bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 10
1 Kings 10
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 11 →
1
ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോനുള്ള കീര്‍ത്തി കേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിനു വന്നു.
2
അവള് അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽ വന്നു; അവള് ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.
3
അവളുടെ സകല ചോദ്യങ്ങള്‍ക്കും ശലോമോന് സമാധാനം പറഞ്ഞു. സമാധാനം പറവാന്‍ കഴിയാതെ ഒന്നും രാജാവിനു മറപൊരുളായിരുന്നില്ല.
4
ശെബാരാജ്ഞി ശലോമോന്റെ സകല ജ്ഞാനവും അവന് പണിത അരമനയും
5
അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി.
6
അവള് രാജാവിനോടു പറഞ്ഞത് എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന്‍ എന്റെ ദേശത്തുവച്ചു കേട്ട വര്‍ത്തമാനം സത്യംതന്നെ.
7
ഞാന്‍ വന്ന് എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വര്‍ത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ട കീര്‍ത്തിയെക്കാള്‍ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.
8
നിന്റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്.
9
നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാന്‍ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിനു നിന്നെ രാജാവാക്കിയിരിക്കുന്നു.
10
അവള് രാജാവിന് നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവര്‍ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന്‍രാജാവിനു കൊടുത്ത സുഗന്ധവര്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.
11
ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകള്‍ ഓഫീരിൽനിന്ന് അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
12
രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല.
13
ശലോമോന്‍രാജാവ് സ്വമേധയാ ശെബാരാജ്ഞിക്കു രാജൗചിത്യംപോലെ കൊടുത്തതുകൂടാതെ അവള് ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോന്‍രാജാവ് അവള്‍ക്കു കൊടുത്തു. അങ്ങനെ അവള് തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
14
ശലോമോനു സഞ്ചാരവ്യാപാരികളാലും വര്‍ത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകല രാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതുകൂടാതെ
15
ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്റി അറുപത്താറു താലന്തായിരുന്നു.
16
ശലോമോന് രാജാവ്, അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വന്‍പരിച ഉണ്ടാക്കി; ഓരോ പരിചയ്ക്ക് അറുനൂറു ശേക്കെൽ പൊന്നു ചെലവായി.
17
അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവന് മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചയ്ക്ക് മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവ് ലെബാനോന്‍ വനഗൃഹത്തിൽ വച്ചു.
18
രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
19
സിംഹാസനത്തിന് ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തല പുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിനരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
20
ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.
21
ശലോമോന്‍രാജാവിന്റെ സകല പാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിനു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
22
രാജാവിന് സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തര്‍ശ്ശീശ് കപ്പലുകള്‍ ഉണ്ടായിരുന്നു; തര്‍ശ്ശീശ് കപ്പലുകള്‍ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.
23
ഇങ്ങനെ ശലോമോന്‍രാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലുംവച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനായിരുന്നു.
24
ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേള്‍ക്കേണ്ടതിനു സകല ദേശക്കാരും അവന്റെ മുഖദര്‍ശനം അന്വേഷിച്ചുവന്നു.
25
അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊന്‍പാത്രം, വസ്ത്രം, ആയുധം, സുഗന്ധവര്‍ഗം, കുതിര, കോവര്‍കഴുത എന്നിവ കൊണ്ടുവന്നു.
26
ശലോമോന് രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന് ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവന് രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാര്‍പ്പിച്ചിരുന്നു.
27
രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
28
ശലോമോന് കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാര്‍ അവയെ കൂട്ടമായിട്ടു വിലയ്ക്കു വാങ്ങിക്കൊണ്ടുവരും.
29
അവര്‍ മിസ്രയീമിൽനിന്നു രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും വെള്ളിശേക്കെൽ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവര്‍ ഹിത്യരുടെ സകല രാജാക്കന്മാര്ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22