bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 22
1 Kings 22
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
1
അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാര്‍ത്തു.
2
മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു.
3
യിസ്രായേൽരാജാവ് തന്റെ ഭൃത്യന്മാരോട്: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങള്‍ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കൈയിൽനിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
4
അവന് യെഹോശാഫാത്തിനോട്: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിനു പോരുമോ? എന്നു ചോദിച്ചു. അതിനു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
5
എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഇന്നു യഹോവയുടെ അരുളപ്പാട് ചോദിച്ചാലും എന്നു പറഞ്ഞു.
6
അങ്ങനെ യിസ്രായേൽരാജാവ് ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: ഞാന്‍ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തുവേണ്ടൂ എന്നു ചോദിച്ചു. അതിന് അവര്‍: പുറപ്പെടുക; കര്‍ത്താവ് അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.
7
എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാട് ചോദിക്കേണ്ടതിനു യഹോവയുടെ പ്രവാചകനായിട്ട് ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
8
അതിനു യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: നാം യഹോവയോട് അരുളപ്പാട് ചോദിപ്പാന്‍ തക്കവണ്ണം ഇനി യിമ്ലയുടെ മകനായ മീഖായാവ് എന്നൊരുത്തന്‍ ഉണ്ട്. എന്നാൽ അവന് എന്നെക്കുറിച്ച് ഗുണമല്ല ദോഷംതന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
9
അങ്ങനെ യിസ്രായേൽരാജാവ് ഒരു ഷണ്ഡനെ വിളിച്ചു, യിമ്ലയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാന്‍ കല്പിച്ചു.
10
യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.
11
കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ടു കൊമ്പുണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
12
പ്രവാചകന്മാരൊക്കെയും അങ്ങനെതന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ഥനാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.
13
മീഖായാവെ വിളിപ്പാന്‍ പോയ ദൂതന് അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകള്‍ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
14
അതിനു മീഖായാവ്: യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നതുതന്നെ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.
15
അവന് രാജാവിന്റെ അടുക്കൽ വന്നപ്പോള്‍ രാജാവ് അവനോട്: മീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവന്: പുറപ്പെടുവിന്‍; നിങ്ങള്‍ കൃതാര്‍ഥരാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.
16
രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോട് പറയരുതെന്ന് എത്ര പ്രാവശ്യം ഞാന്‍ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.
17
അതിന് അവന്: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പര്‍വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാന്‍ കണ്ടു; അപ്പോള്‍ യഹോവ: ഇവര്‍ക്കു നാഥനില്ല; അവര്‍ ഓരോരുത്തന് താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.
18
അപ്പോള്‍ യിസ്രായേൽരാജാവു യെഹോശാഫാത്തിനോട്: ഇവന് എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.
19
അതിന് അവന് പറഞ്ഞത്: എന്നാൽ നീ യഹോവയുടെ വചനം കേള്‍ക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വര്‍ഗത്തിലെ സൈന്യമൊക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാന്‍ കണ്ടു.
20
ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽവച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആര് വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തന് ഇങ്ങനെയും ഒരുത്തന് അങ്ങനെയും പറഞ്ഞു.
21
എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാന്‍ അവനെ വശീകരിക്കും എന്നു പറഞ്ഞു.
22
ഏതിനാൽ എന്നു യഹോവ ചോദിച്ചതിന് അവന്: ഞാന്‍ പുറപ്പെട്ട് അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവന് കല്പിച്ചു.
23
ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകല പ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനര്‍ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
24
അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്റെ ചെകിട്ടത്ത് അടിച്ചു: നിന്നോട് അരുളിച്ചെയ്വാന് യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
25
അതിനു മീഖായാവ്: നീ ഒളിപ്പാനായിട്ട് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.
26
അപ്പോള്‍ യിസ്രായേൽരാജാവ് പറഞ്ഞത്: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന് ഇവനെ കാരാഗൃഹത്തിൽ ആക്കി,
27
ഞാന്‍ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിനു രാജാവു കല്പിച്ചിരിക്കുന്നു എന്ന് അവരോടു പറക.
28
അതിനു മീഖായാവ്: നീ സമാധാനത്തോടെ മടങ്ങി വരുന്നുണ്ടെങ്കിൽ യഹോവ എന്നെക്കൊണ്ട് അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകല ജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന് പറഞ്ഞു.
29
അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.
30
യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഞാന്‍ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്‍ക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് വേഷംമാറി പടയിൽ കടന്നു.
31
എന്നാൽ അരാംരാജാവ് തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങള്‍ യിസ്രായേൽരാജാവിനോട് മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്നു കല്പിച്ചിരുന്നു.
32
ആകയാൽ രഥനായകന്മാര് യെഹോശാഫാത്തിനെ കണ്ടപ്പോള്‍: ഇവന്‍തന്നെ യിസ്രായേൽരാജാവ് എന്നു പറഞ്ഞ് അവനോടു പൊരുതുവാന്‍ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.
33
അവന് യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാര് കണ്ടിട്ട് അവനെ വിട്ട് മാറിപ്പോന്നു.
34
എന്നാൽ ഒരുത്തന് യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്ക് എയ്തു; അവന് തന്റെ സാരഥിയോട്: നിന്റെ കൈ തിരിച്ച് എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
35
അന്നു പട കഠിനമായിതീര്ന്നതുകൊണ്ടു രാജാവ് അരാമ്യര്‍ക്ക് എതിരേ രഥത്തിൽ നിവിര്‍ന്നുനിന്നു; സന്ധ്യാസമയത്ത് അവന് മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിനകത്ത് ഒഴുകിയിരുന്നു.
36
സൂര്യന് അസ്തമിക്കുമ്പോള്‍ ഓരോരുത്തന് താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
37
അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്നു; അവര്‍ രാജാവിനെ ശമര്യയിൽ അടക്കം ചെയ്തു.
38
രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോള്‍ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കള്‍ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
39
ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും അവന് ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവന് പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
40
ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി.
41
ആസായുടെ മകനായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദായിൽ രാജാവായി.
42
യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോള്‍ അവനു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവന് ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അസൂബാ എന്നു പേര്; അവള് ശിൽഹിയുടെ മകള്‍ ആയിരുന്നു.
43
അവന് തന്റെ അപ്പനായ ആസായുടെ എല്ലാ വഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികള്‍ക്കു മാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.
44
യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു.
45
യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന് ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
46
തന്റെ അപ്പനായ ആസായുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവന് ദേശത്തുനിന്നു നീക്കിക്കളഞ്ഞു.
47
ആ കാലത്ത് എദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
48
ഓഫീരിൽ പൊന്നിനു പോകേണ്ടതിനു യെഹോശാഫാത്ത് തര്‍ശ്ശീശ്കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകള്‍ എസ്യോന്‍-ഗേബെരിൽ വച്ച് ഉടഞ്ഞുപോയതുകൊണ്ട് അവയ്ക്കു പോകുവാന്‍ കഴിഞ്ഞില്ല.
49
അന്നേരം ആഹാബിന്റെ മകനായ അഹസ്യാവ് യെഹോശാഫാത്തിനോട്: എന്റെ ദാസന്മാര് നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു.
50
യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവനു പകരം രാജാവായി.
51
ആഹാബിന്റെ മകനായ അഹസ്യാവ് യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിനു രാജാവായി; യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
52
അവന് തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.
53
അവന് ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പന് ചെയ്തതുപോലെയൊക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22