bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Kings 11
1 Kings 11
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 12 →
1
ശലോമോന്‍രാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.
2
നിങ്ങള്‍ക്ക് അവരോടു കൂടിക്കലര്‍ച്ച അരുത്; അവര്‍ക്കു നിങ്ങളോടും കൂടിക്കലര്‍ച്ച അരുത്; അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്ത അന്യജാതികളിൽ നിന്നുള്ളവരെത്തന്നെ; അവരോടു ശലോമോന് സ്നേഹത്താൽ പറ്റിച്ചേര്‍ന്നിരുന്നു.
3
അവന് എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
4
എങ്ങനെയെന്നാൽ: ശലോമോന് വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
5
ശലോമോന് സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു.
6
തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂര്‍ണമായി അനുസരിക്കാതെ ശലോമോന് യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.
7
അന്ന് ശലോമോന് യെരൂശലേമിന് എതിരേയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ഓരോ പൂജാഗിരി പണിതു.
8
തങ്ങളുടെ ദേവന്മാര്ക്കു ധൂപം കാട്ടിയും ബലികഴിച്ചും പോന്ന അന്യജാതിക്കാരത്തികളായ സകല ഭാര്യമാര്‍ക്കുംവേണ്ടി അവന് അങ്ങനെ ചെയ്തു.
9
തനിക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോന് തന്റെ ഹൃദയം തിരിക്കയും
10
യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.
11
യഹോവ ശലോമോനോട് അരുളിച്ചെയ്തത് എന്തെന്നാൽ: എന്റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ട് ഞാന്‍ രാജത്വം നിങ്കൽനിന്നു നിശ്ചയമായി പറിച്ച് നിന്റെ ദാസനു കൊടുക്കും.
12
എങ്കിലും നിന്റെ അപ്പനായ ദാവീദിന്‍നിമിത്തം ഞാന്‍ നിന്റെ ജീവകാലത്ത് അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കൈയിൽനിന്ന് അതിനെ പറിച്ചുകളയും.
13
എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിന്‍നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിന്‍നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്റെ മകനു കൊടുക്കും.
14
യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരേ എഴുന്നേല്പിച്ചു. അവന് എദോം രാജസന്തതിയിൽ ഉള്ളവന് ആയിരുന്നു.
15
ദാവീദ് എദോമ്യരെ നിഗ്രഹിച്ച കാലത്ത് സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കം ചെയ്വാന് ചെന്ന് എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിച്ചപ്പോള്‍-
16
എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലാ യിസ്രായേലും അവിടെ ആറ് മാസം പാര്‍ത്തിരുന്നു-
17
ഹദദ് എന്നവന് തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്ക് ഓടിപ്പോയി; ഹദദ് അന്ന് പൈതൽ ആയിരുന്നു.
18
അവര്‍ മിദ്യാനിൽനിന്നു പുറപ്പെട്ടു പാരാനിൽ എത്തി; പാരാനിൽനിന്ന് ആളുകളെയും കൂട്ടിക്കൊണ്ട് മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽചെന്നു; അവന് അവന് ഒരു വീടുകൊടുത്തു; ആഹാരം കല്പിച്ച് ഒരു ദേശവും കൊടുത്തു.
19
ഫറവോന് ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ട് അവന് തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അവനു ഭാര്യയായി കൊടുത്തു.
20
തഹ്പെനേസിന്റെ സഹോദരി അവനു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു. അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയിൽ വളര്‍ത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.
21
ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോട്: ഞാന്‍ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന് എന്നെ അയയ്ക്കേണം എന്നു പറഞ്ഞു.
22
ഫറവോന് അവനോട്: നീ സ്വദേശത്തേക്കു പോകുവാന്‍ താൽപര്യപ്പെടേണ്ടതിന് എന്റെ അടുക്കൽ നിനക്ക് എന്തു കുറവുള്ളൂ എന്നു ചോദിച്ചു. അതിന് അവന്: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയയ്ക്കേണം എന്നു പറഞ്ഞു.
23
ദൈവം അവന്റെ നേരേ എല്യാദാവിന്റെ മകനായ രെസോന്‍ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവന് സോബാരാജാവായ ഹദദേസര്‍ എന്ന തന്റെ യജമാനനെ വിട്ട് ഓടിപ്പോയിരുന്നു.
24
ദാവീദ് സോബാക്കാരെ നിഗ്രഹിച്ചപ്പോള്‍ അവന് തനിക്ക് ആളുകളെ ശേഖരിച്ച് അവരുടെ കൂട്ടത്തിനു നായകനായിത്തീര്‍ന്നു; അവര്‍ ദമ്മേശെക്കിൽ ചെന്ന് അവിടെ പാര്‍ത്തു ദമ്മേശെക്കിൽ വാണു.
25
ഹദദ് ചെയ്ത ദോഷംകൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിനു പ്രതിയോഗി ആയിരുന്നു; അവന് യിസ്രായേലിനെ വെറുത്ത് അരാമിൽ രാജാവായി വാണു.
26
സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകന് യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
27
അവന് രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോന് മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീര്‍ത്തു.
28
എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷന് ആയിരുന്നു. ഈ യൗവനക്കാരന് പരിശ്രമശീലന്‍ എന്നു കണ്ടിട്ട് ശലോമോന് യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.
29
ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോള്‍ ശീലോന്യനായ അഹീയാപ്രവാചകന്‍ വഴിയിൽവച്ച് അവനെ കണ്ടു; അവന് ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടു പേരും വയലിൽ തനിച്ചായിരുന്നു.
30
അഹീയാവ് താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ട് ഖണ്ഡമായി കീറി:
31
യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ, പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാന്‍ രാജത്വം ശലോമോന്റെ കൈയിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.
32
എന്നാൽ എന്റെ ദാസനായ ദാവീദിന്‍നിമിത്തവും ഞാന്‍ എല്ലാ യിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരം നിമിത്തവും ഒരു ഗോത്രം അവന് ഇരിക്കും.
33
അവര്‍ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മിൽക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവര്‍ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതുകൊണ്ടുതന്നെ.
34
എന്നാൽ രാജത്വം മുഴുവനും ഞാന്‍ അവന്റെ കൈയിൽനിന്ന് എടുക്കയില്ല; ഞാന്‍ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസന് ദാവീദ് നിമിത്തം ഞാന്‍ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വച്ചേക്കും.
35
എങ്കിലും അവന്റെ മകന്റെ കൈയിൽനിന്നു ഞാന്‍ രാജത്വം എടുത്ത് നിനക്കു തരും; പത്തു ഗോത്രങ്ങളെതന്നെ.
36
എന്റെ നാമം സ്ഥാപിക്കേണ്ടതിന് ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന് എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാന്‍ അവന്റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.
37
നീയോ നിന്റെ ഇഷ്ടംപോലെയൊക്കെയും വാണു യിസ്രായേലിനു രാജാവായിരിക്കേണ്ടതിന് ഞാന്‍ നിന്നെ എടുത്തിരിക്കുന്നു.
38
ഞാന്‍ നിന്നോട് കല്പിക്കുന്നതൊക്കെയും നീ കേട്ട് എന്റെ വഴികളിൽ നടന്ന് എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചുകൊണ്ട് എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; ഞാന്‍ ദാവീദിനു പണിതതുപോലെ നിനക്ക് സ്ഥിരമായൊരു ഗൃഹം പണിത് യിസ്രായേലിനെ നിനക്കു തരും.
39
ദാവീദിന്റെ സന്തതിയെയോ ഞാന്‍ ഇതുനിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.
40
അതുകൊണ്ടു ശലോമോന് യൊരോബെയാമിനെ കൊല്ലുവാന്‍ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് മിസ്രയീമിൽ ശീശക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവന് മിസ്രയീമിൽ ആയിരുന്നു.
41
ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
42
ശലോമോന് യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
43
ശലോമോന് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവനു പകരം രാജാവായി.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22