bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 4
1 Kings 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 5 →
1
അങ്ങനെ ശലോമോന്‍രാജാവ് എല്ലാ യിസ്രായേലിനും രാജാവായി.
2
അവനുണ്ടായിരുന്ന പ്രഭുക്കന്മാര് ആരെന്നാൽ: സാദോക്കിന്റെ മകന് അസര്യാവ് പുരോഹിതന്.
3
ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാര്‍; അഹീലൂദിന്റെ മകന് യെഹോശാഫാത്ത് മന്ത്രി;
4
യെഹോയാദയുടെ മകന് ബെനായാവ് സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാര്;
5
നാഥാന്റെ മകനായ അസര്യാവ് കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
6
അഹീശാര്‍ രാജഗൃഹവിചാരകന്‍; അബ്ദയുടെ മകന് അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
7
രാജാവിനും രാജഗൃഹത്തിനും ഭോജനപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോനു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തന് ആണ്ടിൽ ഓരോ മാസത്തേക്കു ഭോജനപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കും.
8
അവരുടെ പേരാവിത്: എഫ്രയീം മലനാട്ടിൽ ബെന്‍-ഹൂര്‍;
9
മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോന്‍-ബേത്ത്-ഹാനാന് എന്നീ സ്ഥലങ്ങളിൽ ബെന്‍-ദേക്കെര്‍;
10
അരുബ്ബോത്തിൽ ബെന്‍-ഹേസെര്‍; സോഖോവും ഹേഫെര്‍ദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
11
നാഫത്ത്-ദോറിൽ ബെന്‍-അബീനാദാബ്; അവനു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
12
അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാനരികെ യിസ്രായേലിനു താഴെ ബേത്ത്-ശെയാന്‍മുതൽ ആബേൽ-മെഹോലാവരെയും യൊക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാന്‍ മുഴുവനും ആയിരുന്നു;
13
ഗിലെയാദിലെ രാമോത്തിൽ ബെന്‍-ഗേബെര്‍; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന് ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു.
14
മഹനയീമിൽ ഇദ്ദോവിന്റെ മകന് അഹീനാദാബ്;
15
നഫ്താലിയിൽ അഹീമാസ്; അവന് ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;
16
ആശേരിലും ബെയാലോത്തിലും ഹൂശായിയുടെ മകന് ബാനാ;
17
യിസ്സാഖാരിൽ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;
18
ബെന്യാമീനിൽ ഏലയുടെ മകനായ ശിമെയി;
19
അമോര്യരാജാവായ സീഹോന്റെയും ബാശാന്‍രാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്ദേശത്ത് ഹൂരിന്റെ മകന് ഗേബെര്‍; ആ ദേശത്ത് ഒരു കാര്യക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
20
യെഹൂദായും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവര്‍ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു.
21
നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിര്‍വരെയും ഉള്ള സകല രാജ്യങ്ങളെയും ശലോമോന് വാണു; അവര്‍ കപ്പം കൊണ്ടുവന്ന് ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.
22
ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിനു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും
23
മാന്‍, ഇളമാന്‍, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികള്‍ എന്നിവ കൂടാതെ തടിച്ച പത്തു കാളയും മേച്ചൽപ്പുറത്തെ ഇരുപത് കാളയും നൂറ് ആടും ആയിരുന്നു.
24
നദിക്ക് ഇക്കരെ തിഫ്സഹ്മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും നദിക്ക് ഇക്കരെയുള്ള സകല രാജാക്കന്മാരെയും അവന് വാണു. ചുറ്റുമുള്ള ദിക്കിലൊക്കെയും അവനു സമാധാനം ഉണ്ടായിരുന്നു.
25
ശലോമോന്റെ കാലത്തൊക്കെയും യെഹൂദായും യിസ്രായേലും ദാന്‍മുതൽ ബേര്‍-ശേബവരെയും ഓരോരുത്തന് താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍കീഴിലും നിര്‍ഭയം വസിച്ചു.
26
ശലോമോനു തന്റെ രഥങ്ങള്‍ക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
27
കാര്യക്കാരന്മാര്‍ ഓരോരുത്തന് ഓരോ മാസത്തേക്കു ശലോമോന്‍രാജാവിന്റെ പന്തിഭോജനത്തിനു കൂടുന്ന എല്ലാവര്ക്കും വേണ്ടുന്ന ഭോജനപദാര്‍ഥങ്ങള്‍ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
28
അവര്‍ കുതിരകള്‍ക്കും തുരഗങ്ങള്‍ക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവന് ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും.
29
ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.
30
സകല പൂര്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകല ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
31
സകല മനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്റെ പുത്രന്മാരായ ഹേമാന്, കൽക്കോൽ, ദര്‍ദ്ദ എന്നിവരെക്കാളും അവന് ജ്ഞാനിയായിരുന്നു; അവന്റെ കീര്‍ത്തി ചുറ്റുമുള്ള സകല ജാതികളിലും പരന്നു.
32
അവന് മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങള്‍ ആയിരത്തിയഞ്ച് ആയിരുന്നു.
33
ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളയ്ക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവന് പ്രസ്താവിച്ചു.
34
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകല ഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേള്പ്പാന് വന്നു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22