bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 9
Hebrews 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
1
ആദ്യത്തെ ഉടമ്പടിയനുസരിച്ചുള്ള ആരാധനയ്ക്ക് നിര്‍ദിഷ്ട വിധികളും ഭൗമികമായ പൂജാസ്ഥലവും ഉണ്ടായിരുന്നു.
2
ഒരു കൂടാരം നിര്‍മിച്ചു; പുറംകൂടാരത്തിന് വിശുദ്ധസ്ഥലം എന്നായിരുന്നു പേര്. അവിടെ നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു.
3
രണ്ടാമത്തെ യവനികയ്ക്കു പിന്നിലാണ് അതിവിശുദ്ധസ്ഥലം.
4
അവിടെ ധൂപാര്ച്ചനയ്ക്കുള്ള സ്വര്‍ണനിര്‍മിതമായ പീഠവും, പൊന്നുപൊതിഞ്ഞ നിയമപ്പെട്ടിയും, അതിനുള്ളില്‍ മന്ന നിറച്ച പൊന്‍പാത്രവും, അഹരോന്റെ തളിര്‍ത്ത വടിയും, നിയമം ആലേഖനം ചെയ്തിട്ടുള്ള കല്പലകകളും ഉണ്ടായിരുന്നു.
5
നിയമപേടകത്തിന്റെ മീതെ, കൃപാസനത്തെ മൂടി ചിറകുവിരിച്ചു നില്ക്കുന്നതും തേജസ്വികളുമായ കെരൂബുകളുമുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം വിശദീകരിക്കുവാനുള്ള സമയം ഇതല്ല.
6
ഇങ്ങനെയാണ് ആരാധനാസ്ഥലം സംവിധാനം ചെയ്തിരുന്നത്. പുറംകൂടാരത്തില്‍ പുരോഹിതന്മാര് നിത്യവും പ്രവേശിച്ച് ശുശ്രൂഷ നടത്തും.
7
രണ്ടാമത്തേതിലാകട്ടെ, ആണ്ടിലൊരിക്കല്‍ മാത്രം മഹാപുരോഹിതന് പ്രവേശിക്കും. തന്റെയും ജനത്തിന്റെയും പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുവാനുള്ള രക്തവുമായിട്ടാണ് അദ്ദേഹം അവിടെ പ്രവേശിക്കുന്നത്.
8
പുറംകൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം അതിവിശുദ്ധസ്ഥലത്തേക്കുള്ള പാത ഇനിയും തുറക്കപ്പെട്ടിട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഈ സംവിധാനത്താല്‍തന്നെ സൂചിപ്പിക്കുന്നു.
9
ഇത് ഈ കാലഘട്ടത്തിന്റെ പ്രതീകമാണ്. ദൈവത്തിന് അര്‍പ്പിക്കുന്ന വഴിപാടുകളും ബലികളും ആരാധകരുടെ മനസ്സാക്ഷിയെ കുറ്റമറ്റതാക്കിത്തീര്‍ക്കുവാന്‍ പര്യാപ്തമല്ല എന്നത്രേ ഇതിന്റെ അര്‍ഥം.
10
ഭക്ഷണപാനീയങ്ങള്‍, വിവിധ ശുദ്ധീകരണ പ്രക്രിയകള്‍ മുതലായവയോടു മാത്രമേ അവയ്ക്കു ബന്ധമുള്ളൂ. ദൈവം നൂതനമായ വ്യവസ്ഥിതി ഏര്‍പ്പെടുത്തുന്നതുവരെ, അനുഷ്ഠിക്കേണ്ട ബാഹ്യാചാരങ്ങള്‍ മാത്രമാണവ.
11
എന്നാല്‍ വരാനിരിക്കുന്ന നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നിരിക്കുന്നു. അവിടുന്നു ശുശ്രൂഷ ചെയ്യുന്ന കൂടാരം കൂടുതല്‍ മഹത്തരവും അന്യൂനവുമാണ്. അതു മനുഷ്യനിര്‍മിതമല്ല; അതായത് ഭൗമികമല്ല എന്നു സാരം.
12
ക്രിസ്തു കൂടാരത്തിലൂടെ കടന്ന് ഒരിക്കല്‍ മാത്രമായി അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു. കോലാടിന്റെയോ കാളക്കിടാവിന്റെയോ രക്തത്തോടു കൂടിയല്ല, പിന്നെയോ, സ്വന്തം രക്തത്തോടുകൂടിയത്രേ അവിടുന്ന് അവിടെ പ്രവേശിച്ചത്. അങ്ങനെ അവിടുന്ന് നമുക്ക് ശാശ്വതമായ വീണ്ടെടുപ്പ് നേടിത്തന്നു.
13
മതാചാരവിധിപ്രകാരം അശുദ്ധരായ ജനത്തിന്റെമേല്‍ കോലാടിന്റെയും കാളക്കിടാക്കളുടെയും രക്തം തളിച്ചും പശുക്കുട്ടികളുടെ ഭസ്മം വിതറിയും അശുദ്ധരെ ശുദ്ധീകരിക്കുന്നു.
14
ഇത് ശരിയാണെങ്കില്‍, ക്രിസ്തുവിന്റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവില്‍കൂടി ദൈവത്തിനര്‍പ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമര്‍പ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളില്‍നിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്റെ രക്തം ശുദ്ധീകരിക്കും.
15
ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിലിരുന്നപ്പോള്‍ തങ്ങള്‍ ചെയ്ത നിയമലംഘനങ്ങളില്‍നിന്ന് ജനത്തെ വീണ്ടെടുക്കുന്നതിന് ക്രിസ്തു മരിച്ചു. അങ്ങനെ ദൈവം വിളിച്ചിട്ടുള്ളവര്‍ക്കു വാഗ്ദാനം ചെയ്തിട്ടുള്ള അനശ്വരമായ അവകാശങ്ങള്‍ പ്രാപിക്കേണ്ടതിന്, ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീര്‍ന്നു.
16
മരണപത്രത്തിന്റെ കാര്യത്തില്‍, അത് എഴുതിയ ആള് മരിച്ചു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമാണല്ലോ.
17
മരണപത്രം എഴുതിയ ആള് ജീവിച്ചിരിക്കുമ്പോള്‍ അതിനു സാധുതയൊന്നുമില്ല; അയാളുടെ മരണശേഷം മാത്രമേ അതു പ്രാബല്യത്തില്‍ വരികയുള്ളൂ.
18
രക്തം അര്‍പ്പിക്കാതെയല്ലല്ലോ ആദ്യത്തെ ഉടമ്പടിതന്നെയും ഉറപ്പിക്കപ്പെട്ടത്.
19
നിയമസംഹിതയില്‍ ആവിഷ്കരിക്കപ്പെട്ട കല്പനകള് മോശ ജനത്തോട് ആദ്യം പ്രഖ്യാപനം ചെയ്തു. അതിനുശേഷം കാളക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തമെടുത്തു വെള്ളത്തില്‍ കലര്‍ത്തി, ഈസ്സോപ്പുചില്ലയും ചെമന്ന ആട്ടുരോമവുപയോഗിച്ചു നിയമപുസ്തകത്തിന്മേലും ജനത്തിന്മേലും തളിച്ചു.
20
‘ഇത് ദൈവം നിങ്ങള്‍ക്കു നല്കിയ ഉടമ്പടിയുടെ രക്തം’ എന്നു പ്രസ്താവിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്തത്.
21
അങ്ങനെതന്നെ കൂടാരത്തിന്മേലും ആരാധനയ്ക്കുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിന്മേലും അദ്ദേഹം രക്തം തളിച്ചു.
22
നിയമപ്രകാരം എല്ലാംതന്നെ രക്തംകൊണ്ട് ശുദ്ധീകരിക്കപ്പെടുന്നു. രക്തം അര്‍പ്പിക്കാതെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ലല്ലോ.
23
സ്വര്‍ഗീയമായവയുടെ പ്രതിരൂപങ്ങളെ ഇങ്ങനെ ശുദ്ധീകരിക്കേണ്ടിയിരുന്നു. എന്നാല്‍ സ്വര്ഗീയമായവയ്ക്ക് ഇതിനെക്കാള്‍ ശ്രേഷ്ഠമായ യാഗങ്ങള്‍ ആവശ്യമാണ്.
24
യഥാര്‍ഥമായതിന്റെ പ്രതീകവും മനുഷ്യനിര്‍മിതവുമായ വിശുദ്ധസ്ഥലത്തേക്കല്ല ക്രിസ്തു പ്രവേശിച്ചത്. അവിടുന്നു സ്വര്‍ഗത്തിലേക്കു തന്നെ പ്രവേശിച്ച്, ദൈവസമക്ഷം നമുക്കുവേണ്ടി സന്നിഹിതനായിരിക്കുന്നു.
25
യെഹൂദമഹാപുരോഹിതന്‍ തന്റേതല്ലാത്ത രക്തവുമായി ആണ്ടിലൊരിക്കല്‍ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നു. എന്നാല്‍ ക്രിസ്തു വീണ്ടും വീണ്ടും തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചില്ല.
26
അങ്ങനെ ചെയ്യേണ്ടിയിരുന്നെങ്കില്‍ പ്രപഞ്ചോല്പത്തിമുതല് അനേകം പ്രാവശ്യം അവിടുന്നു കഷ്ടതയനുഭവിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ച് പാപം നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടി ഒരിക്കല്‍മാത്രം, കാലത്തിന്റെ സമ്പൂര്ണതയില് അവിടുന്നു പ്രത്യക്ഷനായി.
27
എല്ലാവരും ഒരിക്കല്‍ മരിക്കുകയും അതിനുശേഷം വിധിയുണ്ടാകുകയും ചെയ്യുന്നു.
28
അങ്ങനെ അസംഖ്യം മനുഷ്യരുടെ പാപങ്ങള്‍ നീക്കിക്കളയുന്നതിനു ക്രിസ്തുവും ഒരിക്കല്‍ തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചു. ഇനി പാപപരിഹാരാര്‍ഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13