bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 10
Hebrews 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 11 →
1
നിയമസംഹിത സാക്ഷാലുള്ളതിന്റെ പൂര്‍ണവും സൂക്ഷ്മവുമായ പ്രതിരൂപമല്ല, വരുവാനുള്ള നന്മകളുടെ അവ്യക്തമായ നിഴല്‍ മാത്രമാണ്. ആണ്ടുതോറും ഒരേ യാഗംതന്നെ മുടങ്ങാതെ ആവര്ത്തിക്കുന്നതുകൊണ്ട് ദൈവത്തിന്റെ അടുക്കല്‍ വരുന്നവര്‍ എങ്ങനെയാണ് സമ്പൂര്‍ണരായിത്തീരുന്നത്?
2
സമ്പൂര്‍ണരായിത്തീരുമെങ്കില്‍ യാഗാര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? യാഗാര്‍പ്പണം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ പാപത്തില്‍നിന്നുള്ള ശുദ്ധീകരണം പ്രാപിക്കുന്നുവെങ്കില്‍, പാപത്തെക്കുറിച്ചുള്ള ബോധം പിന്നീട് അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല.
3
ഇപ്പോഴാകട്ടെ വര്‍ഷംതോറും ജനത്തിന്റെ പാപങ്ങള്‍ അനുസ്മരിപ്പിക്കുവാനാണ് യാഗങ്ങള്‍ ഉപകരിക്കുന്നത്;
4
എന്തെന്നാല്‍ കാളകളുടെയും ആടുകളുടെയും രക്തം പാപനിവാരണത്തിനു പര്യാപ്തമല്ല.
5
അതിനാല്‍ ക്രിസ്തു ലോകത്തിലേക്കു വന്നപ്പോള്‍ അവിടുന്നു പറഞ്ഞു: യാഗങ്ങളും വഴിപാടുകളും അവിടുന്ന് ആഗ്രഹിച്ചില്ല, എന്നാല്‍ അവിടുന്ന് എനിക്കുവേണ്ടി ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു.
6
സര്‍വാംഗഹോമങ്ങളിലോ, പാപപരിഹാരബലികളിലോ അവിടുന്നു പ്രസാദിച്ചില്ല.
7
അപ്പോള്‍ ഞാന്‍ പറഞ്ഞു: വേദഗ്രന്ഥത്തിന്റെ ഏടുകളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു.
8
സര്‍വാംഗഹോമങ്ങളും പാപപരിഹാര ബലികളും ദൈവം ആഗ്രഹിക്കുകയോ, അവയില്‍ അവിടുന്നു പ്രസാദിക്കുകയോ ചെയ്തില്ല എന്ന് ആദ്യമേ പ്രസ്താവിക്കുന്നു. നിയമസംഹിതയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന മൃഗബലികള്‍ ആണിവ.
9
പിന്നീട് ‘ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഞാനിതാ വരുന്നു’ എന്നും പറഞ്ഞു. അങ്ങനെ രണ്ടാമത്തേത് ഉറപ്പിക്കുന്നതിനായി ഒന്നാമത്തേത് നീക്കിക്കളഞ്ഞു.
10
യേശുക്രിസ്തു ഒരിക്കല്‍ മാത്രം അനുഷ്ഠിച്ച ശരീരയാഗത്താല് ദൈവഹിതം നിറവേറ്റിയതുകൊണ്ട് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
11
ഏതു പുരോഹിതനും നിന്നുകൊണ്ട് നിത്യവും ഒരേ യാഗം തന്നെ പിന്നെയും പിന്നെയും നടത്തുന്നു. ഈ യാഗങ്ങള്‍ക്കു പാപനിവാരണത്തിനുള്ള കഴിവില്ല.
12
ക്രിസ്തുവാകട്ടെ, പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചശേഷം ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു.
13
തന്റെ ശത്രുക്കളെ ദൈവം പാദപീഠമാക്കുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു.
14
പാപത്തില്‍നിന്നു ശുദ്ധീകരിച്ചവരെ, ഏക ബലിയാല്‍ അവിടുന്ന് എന്നെന്നേക്കുമായി സമ്പൂര്‍ണരാക്കിത്തീര്‍ത്തിരിക്കുന്നു.
15
പരിശുദ്ധാത്മാവും ഇങ്ങനെ നമ്മോടു സാക്ഷ്യം പറയുന്നു:
16
ആ കാലത്തിനുശേഷം ഞാന്‍ അവരോടു ചെയ്യുന്ന ഉടമ്പടി ഇതാകുന്നു:
17
എന്റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുകയും അവരുടെ മനസ്സില്‍ ആലേഖനം ചെയ്യുകയും ചെയ്യും എന്നും അതിനുശേഷം “അവരുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും ഇനിമേല്‍ ഞാന്‍ ഓര്‍ക്കുകയില്ല” എന്നും സര്വേശ്വരന് അരുള്‍ ചെയ്യുന്നു.
18
ഇവയെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് പാപപരിഹാരാര്‍ഥം ഒരു യാഗവും ഇനി ആവശ്യമില്ല.
19
അതുകൊണ്ട് സഹോദരരേ, യേശുവിന്റെ രക്തം ചിന്തിയുള്ള മരണം മുഖേന അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുവാന്‍ നമുക്ക് ആത്മധൈര്യം ഉണ്ട്.
20
ക്രിസ്തു ജീവന്റെ ഒരു നവീനമാര്‍ഗം നമുക്കു തുറന്നുതന്നു; അവിടുത്തെ തിരുശരീരം എന്ന തിരശ്ശീലയില്‍ കൂടിത്തന്നെ.
21
ദൈവഭവനത്തിന്റെമേല്‍ അധികാരമുള്ള ഒരു ശ്രേഷ്ഠപുരോഹിതന്‍ നമുക്കുണ്ട്.
22
അതിനാല്‍ ആത്മാര്‍ഥഹൃദയത്തോടും പൂര്‍ണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തില്‍ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്റെ അടുക്കലേക്കു നമുക്കു ചെല്ലാം.
23
നാം ഏറ്റുപറയുന്ന പ്രത്യാശയെ മുറുകെ പിടിച്ചുകൊള്ളുക. അതില്‍നിന്നു വ്യതിചലിക്കരുത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തന്!
24
സ്നേഹിക്കുന്നതിനും സല്‍പ്രവൃത്തികള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതില്‍ ജാഗരൂകരായിരിക്കുക.
25
ചിലര്‍ ചെയ്യുന്നതുപോലെ സഭായോഗങ്ങളില്‍നിന്നു മാറിനില്‍ക്കരുത്; കര്‍ത്താവിന്റെ ദിവസം സമീപിച്ചിരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ അന്യോന്യം അധികം പ്രോത്സാഹിപ്പിക്കുകയും വേണം.
26
സത്യത്തെക്കുറിച്ചുള്ള അറിവു നമുക്കു ലഭിച്ചശേഷവും നാം മനഃപൂര്‍വം പാപം ചെയ്തുകൊണ്ടിരുന്നാല്‍ പാപപരിഹാരാര്‍ഥമുള്ള ഒരു ബലിയും ഇനി അവശേഷിച്ചിട്ടില്ല.
27
മറിച്ച്, വരുവാനുള്ള ന്യായവിധിയെയും ദൈവത്തെ എതിര്‍ക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുന്ന ഭയാനകമായ അഗ്നിയെയും നേരിടേണ്ടിവരും.
28
മോശയുടെ നിയമം ലംഘിക്കുന്ന ഏതൊരുവനെയും, രണ്ടോ മൂന്നോ സാക്ഷികള്‍ നല്കുന്ന തെളിവിന്മേല് നിഷ്കരുണം വധശിക്ഷയ്ക്കു വിധിക്കുന്നു.
29
അങ്ങനെയെങ്കില്‍, ദൈവപുത്രനെ നിന്ദിച്ചു തള്ളിക്കളയുകയും, പാപത്തില്‍നിന്നു മനുഷ്യനെ ശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തം നിസ്സാരമായി എണ്ണുകയും കൃപയുടെ ആത്മാവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ എത്ര ഭയങ്കരമായിരിക്കുമെന്ന് ഓര്‍ത്തുനോക്കുക.
30
“പ്രതികാരം എനിക്കുള്ളത്, ഞാന്‍ പകരം വീട്ടും” എന്നും “സര്വേശ്വരന് തന്റെ ജനത്തെ വിധിക്കും” എന്നും അരുള്‍ചെയ്തിട്ടുള്ളത് നമുക്കറിയാമല്ലോ.
31
ജീവിക്കുന്നവനായ ദൈവത്തിന്റെ കൈകളില്‍ നിപതിക്കുന്നത് എത്ര ഭയങ്കരം!
32
നിങ്ങളുടെ പൂര്‍വകാലത്തെക്കുറിച്ച് ഓര്‍ത്തുനോക്കൂ. നിങ്ങള്‍ക്ക് ദിവ്യപ്രകാശം ലഭിച്ചശേഷം നിങ്ങള്‍ അനേകം കഷ്ടതകളെ നേരിട്ടു ചെറുത്തുനിന്നു.
33
പലപ്പോഴും നിങ്ങള്‍ പരസ്യമായ നിന്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാക്കപ്പെടുകയും ചെയ്തു. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഇപ്രകാരം പീഡിപ്പിക്കപ്പെടുന്നവരുടെ കൂട്ടാളികളായിത്തീര്‍ന്നിട്ടുമുണ്ട്.
34
തടവില്‍ കിടന്നവരുടെ വേദനകളില്‍ നിങ്ങള്‍ പങ്കുചേര്‍ന്നു. നിങ്ങളുടെ വസ്തുവകകള്‍ അപഹരിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ക്കു നിലനില്‍ക്കുന്ന ഉത്തമസമ്പത്തുണ്ടെന്നറിഞ്ഞ് അതും സന്തോഷപൂര്‍വം നിങ്ങള്‍ സഹിച്ചു.
35
ആത്മധൈര്യം പരിത്യജിക്കരുത്. എന്തെന്നാല്‍ അതിനു വലിയ പ്രതിഫലമുണ്ട്.
36
ദൈവം വാഗ്ദാനം ചെയ്യുന്നത് പ്രാപിക്കുന്നതിനും അവിടുത്തെ തിരുഹിതം നിറവേറ്റുന്നതിനുംവേണ്ടി നിങ്ങള്‍ക്കു നിരന്തരക്ഷമ ആവശ്യമാണ്.
37
വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ, ഇനി അല്പകാലംകൂടി മാത്രമേയുള്ളൂ, വരുവാനുള്ളവന് വരികതന്നെ ചെയ്യും; അവിടുന്നു വരാന്‍ വൈകുകയില്ല.
38
എന്നാല്‍ എന്റെ മുമ്പില്‍ നീതിമാനായിരിക്കുന്നവന്‍ വിശ്വാസത്താല്‍ ജീവിക്കും; ആരെങ്കിലും പിന്തിരിഞ്ഞുപോയാല് അവനില്‍ ഞാന്‍ പ്രസാദിക്കുകയില്ല.
39
നാമാകട്ടെ, പിന്തിരിഞ്ഞു നശിച്ചു പോകുന്നവരുടെ കൂട്ടത്തിലല്ല; പ്രത്യുത, വിശ്വസിച്ചു ജീവന് പ്രാപിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Hebrews Commentaries
→
Devotional
Hebrews Devotional Guide
→
Get This Bible
BSI Study Bible
→