bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 3
Hebrews 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 4 →
1
സ്വര്‍ഗീയ വിളിയില്‍ പങ്കാളികളായ എന്റെ വിശുദ്ധ സഹോദരരേ, നാം സ്ഥിരീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പോസ്തോലനും മഹാപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുക.
2
ദൈവത്തിന്റെ ഭവനത്തില്‍ മോശ എല്ലാ കാര്യങ്ങളിലും വിശ്വസ്തനായിരുന്നു. അതുപോലെ തന്നെ നിയോഗിച്ച ദൈവത്തോട് യേശുവും വിശ്വസ്തനായിരുന്നു.
3
ഭവനം നിര്‍മിക്കുന്നവനു ഭവനത്തെക്കാള്‍ മാന്യത ഉണ്ട്. അതുപോലെതന്നെ യേശു മോശയെക്കാള്‍ അധികം മാന്യതയ്ക്കു യോഗ്യനാകുന്നു.
4
ഏതു ഭവനവും ആരെങ്കിലും നിര്‍മിക്കുന്നു. എന്നാല്‍ എല്ലാം നിര്‍മിക്കുന്നത് ദൈവമാകുന്നു.
5
മോശ ദൈവത്തിന്റെ ഭവനത്തില്‍ എല്ലാ കാര്യങ്ങളിലും ഒരു ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. ഭാവിയില്‍ ദൈവത്തിനു പറയുവാനുള്ള കാര്യങ്ങളെപ്പറ്റി മോശ സംസാരിക്കുകയും ചെയ്തു.
6
എന്നാല്‍ ഭവനത്തിന്റെമേല്‍ അധികാരമുള്ള പുത്രനെന്ന നിലയിലത്രേ ക്രിസ്തു വിശ്വസ്തനായിരിക്കുന്നത്. നമ്മുടെ ആത്മധൈര്യവും നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും മുറുകെപ്പിടിക്കുന്നുവെങ്കില്‍ നാം ദൈവത്തിന്റെ ഭവനമാകുന്നു.
7
പരിശുദ്ധാത്മാവ് അരുള്‍ചെയ്യുന്നത് ഇങ്ങനെയാണ്:
8
ഇന്നു നിങ്ങള്‍ ദൈവത്തിന്റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ദൈവത്തോടു മത്സരിച്ചപ്പോള്‍ ആയിരുന്നതുപോലെ കഠിനഹൃദയം ഉള്ളവരായിരിക്കരുത്. മരുഭൂമിയിലായിരുന്നപ്പോള്‍ അവര്‍ ദൈവത്തെ പരീക്ഷിച്ചുവല്ലോ.
9
നാല്പതു വര്‍ഷം എന്റെ പ്രവൃത്തികള്‍ കണ്ടിട്ടും അവിടെവച്ച് അവര്‍ എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു.
10
അതുകൊണ്ട് എനിക്ക് ആ തലമുറയോട് അമര്‍ഷമുണ്ടായി; അവര്‍ സദാ വഴിതെറ്റിപ്പോകുന്നവരും എന്റെ വഴി അറിഞ്ഞിട്ടില്ലാത്തവരുമാണ് എന്നു ഞാന്‍ പറഞ്ഞു.
11
തന്മൂലം, ഞാന്‍ അവര്‍ക്കു സ്വസ്ഥത നല്കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ലെന്ന് ഞാന്‍ കുപിതനായി ശപഥം ചെയ്തു.
12
സഹോദരരേ, ജീവനുള്ള ദൈവത്തെ പരിത്യജിച്ചു പുറംതിരിഞ്ഞുപോകത്തക്കവണ്ണം, അവിശ്വാസവും ദുഷ്ടതയുമുള്ള ഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക.
13
നേരേമറിച്ച്, നിങ്ങളില്‍ ആരുംതന്നെ പാപത്താല്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും കഠിന ഹൃദയമുള്ളവരായിത്തീരാതിരിക്കുന്നതിനുംവേണ്ടി ‘ഇന്ന്’ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ളിടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിക്കുക.
14
ആദ്യം ഉണ്ടായിരുന്ന ദൃഢവിശ്വാസം അന്ത്യംവരെ മുറുകെപ്പിടിക്കുന്നെങ്കില്‍ നാം ക്രിസ്തുവിന്റെ പങ്കുകാരായിരിക്കും.
15
വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: ഇന്നു നിങ്ങള്‍ ദൈവത്തിന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ദൈവത്തോടു മത്സരിച്ചപ്പോള്‍ ആയിരുന്നതുപോലെ നിങ്ങള്‍ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്.
16
ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും തന്നോടു മത്സരിച്ചത് ആരാണ്? മോശ മുഖേന ഈജിപ്തില്‍നിന്നു വിമോചിതരായ എല്ലാവരുമല്ലേ?
17
ആരോടാണു ദൈവം നാല്പതു വര്‍ഷം കോപത്തോടുകൂടി വര്‍ത്തിച്ചത്? പാപം ചെയ്ത് മരുഭൂമിയില്‍ മരിച്ചുവീണ ജനത്തോടുതന്നെ.
18
‘ഞാന്‍ അവര്‍ക്കു വിശ്രമം നല്കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല’ എന്നു ദൈവം ശപഥം ചെയ്തത് ആരെപ്പറ്റിയാണ്? ദൈവത്തോടു മത്സരിച്ചവരെപ്പറ്റിത്തന്നെ.
19
അങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്ക് ആ ദേശത്തു പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല എന്നു നാം അറിയുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13