bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 1
Hebrews 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 2 →
1
ദൈവം ഭാഗം ഭാഗമായും, പലവിധത്തിലും, പണ്ട് പ്രവാചകന്മാര് മുഖേന നമ്മുടെ പൂര്‍വികരോടു സംസാരിച്ചിട്ടുണ്ട്.
2
എന്നാല്‍ ഈ അന്ത്യനാളുകളില്‍ തന്റെ പുത്രന് മുഖേന അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. പുത്രന് മുഖേനയാണ് അവിടുന്നു പ്രപഞ്ചത്തെ സൃഷ്ടിച്ചത്. എല്ലാറ്റിന്റെയും അധികാരിയും അവകാശിയുമായി നിയമിച്ചിരിക്കുന്നതും ഈ പുത്രനെത്തന്നെയാണ്.
3
ദൈവതേജസ്സിന്റെ മഹത്തായശോഭ പുത്രന് പ്രതിഫലിപ്പിക്കുന്നു. ഈശ്വരസത്തയുടെ പ്രതിരൂപവും പുത്രന് തന്നെ. തന്റെ വചനത്തിന്റെ ശക്തിയാല്‍ പ്രപഞ്ചത്തെ അവിടുന്നു നിലനിറുത്തുന്നു. മനുഷ്യരാശിക്കു പാപപരിഹാരം കൈവരുത്തിയശേഷം അവിടുന്ന് അത്യുന്നതസ്വര്‍ഗത്തില്‍ സര്‍വേശ്വരന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി വാണരുളുന്നു.
4
പുത്രനു സിദ്ധിച്ച നാമം മാലാഖമാരുടേതിനെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നു; അതുപോലെതന്നെ അവിടുന്ന് അവരെക്കാള്‍ ശ്രേഷ്ഠനായിരിക്കുകയും ചെയ്യുന്നു.
5
നീ എന്റെ പുത്രന്; ഇന്നു ഞാന്‍ നിന്റെ പിതാവായിത്തീര്‍ന്നിരിക്കുന്നു എന്നും ഞാന്‍ അവനു പിതാവും അവന് എനിക്കു പുത്രനും ആയിരിക്കും എന്നും ഏതെങ്കിലും ദൂതനെ സംബന്ധിച്ച് ദൈവം പറഞ്ഞിട്ടുണ്ടോ?
6
ദൈവം തന്റെ ആദ്യജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ ‘ദൈവത്തിന്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കണം’ എന്ന് അവിടുന്ന് അരുള്‍ചെയ്തു.
7
എന്നാല്‍ മാലാഖമാരെക്കുറിച്ച് അവിടുന്നു പറയുന്നത് തന്റെ ദൂതന്മാരെ കാറ്റുകളും തന്റെ സേവകരെ അഗ്നിജ്വാലകളും ആക്കുന്നു എന്നത്രേ.
8
പുത്രനെക്കുറിച്ചാകട്ടെ, ദൈവമേ, അവിടുത്തെ സിംഹാസനം എന്നേക്കുമുള്ളത്; അവിടുത്തെ ജനങ്ങളുടെമേല്‍ അങ്ങ് നീതിയോടെ വാണരുളും;
9
അങ്ങു നീതിയെ സ്നേഹിച്ചു; അനീതിയെ വെറുത്തു. അതുകൊണ്ടാണു ദൈവം, നിന്റെ ദൈവംതന്നെ, നിന്നെ തിരഞ്ഞെടുക്കുകയും നിന്റെ കൂട്ടുകാര്‍ക്കു നല്കിയതിനെക്കാള് അതിമഹത്തായ ബഹുമതിയുടെ ആനന്ദതൈലംകൊണ്ട് നിന്നെ അഭിഷേകം ചെയ്യുകയും ചെയ്തത് എന്നും ദൈവം പറഞ്ഞു.
10
അവിടുന്നു വീണ്ടും അരുള്‍ചെയ്യുന്നതു കേള്‍ക്കുക: സര്‍വേശ്വരാ, അങ്ങ് ആദ്യം ഭൂമിയെ സൃഷ്ടിച്ചു; ആകാശത്തെ സൃഷ്ടിച്ചതും അങ്ങുതന്നെ.
11
അവയെല്ലാം നശിക്കും; അങ്ങുമാത്രം നിലനില്ക്കും. അവ വസ്ത്രംപോലെ ജീര്‍ണിക്കും
12
പുറങ്കുപ്പായംപോലെ അങ്ങ് അവയെ ചുരുട്ടിനീക്കും; അവിടുന്നാകട്ടെ എന്നും മാറ്റമില്ലാത്തവനായിരിക്കും. അവിടുത്തെ ആയുസ്സിന് അറുതിയില്ല.
13
“നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ നീ ഇവിടെ എന്റെ വലത്തുഭാഗത്തിരിക്കുക” എന്ന് ഒരു മാലാഖയോടും ദൈവം ഒരിക്കലും കല്പിച്ചിട്ടില്ല.
14
അപ്പോള്‍ ഈ മാലാഖമാര്‍ ആരാണ്? രക്ഷയ്ക്ക് അവകാശികളാകുവാനുള്ളവരെ സഹായിക്കുന്ന സേവകാത്മാക്കളത്രേ അവര്‍.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13