽ ചെന്ന് അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.
4
താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാന്‍ ഇച്ഛിച്ചു; ഇപ്പോള്‍ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാന്‍ എന്റെ പിതാക്കന്മാരെക്കാള് നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
5
അങ്ങനെ അവന് ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോള്‍ പെട്ടെന്ന് ഒരു ദൂതന് അവനെ തട്ടി അവനോട്: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.
6
അവന് ഉണര്‍ന്നു നോക്കിയപ്പോള്‍ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലയ്ക്കൽ ഇരിക്കുന്നതു കണ്ടു; അവന് തിന്നു കുടിച്ചു പിന്നെയും കിടന്നുറങ്ങി.
7
യഹോവയുടെ ദൂതന് രണ്ടാം പ്രാവശ്യം വന്ന് അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്വാനുണ്ടല്ലോ എന്നു പറഞ്ഞു.
8
അവന് എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പര്‍വതമായ ഹോറേബോളം നടന്നു.
9
അവിടെ അവന് ഒരു ഗുഹയിൽ കടന്നു രാപാര്‍ത്തു; അപ്പോള്‍ അവനു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോട്: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിച്ചു.
10
അതിന് അവന്: സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കള്‍ നിന്റെ നിയമത്തെ ഉപേക്ഷിച്ച് നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാള്‍കൊണ്ടു കൊന്നുകളഞ്ഞു; ഞാന്‍ ഒരുത്തന് മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു എന്നു പറഞ്ഞു.
11
നീ പുറത്തു വന്നു പര്‍വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക എന്ന് അവന് കല്പിച്ചു. അപ്പോള്‍ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പര്‍വതങ്ങളെ കീറി പാറകളെ തകര്‍ത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
12
ഭൂകമ്പത്തിന്റെശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.
13
ഏലീയാവ് അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തുവന്നു ഗുഹാമുഖത്തു നിന്നു: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവന് കേട്ടു.
14
അതിന് അവന്: സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കള്‍ നിന്റെ നിയമത്തെ ഉപേക്ഷിച്ചു, നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാള്‍കൊണ്ടു കൊന്നുകളഞ്ഞു; ഞാന്‍ ഒരുത്തന് മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവര്‍ ജീവഹാനി വരുത്തുവാന്‍ നോക്കുന്നു എന്നു പറഞ്ഞു.
15
യഹോവ അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമി വഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോള്‍ ഹസായേലിനെ അരാമിനു രാജാവായിട്ട് അഭിഷേകം ചെയ്ക.
16
നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽ നിന്നുള്ള സാഫാത്തിന്റെ മകനായ എലീശായെനിനക്കു പകരം പ്രവാചകനായിട്ട് അഭിഷേകം ചെയ്കയും വേണം.
17
ഹസായേലിന്റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിനു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.
18
എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.
19
അങ്ങനെ അവന് അവിടെനിന്നു പുറപ്പെട്ട് സാഫാത്തിന്റെ മകനായ എലീശായെ കണ്ടെത്തി; അവന് പന്ത്രണ്ട് ഏര് കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താന്‍തന്നെ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്നു തന്റെ പുതപ്പ് അവന്റെമേൽ ഇട്ടു.
20
അവന് കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ഞാന്‍ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്റെശേഷം ഞാന്‍ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന് അവന്: പോയിവരിക; എന്നാൽ ഞാന്‍ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്നോര്ക്ക എന്നു പറഞ്ഞു.
21
അങ്ങനെ അവന് അവനെ വിട്ടു ചെന്ന് ഒരു ഏര് കാളയെ പിടിച്ച് അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവര്‍ തിന്നു; പിന്നെ അവന് എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവനു ശുശ്രൂഷകനായിത്തീര്‍ന്നു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22