bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 4
Hebrews 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 5 →
1
വിശ്രമം നല്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനം ഇപ്പോഴും നിലനില്ക്കുന്നു. ആ വിശ്രമം നിങ്ങളിലാര്‍ക്കും നഷ്ടപ്പെടാതിരിക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കുക.
2
എന്തെന്നാല്‍ അവര്‍ കേട്ടതുപോലെ നമ്മളും സദ്വാര്ത്ത കേട്ടിരിക്കുന്നു. അവര്‍ ദൈവവചനം കേട്ടെങ്കിലും, വിശ്വാസത്തോടുകൂടി കൈക്കൊള്ളായ്കയാല്‍ അത് അവര്‍ക്കു പ്രയോജനപ്പെട്ടില്ല.
3
വിശ്വസിക്കുന്നവരായ നാം ദൈവം വാഗ്ദാനം ചെയ്ത ആ വിശ്രമം പ്രാപിക്കുന്നു. വിശ്വസിക്കാത്തവരെക്കുറിച്ച് ദൈവം പറയുന്നത് ഇപ്രകാരമാണ്: എന്റെ രോഷത്തില്‍ ഞാന്‍ ശപഥം ചെയ്തു. അവര്‍ക്കു ഞാന്‍ വിശ്രമം നല്കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല പ്രപഞ്ചസൃഷ്ടിയില് അവിടുത്തെ പ്രവൃത്തി പൂര്‍ത്തിയായിട്ടും ഇങ്ങനെയാണല്ലോ ദൈവം ശപഥം ചെയ്തത്.
4
ഏഴാം നാളില്‍ ദൈവം തന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നു നിവൃത്തനായി വിശ്രമിച്ചു എന്ന് ഏഴാം നാളായ ശബത്തിനെപ്പറ്റി വേദഗ്രന്ഥത്തില്‍ ഒരിടത്തു പറയുന്നുണ്ടല്ലോ.
5
അതേ കാര്യത്തെക്കുറിച്ചുതന്നെ വീണ്ടും പറയുന്നു: ‘ഞാന്‍ അവര്‍ക്കു വിശ്രമം നല്കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല!’
6
സുവിശേഷം ആദ്യം കേട്ടവര്‍ അതു വിശ്വസിക്കായ്കയാല്‍ അവര്‍ക്ക് ആ വിശ്രമം ലഭിച്ചില്ല. എന്നാല്‍ ആ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ വേറേ ചിലരുണ്ട്.
7
വീണ്ടും ‘ഇന്ന്’ എന്നൊരു പ്രത്യേക ദിവസം ദൈവം നിശ്ചയിക്കുന്നു. മുമ്പ് ഉദ്ധരിച്ചതുപോലെ, ദാവീദു മുഖേന വളരെക്കാലത്തിനുശേഷം അവിടുന്ന് അരുള്‍ചെയ്തു: ഇന്നു ദൈവത്തിന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങള്‍ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്.
8
ദൈവം വാഗ്ദാനം ചെയ്ത വിശ്രമം യോശുവ ജനത്തിനു നല്കിയിരുന്നെങ്കില്, ദൈവം മറ്റൊരു ദിവസത്തെപ്പറ്റി പിന്നീടു പറയുകയില്ലായിരുന്നു.
9
ഒരു വിശ്രമാനുഭവം ദൈവത്തിന്റെ ജനത്തെ കാത്തുനില്ക്കുന്നു.
10
ദൈവം വാഗ്ദാനം ചെയ്ത വിശ്രമത്തിലേക്കു പ്രവേശിക്കുന്ന ഏതൊരുവനും ദൈവത്തെപ്പോലെ, തന്റെ കര്‍മരംഗത്തുനിന്നു വിരമിച്ചു വിശ്രമിക്കുന്നു.
11
അതിനാല്‍ അവിശ്വാസംമൂലം നമ്മിലാരും ഇസ്രായേല്‍ജനതയെപ്പോലെ പരാജയപ്പെടാതിരിക്കുവാന്‍ ആ വിശ്രമം ലഭിക്കുന്നതിനു നമുക്കു പരമാവധി പരിശ്രമിക്കാം.
12
ദൈവത്തിന്റെ വചനം ജീവനുള്ളതും, പ്രയോഗക്ഷമവും, ഇരുവായ്ത്തലയുള്ള വാളിനെക്കാള്‍ മൂര്‍ച്ചയേറിയതുമാണ്. അത് ആത്മാവും ചേതനയും സന്ധിക്കുന്ന സ്ഥാനംവരെ കടന്നുചെല്ലും. സന്ധിബന്ധങ്ങളും മജ്ജയും വേര്പെടുത്തിക്കൊണ്ടു തുളച്ചുകയറും, അത് മനുഷ്യഹൃദയത്തിന്റെ ചിന്തകളെയും ആഗ്രഹങ്ങളെയും വിവേചിച്ചറിയും.
13
പ്രപഞ്ചത്തിലുള്ള യാതൊരു സൃഷ്ടിക്കും ദൈവത്തില്‍നിന്നു മറഞ്ഞിരിക്കുവാന്‍ സാധ്യമല്ല. സകലവും ഈശ്വരസമക്ഷം തുറന്നുകിടക്കുന്നു; ഒന്നും മറച്ചുവച്ചിട്ടില്ല. അങ്ങനെയുള്ള ദൈവത്തിന്റെ മുമ്പിലാണ് നാം നില്ക്കേണ്ടിവരുന്നത്.
14
ദൈവത്തിന്റെ സന്നിധിയിലേക്ക് ആരോഹണം ചെയ്ത ഒരു മഹാപുരോഹിതന് നമുക്കുണ്ട് - ദൈവപുത്രനായ യേശുതന്നെ. അതുകൊണ്ട് നാം ഏറ്റുപറയുന്ന വിശ്വാസം നമുക്കു മുറുകെപ്പിടിക്കാം.
15
നമ്മുടെ ബലഹീനതയില്‍ സഹതപിക്കുവാന്‍ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്.
16
അതുകൊണ്ട് ധൈര്യംപൂണ്ട് കൃപയുടെ ഇരിപ്പിടമായ ദൈവസിംഹാസനത്തെ നമുക്കു സമീപിക്കാം. യഥാസമയം നമ്മെ സഹായിക്കുന്ന കൃപ നാം അവിടെ കണ്ടെത്തുകയും ദൈവത്തിന്റെ കരുണ നമുക്കു ലഭിക്കുകയും ചെയ്യും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13