bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 5
Hebrews 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 6 →
1
മനുഷ്യരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഏതു മഹാപുരോഹിതനും ജനങ്ങള്‍ക്കുവേണ്ടി ദൈവത്തിനു കാഴ്ചകളും പാപപരിഹാരബലികളും അര്‍പ്പിക്കുന്ന ദിവ്യശുശ്രൂഷ നിര്‍വഹിക്കുന്നതിനായി നിയമിക്കപ്പെട്ടിരിക്കുന്നു.
2
താന്‍തന്നെ ബലഹീനനായതുകൊണ്ട് അജ്ഞരും തെറ്റുചെയ്യുന്നവരുമായ ജനത്തോടു സഹാനുഭൂതിയോടുകൂടി പെരുമാറുവാന്‍ അദ്ദേഹത്തിനു കഴിയും.
3
എന്നുതന്നെയല്ല, താന്‍തന്നെ ബലഹീനന് ആയതുകൊണ്ട് ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി മാത്രമല്ല, സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം യാഗം അര്‍പ്പിക്കേണ്ടതുണ്ട്.
4
അഹരോനെപ്പോലെ ദൈവം വിളിക്കുന്നവരല്ലാതെ ആരും സ്വയമേവ ഈ പദവി ഏറ്റെടുക്കുന്നില്ല.
5
അതുപോലതന്നെ ക്രിസ്തുവും മഹാപുരോഹിതന് എന്ന ഉല്‍ക്കൃഷ്ടപദവി സ്വയമേവ എടുത്തില്ല. പിന്നെയോ ‘നീ എന്റെ പ്രിയപുത്രന്; ഇന്നു ഞാന്‍ നിന്റെ പിതാവായിത്തീര്‍ന്നിരിക്കുന്നു.’ എന്നു ക്രിസ്തുവിനോടു പറഞ്ഞുകൊണ്ട് ദൈവം അവിടുത്തെ നിയമിക്കുകയാണു ചെയ്തത്.
6
മറ്റൊരിടത്ത് ദൈവം വീണ്ടും പറഞ്ഞിരിക്കുന്നു: ‘മെല്കിസെദേക്കിനെപ്പോലെ നീ എന്നേക്കും ഒരു പുരോഹിതനത്രേ.’
7
ക്രിസ്തു തന്റെ ഐഹികജീവിതകാലത്ത്, മരണത്തില്‍നിന്നു തന്നെ രക്ഷിക്കുവാന്‍ കഴിവുള്ള ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടി വിനയപൂര്‍വം പ്രാര്‍ഥിച്ചു. അവിടുത്തെ എളിമയും ഭയഭക്തിയുംമൂലം ദൈവം പ്രാര്‍ഥന കേട്ടു.
8
താന്‍ ദൈവപുത്രനായിരുന്നെങ്കിലും തന്റെ കഷ്ടാനുഭവങ്ങളില്‍കൂടി ക്രിസ്തു അനുസരണം അഭ്യസിച്ചു
9
പരിപൂര്‍ണതയുടെ പാരമ്യത്തിലെത്തുകയും, തന്നെ അനുസരിക്കുന്ന എല്ലാവരുടെയും ശാശ്വതരക്ഷയുടെ ഉറവിടമായിത്തീരുകയും ചെയ്തു.
10
അവിടുന്നു മെല്കിസെദേക്കിനെപ്പോലെയുള്ള മഹാപുരോഹിതനാണെന്നു ദൈവം പ്രഖ്യാപനം ചെയ്യുകയും ചെയ്തു.
11
ഇതിനെക്കുറിച്ച് ഞങ്ങള്‍ക്കു പറയുവാന്‍ വളരെയുണ്ട്. എന്നാല്‍ അവ നിങ്ങള്‍ക്കു വേണ്ടവണ്ണം ഗ്രഹിക്കുവാന്‍ ത്രാണിയില്ലാത്തതുകൊണ്ട്, വിശദീകരിക്കുവാന്‍ വിഷമമാണ്.
12
ഇതിനകം നിങ്ങള്‍ ഉപദേഷ്ടാക്കള്‍ ആകേണ്ടതായിരുന്നു. എന്നിട്ടും ദൈവത്തിന്റെ സന്ദേശത്തിലെ ആദ്യപാഠങ്ങള്‍പോലും ആരെങ്കിലും നിങ്ങള്‍ക്കു പറഞ്ഞുതരേണ്ടിയിരിക്കുന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഇപ്പോഴും നിങ്ങള്‍ക്ക് ആവശ്യം.
13
പാലുകുടിച്ചു ജീവിക്കുന്നവന് ശരിയും തെറ്റും തിരിച്ചറിയുവാന്‍ പരിചയമില്ലാത്തവനാണ്. എന്തെന്നാല്‍ അവന് ശിശുവാകുന്നു.
14
കട്ടിയുള്ള ആഹാരം മുതിര്‍ന്നവര്‍ക്കുള്ളതാണ്. അവര്‍ക്ക് തഴക്കംകൊണ്ട് നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് ഉണ്ടാകും.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13