bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 20
1 Kings 20
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 21 →
1
അരാംരാജാവായ ബെന്‍-ഹദദ് തന്റെ സൈന്യത്തെയൊക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തിരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന് പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ച് അതിന്റെ നേരേ യുദ്ധം ചെയ്തു.
2
അവന് യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച് അവനോട്:
3
നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളത്; നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര്‍ എന്നിങ്ങനെ ബെന്‍-ഹദദ് പറയുന്നു എന്നു പറയിച്ചു.
4
അതിനു യിസ്രായേൽരാജാവ്: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതുതന്നെ എന്നു മറുപടി പറഞ്ഞയച്ചു.
5
ദൂതന്മാര് വീണ്ടും വന്നു: ബെന്‍-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ;
6
നാളെ ഈ നേരത്തു ഞാന്‍ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയയ്ക്കും; അവര്‍ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്ത് നിനക്ക് ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.
7
അപ്പോള്‍ യിസ്രായേൽരാജാവ് ദേശത്തുള്ള എല്ലാ മൂപ്പന്മാരെയും വരുത്തി: അവന് ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിന്; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവന് ആളയച്ചു ചോദിച്ചു; എന്നാൽ ഞാന്‍ വിരോധിച്ചില്ല എന്നു പറഞ്ഞു.
8
എല്ലാ മൂപ്പന്മാരും സകല ജനവും അവനോട്: നീ കേള്‍ക്കരുത്, സമ്മതിക്കയും അരുത് എന്നു പറഞ്ഞു.
9
ആകയാൽ അവന് ബെന്‍-ഹദദിന്റെ ദൂതന്മാരോട്: നിങ്ങള്‍ എന്റെ യജമാനനായ രാജാവിനോട്: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്വാന് കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര് ചെന്ന് ഈ മറുപടി ബോധിപ്പിച്ചു.
10
ബെന്‍-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിനും കൈക്ക് ഓരോ പിടി വാരുവാന്‍ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാര് എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറയിച്ചു.
11
അതിനു യിസ്രായേൽരാജാവ്: വാള് അരയ്ക്കു കെട്ടുന്നവന് അഴിച്ചുകളയുന്നവനെപ്പോലെ വമ്പു പറയരുത് എന്ന് അവനോടു പറവിന്‍ എന്ന് ഉത്തരം പറഞ്ഞു.
12
എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോട്: ഒരുങ്ങിക്കൊള്‍വിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ പട്ടണത്തിനു നേരേ യുദ്ധത്തിനൊരുങ്ങി.
13
എന്നാൽ ഒരു പ്രവാചകന് യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെയൊക്കെയും നീ കണ്ടുവോ? ഞാന്‍ ഇന്ന് അതിനെ നിന്റെ കൈയിൽ ഏല്പിക്കും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
14
ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവന്: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട് എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആര് പട തുടങ്ങേണം എന്നു ചോദിച്ചതിന്: നീതന്നെ എന്ന് അവന് ഉത്തരം പറഞ്ഞു.
15
അവന് ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണിനോക്കി; അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരായിരുന്നു. അവരുടെ ശേഷം അവന് യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേര് എന്നു കണ്ടു.
16
അവര്‍ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെന്‍-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചു മത്തനായിരുന്നു.
17
ദേശാധിപതികളുടെ ബാല്യക്കാര് ആദ്യം പുറപ്പെട്ടു; ബെന്‍-ഹദദ് ആളയച്ച് അന്വേഷിച്ചാറെ ശമര്യയിൽനിന്ന് ആളുകള്‍ വരുന്നുണ്ടെന്ന് അറിവുകിട്ടി.
18
അപ്പോള്‍ അവന്: അവര്‍ സമാധാനത്തിനു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്; അവര്‍ യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന് എന്നു കല്പിച്ചു.
19
പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടര്‍ന്നുപോന്ന സൈന്യവും ആയിരുന്നു.
20
അവര്‍ ഓരോരുത്തന് താന്താന്റെ നേരേ വരുന്നവനെ കൊന്നു; അരാമ്യര്‍ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടര്ന്നു; അരാംരാജാവായ ബെന്‍-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.
21
പിന്നെ യിസ്രായേൽരാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.
22
അതിന്റെശേഷം ആ പ്രവാചകന് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊള്‍ക; ഇനിയത്തെ ആണ്ടിൽ അരാംരാജാവ് നിന്റെ നേരേ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
23
അരാംരാജാവിനോട് അവന്റെ ഭൃത്യന്മാര് പറഞ്ഞത്: അവരുടെ ദേവന്മാര് പര്‍വതദേവന്മാരാകുന്നു. അതുകൊണ്ടത്രേ അവര്‍ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
24
അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവര്‍ക്കു പകരം ദേശാധിപതിമാരെ നിയമിക്കേണം.
25
പിന്നെ നിനക്കു നഷ്ടമായിപ്പോയ സൈന്യത്തിനു സമമായൊരു സൈന്യത്തെയും കുതിരപ്പടയ്ക്കു സമമായ കുതിരപ്പടയെയും രഥങ്ങള്‍ക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊള്‍ക; എന്നിട്ടു നാം സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവന് അവരുടെ വാക്കു കേട്ട് അങ്ങനെതന്നെ ചെയ്തു.
26
പിറ്റേ ആണ്ടിൽ ബെന്‍-ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധം ചെയ്വാന് അഫേക്കിനു പുറപ്പെട്ടു വന്നു.
27
യിസ്രായേല്യരെയും എണ്ണിനോക്കി; അവര്‍ ഭക്ഷണപദാര്‍ഥങ്ങള്‍ എടുത്ത് അവരുടെ നേരേ പുറപ്പെട്ടു; യിസ്രായേല്യര്‍ ആട്ടിന്കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരേ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.
28
ഒരു ദൈവപുരുഷന് അടുത്തുവന്നു യിസ്രായേൽരാജാവിനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പര്‍വതദേവനാകുന്നു; താഴ്വരദേവനല്ല എന്ന് അരാമ്യര്‍ പറകകൊണ്ട് ഞാന്‍ ഈ മഹാസംഘത്തെയൊക്കെയും നിന്റെ കൈയിൽ ഏല്പിക്കും; ഞാന്‍ യഹോവതന്നെ എന്നു നിങ്ങള്‍ അറിയും എന്നു പറഞ്ഞു.
29
എന്നാൽ അവര്‍ അവരുടെ നേരേ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യര്‍ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസംതന്നെ കൊന്നു.
30
ശേഷിച്ചവര്‍ അഫേക്പട്ടണത്തിലേക്ക് ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തിഏഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെന്‍-ഹദദും ഓടി പട്ടണത്തിനകത്തു കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു.
31
അവന്റെ ഭൃത്യന്മാര് അവനോട്: യിസ്രായേൽഗൃഹത്തിലെ രാജാക്കന്മാര് ദയയുള്ള രാജാക്കന്മാര് എന്നു ഞങ്ങള്‍ കേട്ടിട്ടുണ്ട്; ഞങ്ങള്‍ അരയ്ക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവന് നിന്നെ ജീവനോടെ രക്ഷിക്കുമെന്നു പറഞ്ഞു.
32
അങ്ങനെ അവര്‍ അരയ്ക്കു രട്ടും; തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന്: എന്റെ ജീവനെ രക്ഷിക്കേണമേ എന്ന് നിന്റെ ദാസനായ ബെന്‍-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന് അവന്: അവന് ജീവനോടെ ഇരിക്കുന്നുവോ? അവന് എന്റെ സഹോദരന് തന്നെ എന്നു പറഞ്ഞു.
33
ആ പുരുഷന്മാര് അതു ശുഭലക്ഷണം എന്നു ധരിച്ചു ബദ്ധപ്പെട്ട് അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരന് ബെന്‍-ഹദദ് എന്നു പറഞ്ഞു. അതിന് അവന്: നിങ്ങള്‍ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ബെന്‍-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവന് അവനെ രഥത്തിൽ കയറ്റി.
34
അവന് അവനോട്: എന്റെ അപ്പന് നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന്‍ മടക്കിത്തരാം; എന്റെ അപ്പന് ശമര്യയിൽ ഉണ്ടാക്കിയതുപോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്‍ക എന്നു പറഞ്ഞു. അതിന് ആഹാബ്: ഈ ഉടമ്പടിയിന്മേല് ഞാന്‍ നിന്നെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. അങ്ങനെ അവന് അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.
35
എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തന് യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോട്: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന് അവനെ അടിപ്പാന്‍ മനസ്സായില്ല.
36
അവന് അവനോട്: നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവന് അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.
37
പിന്നെ അവന് മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവന് അവനെ അടിച്ചു മുറിവേല്പിച്ചു.
38
പ്രവാചകന് ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവന് തലപ്പാവ് കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷം മാറിനിന്നു.
39
രാജാവ് കടന്നുപോകുമ്പോള്‍ അവന് രാജാവിനോട് വിളിച്ചുപറഞ്ഞത്: അടിയന് പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോള്‍ ഇതാ, ഒരുത്തന് തിരിഞ്ഞ് എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു; ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവന് അവന്റെ ജീവനു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
40
എന്നാൽ അടിയന് അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോള്‍ അവനെ കാണാതെപോയി. അതിനു യിസ്രായേൽരാജാവ് അവനോട്: നിന്റെ വിധി അങ്ങനെതന്നെ ആയിരിക്കട്ടെ; നീ തന്നെ തീര്‍ച്ചയാക്കിയല്ലോ എന്നു പറഞ്ഞു.
41
തൽക്ഷണം അവന് കണ്ണിന്മേൽനിന്നു തലപ്പാവു നീക്കി; അപ്പോള്‍ അവന് ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവ് അറിഞ്ഞു.
42
അവന് അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിനായിട്ടു ഞാന്‍ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവന് അവന്റെ ജീവനും നിന്റെ ജനം അവന്റെ ജനത്തിനും പകരമായിരിക്കും എന്നു പറഞ്ഞു.
43
അതുകൊണ്ട് യിസ്രായേൽരാജാവ് വ്യസന വും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ട് ശമര്യയിൽ എത്തി.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22