bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 2
Hebrews 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 3 →
1
അതുകൊണ്ട്, നാം കേട്ടിട്ടുള്ള സത്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും അവയെ മുറുകെപ്പിടിക്കുകയും വേണം. അല്ലെങ്കില്‍ അവയില്‍നിന്നു നാം ഒഴുകിയകന്നു പോകും.
2
മാലാഖമാര്‍ മുഖേന നല്കപ്പെട്ട സന്ദേശം സാധുവായിത്തീര്‍ന്നു; അതിനെ ധിക്കരിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്ത എല്ലാവര്ക്കും നീതിയുക്തമായ ശിക്ഷ ലഭിച്ചു.
3
അങ്ങനെയെങ്കില്‍ ഇത്ര വലിയ രക്ഷയെ നാം അവഗണിച്ചാല്‍, ശിക്ഷയില്‍നിന്നു പിന്നെ എങ്ങനെ തെറ്റിയൊഴിയും? സര്‍വേശ്വരന്‍തന്നെയാണ് ഈ രക്ഷ ആദ്യം പ്രഖ്യാപനം ചെയ്തത്. അതു സത്യമാണെന്ന് അവിടുത്തെ അരുളപ്പാടു ശ്രവിച്ചവര്‍ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു.
4
അവരുടെ സാക്ഷ്യത്തിനു പുറമേ, പല തരത്തിലുള്ള അടയാളങ്ങളാലും, അതിശയപ്രവര്‍ത്തനങ്ങളാലും അദ്ഭുതകര്‍മങ്ങളാലും, തിരുഹിതപ്രകാരമുള്ള പരിശുദ്ധാത്മാവിന്റെ വരങ്ങളാലും ദൈവവും ഇതിനു സാക്ഷ്യം വഹിക്കുന്നു.
5
വരുവാനിരിക്കുന്ന പുതിയ ലോകത്തിന്റെ അധിപന്മാരായി മാലാഖമാരെ ദൈവം ആക്കിയിട്ടില്ല. ആ ലോകത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. വേദഗ്രന്ഥത്തില്‍ മനുഷ്യനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
6
ദൈവമേ, അവിടുന്നു മനുഷ്യനെക്കുറിച്ചു ചിന്തിക്കുവാന്‍ അവന് എന്തുള്ളൂ? മനുഷ്യപുത്രനെക്കുറിച്ചു കരുതുവാന്‍ അവന് ആരാണ്?
7
മാലാഖമാരെക്കാള്‍ അല്പം താണവനായി അങ്ങ് അവനെ സൃഷ്ടിച്ചു; തേജസ്സും ബഹുമാനവുമാകുന്ന കിരീടം അങ്ങ് അവനെ അണിയിച്ചു. എല്ലാറ്റിനെയും അവന്റെ കാല്ക്കീഴാക്കുകയും ചെയ്തു.
8
“എല്ലാറ്റിനെയും അവന്റെ കാല്ക്കീഴാക്കി” എന്നു പറയുമ്പോള്‍ അവന്റെ അധികാരത്തില്‍ പെടാത്തതായി ഒന്നുംതന്നെ ഇല്ലെന്നുള്ളതു സ്പഷ്ടം. എന്നാല്‍ ഇപ്പോള്‍ അവന് എല്ലാറ്റിനെയും ഭരിക്കുന്നതായി നാം കാണുന്നില്ല.
9
ദൈവകൃപയാല്‍ എല്ലാവര്‍ക്കുംവേണ്ടി മരിക്കേണ്ടതിന് അല്പകാലത്തേക്കു മാലാഖമാരെക്കാള്‍ താഴ്ത്തപ്പെട്ടെങ്കിലും തന്റെ കഷ്ടാനുഭവവും മരണവുംമൂലം തേജസ്സും ബഹുമാനവുംകൊണ്ട് കിരീടം അണിയിക്കപ്പെട്ടവനായി യേശുവിനെ നാം കാണുന്നു.
10
തേജസ്സില്‍ പങ്കാളികളാകേണ്ടതിന് അനേകം പുത്രന്മാരെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെ കഷ്ടാനുഭവത്തില്‍കൂടി സമ്പൂര്‍ണനാക്കുന്നത് സകലത്തെയും സൃഷ്ടിച്ചു നിലനിറുത്തുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം സമുചിതമായിരുന്നു.
11
പാപങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവന്‍തന്നെ. അതുകൊണ്ടാണ് അവരെ തന്റെ സഹോദരന്മാര് എന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കാതിരുന്നത്.
12
വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: അങ്ങയെക്കുറിച്ച്, എന്റെ സഹോദരന്മാരോടു ഞാന്‍ പറയും; അവരുടെ സഭയില്‍ അങ്ങയെ ഞാന്‍ പ്രകീര്‍ത്തിക്കും.
13
വീണ്ടും: ദൈവത്തില്‍ ഞാന്‍ ആശ്രയിക്കും എന്നും ഇതാ ഞാനും ദൈവം എനിക്കു നല്‍കിയിരിക്കുന്ന മക്കളും എന്നും പറയുന്നു
14
അതുകൊണ്ട് മാംസരക്തങ്ങള്‍ ഉള്ള മക്കളെപ്പോലെ യേശു ആയിത്തീരുകയും അവരുടെ മനുഷ്യപ്രകൃതിയില്‍ ഭാഗഭാക്കാകുകയും ചെയ്തു. അവിടുന്ന് ഇങ്ങനെ ചെയ്തത്, മരണത്തിന്മേല് അധികാരമുള്ളവനായ പിശാചിനെ, തന്റെ മരണത്താല്‍ നശിപ്പിക്കേണ്ടതിനായിരുന്നു.
15
ഇങ്ങനെ മരണഭീതിയോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിഞ്ഞവരെ അവിടുന്നു സ്വതന്ത്രരാക്കി.
16
അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്റെ സന്തതികളുടെ പ്രകൃതിയത്രേ.
17
മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ശുശ്രൂഷയില്‍, അവരുടെ വിശ്വസ്തനും ദയാലുവുമായ മഹാപുരോഹിതനായിരിക്കേണ്ടതിന് എല്ലാ പ്രകാരത്തിലും തന്റെ സഹോദരന്മാരെപ്പോലെ അവിടുന്ന് ആകേണ്ടിയിരുന്നു എന്നത്രേ ഇതിന്റെ സാരം.
18
അവിടുന്ന് പരീക്ഷിക്കപ്പെടുകയും പീഡനം സഹിക്കുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാന്‍ അവിടുത്തേക്കു കഴിയും.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13