bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 6
Hebrews 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 7 →
1
അതുകൊണ്ട് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രാഥമികപാഠങ്ങള്‍ പിന്നിട്ട് പക്വതയിലേക്കു നമുക്ക് മുന്നേറാം. പ്രയോജനരഹിതമായ പ്രവൃത്തികളില്‍നിന്നുള്ള പിന്തിരിയല്,
2
ദൈവത്തിലുള്ള വിശ്വാസം, സ്നാപനത്തെക്കുറിച്ചുള്ള ഉപദേശം, കൈവയ്പ്, മരിച്ചവരുടെ പുനരുത്ഥാനം, അനന്തമായ ശിക്ഷാവിധി എന്നീ പ്രാഥമികപാഠങ്ങളുടെ അടിസ്ഥാനം നാം വീണ്ടും ഇടേണ്ടതില്ല.
3
ദൈവം അനുവദിക്കുമെങ്കില്‍ നമുക്കു മുന്നോട്ടു പോകാം.
4
വിശ്വാസം പരിത്യജിച്ചവരെ അനുതാപത്തിലേക്കു വീണ്ടും കൊണ്ടുവരുവാന്‍ എങ്ങനെ സാധിക്കും? അവര്‍ ദൈവത്തിന്റെ പ്രകാശത്തിലേക്കു വരികയും, സ്വര്‍ഗീയവരങ്ങള്‍ ആസ്വദിക്കുകയും, പരിശുദ്ധാത്മാവിന്റെ ഓഹരി പ്രാപിക്കുകയും ചെയ്തവരാണ്.
5
ദൈവത്തിന്റെ വചനം ശ്രേഷ്ഠമാണെന്ന് തങ്ങളുടെ അനുഭവത്തില്‍നിന്നു മനസ്സിലാക്കുകയും, വരുവാനിരിക്കുന്ന യുഗത്തിന്റെ ശക്തി അനുഭവവേദ്യമാക്കുകയും ചെയ്തിട്ടുമുണ്ട്.
6
എന്നിട്ടും അവര്‍ വിശ്വാസം പരിത്യജിച്ചാല്‍ അവരെ പശ്ചാത്താപത്തിലേക്കു വീണ്ടും കൊണ്ടുവരുവാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍, ദൈവപുത്രനെ അവര്‍ വീണ്ടും ക്രൂശിക്കുകയും പരസ്യമായി പരിഹാസപാത്രമാക്കിത്തീര്‍ക്കുകയും ചെയ്തുവല്ലോ.
7
കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ സസ്യാദികള്‍ ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ഭൂമിയെ ദൈവം അനുഗ്രഹിക്കുന്നു.
8
എന്നാല്‍ മുള്‍ച്ചെടികളും ഞെരിഞ്ഞിലുമാണ് അത് ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. അതു ശാപയോഗ്യമായിത്തീരുകയും, തീയിട്ടു നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതാണ് അതിന്റെ അവസാനം.
9
പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും രക്ഷയുടെ ശ്രേഷ്ഠമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ട്.
10
ദൈവം അന്യായം പ്രവര്‍ത്തിക്കുന്നവനല്ലല്ലോ. നിങ്ങളുടെ പ്രവൃത്തികളും സഹവിശ്വാസികള്‍ക്കു ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സഹായത്തിലൂടെ ദൈവത്തോടു നിങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്നേഹവും അവിടുന്നു വിസ്മരിക്കുകയില്ല.
11
നിങ്ങള്‍ ഓരോ വ്യക്തിയും പ്രത്യാശിക്കുന്ന കാര്യങ്ങള്‍ യഥാര്‍ഥമായിത്തീരുന്നതിന് നിങ്ങള്‍ അന്ത്യംവരെ ജാഗ്രതയുള്ളവരായിരിക്കണമെന്നത്രേ ഞങ്ങളുടെ അഭിവാഞ്ഛ.
12
നിങ്ങള്‍ അലസരാകരുതെന്നും, വിശ്വാസവും സഹനശക്തിയുംമൂലം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു പ്രാപിക്കുന്നവരെപ്പോലെ ആകണമെന്നുമത്രേ നിങ്ങളെപ്പറ്റി ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
13
ദൈവം അബ്രഹാമിനോടു വാഗ്ദാനം ചെയ്തപ്പോള്‍, അവിടുത്തെക്കാള്‍ വലിയവനായി ആരും ഇല്ലാതിരുന്നതുകൊണ്ട് സ്വന്തം നാമത്തില്‍തന്നെ സത്യംചെയ്തു.
14
‘ഞാന്‍ നിന്നെ നിശ്ചയമായും അനുഗ്രഹിക്കുകയും നിനക്ക് അനവധി സന്തതികളെ നല്‍കുകയും ചെയ്യും’ എന്നു ദൈവം അബ്രഹാമിനോടു പറഞ്ഞു.
15
അബ്രഹാം ക്ഷമയോടെ കാത്തിരുന്നു. ദൈവം വാഗ്ദാനം ചെയ്തത് അബ്രഹാമിനു ലഭിക്കുകയും ചെയ്തു.
16
മനുഷ്യര്‍ സാധാരണ ശപഥം ചെയ്യുമ്പോള്‍ തങ്ങളെക്കാള്‍ വലിയവനായ ഒരാളിന്റെ നാമത്തിലായിരിക്കുമല്ലോ അപ്രകാരം ചെയ്യുന്നത്. എല്ലാകാര്യങ്ങള്‍ക്കും തന്മൂലം ഉറപ്പുവരുത്തുന്നു.
17
അവിടുത്തെ ഉദ്ദേശ്യത്തിന് ഒരിക്കലും മാറ്റമില്ലെന്ന്, വാഗ്ദാനത്തിന്റെ അവകാശികള്‍ക്കു സ്പഷ്ടമാക്കിക്കൊടുക്കുവാന്‍ ദൈവം സ്വന്തം ശപഥത്താല്‍ ഉറപ്പു നല്കി.
18
മാറ്റുവാന്‍ കഴിയാത്ത ഈ രണ്ടു കാര്യങ്ങളിലും ദൈവത്തിന്റെ വാക്ക് വ്യാജമാണെന്നു തെളിയിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട് ദൈവത്തില്‍ ശരണം കണ്ടെത്തിയ നമ്മുടെ മുമ്പില്‍ വയ്ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുവാന്‍ ശക്തമായ പ്രോത്സാഹനം നമുക്കു ലഭിക്കുന്നു. നമ്മുടെ ജീവിതത്തിന് ഒരു നങ്കൂരമാണ് ഈ പ്രത്യാശ.
19
ഇത് സുരക്ഷിതവും സുനിശ്ചിതവും, തിരശ്ശീലയ്ക്കപ്പുറത്തുള്ള അതിവിശുദ്ധസ്ഥലത്തേക്കു കടന്നുചെല്ലുന്നതുമാകുന്നു.
20
യേശു നമുക്കുവേണ്ടി, നമുക്കുമുമ്പായി അവിടെ പ്രവേശിക്കുകയും മെല്ക്കിസെദേക്കിനെപ്പോലെ എന്നേക്കും മഹാപുരോഹിതനാകുകയും ചെയ്തിരിക്കുന്നു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13