bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 12
Hebrews 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 13 →
1
സാക്ഷികളുടെ ഒരു വലിയ സമൂഹം നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് സകല ഭാരങ്ങളും നമ്മെ മുറുകെപ്പിടിക്കുന്ന പാപവും പരിത്യജിച്ച് സ്ഥിരനിശ്ചയത്തോടെ നമ്മുടെ മുമ്പില്‍ ഉള്ള മത്സരയോട്ടം ഓടാം.
2
നമ്മുടെ വിശ്വാസത്തിന്റെ ആദികാരണനും അതിന്റെ പൂരകനുമായ യേശുവില്‍ നമ്മുടെ ദൃഷ്ടി ഉറപ്പിക്കുക. തനിക്കു വരുവാനിരിക്കുന്ന സന്തോഷം ഓര്‍ത്ത് അവിടുന്ന് അപമാനം അവഗണിച്ചുകൊണ്ട് കുരിശില്‍ മരിച്ച് ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.
3
നിങ്ങള്‍ ദുര്‍ബലഹൃദയരായി തളര്‍ന്നുപോകാതിരിക്കേണ്ടതിന്, പാപികളുടെ എതിര്‍പ്പിനെ സഹിച്ചുനിന്ന യേശുവിനെ ഓര്‍ത്തുകൊള്ളുക.
4
പാപത്തോടുള്ള പോരാട്ടത്തില്‍ രക്തം ചൊരിയേണ്ടിവരുന്നതുവരെ നിങ്ങള്‍ എതിര്‍ത്തുനിന്നിട്ടില്ലല്ലോ.
5
മക്കളോടെന്നപോലെ ദൈവം നിങ്ങളോട് അരുള്‍ചെയ്തിട്ടുള്ള പ്രബോധനം നിങ്ങള്‍ മറന്നുപോയോ? എന്റെ മകനേ, സര്‍വേശ്വരന്റെ ശിക്ഷണത്തെ നിസ്സാരമായി കരുതരുത്; അവിടുന്ന് നിന്നെ ശാസിക്കുമ്പോള്‍ അധൈര്യപ്പെടുകയുമരുത്.
6
താന്‍ സ്നേഹിക്കുന്നവരെ അവിടുന്നു ശിക്ഷണത്തിനു വിധേയരാക്കുന്നു. താന്‍ പുത്രനായി സ്വീകരിക്കുന്നവനെ അടിക്കുന്നു.
7
നിങ്ങള്‍ സഹിക്കുന്നത് ശിക്ഷണത്തിനുവേണ്ടിയത്രേ. മക്കളോടെന്നവണ്ണം ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവു ശിക്ഷിക്കാത്ത മക്കളുണ്ടോ?
8
എല്ലാവര്ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മക്കളല്ല, ജാരസന്തതികളത്രേ.
9
നമ്മെ ശിക്ഷണത്തില്‍ വളര്‍ത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ സ്വര്‍ഗീയ പിതാവിന് അതിനെക്കാള്‍ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്.
10
ലൗകികപിതാക്കന്മാര്‍ അല്പകാലത്തേക്കു മാത്രം അവര്‍ക്കു യുക്തമെന്നു തോന്നിയ വിധത്തില്‍ ശിക്ഷണം നടത്തുന്നു. എന്നാല്‍ തന്റെ വിശുദ്ധിയില്‍ പങ്കാളികളാകുവാന്‍വേണ്ടി നമ്മുടെ നന്മയ്ക്കായി ദൈവം നമുക്കു ശിക്ഷണം നല്കുന്നു.
11
ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.
12
തളര്‍ന്ന കരങ്ങള്‍ ഉയര്‍ത്തുക; വിറയ്ക്കുന്ന കാല്‍മുട്ടുകളെ ബലപ്പെടുത്തുക.
13
മുടന്തുള്ള പാദത്തിന്റെ സന്ധിബന്ധം ഇളകിപ്പോകാതെ സുഖം പ്രാപിക്കുന്നതിന്, നിങ്ങളുടെ പാത നിരപ്പാക്കുക.
14
എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സര്‍വേശ്വരനെ ദര്‍ശിക്കുകയില്ല.
15
ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കുന്നതിനു സൂക്ഷിച്ചുകൊള്ളുക; നിങ്ങളുടെ ഇടയില്‍ വിദ്വേഷം വേരൂന്നി വളരാനിടയാകരുത്. അത് പലരെയും നശിപ്പിക്കും.
16
നിങ്ങളില്‍ ആരുംതന്നെ ദുര്‍മാര്‍ഗിയോ, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ആദ്യജാതനുള്ള അവകാശങ്ങള്‍ വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരരുത്.
17
ഏശാവ് അതുകഴിഞ്ഞ് സ്വപിതാവില്‍നിന്ന് തന്റെ അവകാശമായ അനുഗ്രഹം പ്രാപിക്കുവാന്‍ ആഗ്രഹിച്ചു; എന്നാല്‍ അയാള്‍ കരഞ്ഞപേക്ഷിച്ചിട്ടും അനുതപിക്കുവാന്‍ അവസരം കിട്ടാഞ്ഞതുകൊണ്ട് അയാളുടെ അപേക്ഷ നിഷേധിക്കപ്പെട്ടു എന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ.
18
[18,19] ജ്വലിക്കുന്ന അഗ്നി, കൂരിരുട്ട്, മേഘപടലം, കൊടുങ്കാറ്റ്, കാഹളധ്വനി, വാക്കുകളുടെ ശബ്ദം ഇവയൊക്കെയുള്ള സ്ഥലത്തേക്കല്ല നിങ്ങള്‍ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവര്‍ അതിനികേള്‍ക്കാനിടയാകരുതേ എന്നപേക്ഷിച്ചു.
20
എന്തെന്നാല്‍ ആ പര്‍വതത്തെ സ്പര്‍ശിക്കുന്ന മൃഗത്തെപ്പോലും കല്ലെറിഞ്ഞുകൊല്ലണം എന്ന കല്പന അവര്‍ക്കു ദുസ്സഹമായിരുന്നു.
21
“ഞാന്‍ ഭയപ്പെട്ടു വിറയ്ക്കുന്നു” എന്നു മോശ പറയുവാന്‍ തക്കവണ്ണം ആ ദൃശ്യം അത്ര ഭയങ്കരമായിരുന്നു.
22
നിങ്ങളാകട്ടെ, സീയോന് പര്‍വതത്തെയും അസംഖ്യം മാലാഖമാര്‍ സമ്മേളിച്ചിരിക്കുന്ന ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗീയ യെരൂശലേമിനെയും ആണല്ലോ സമീപിച്ചിരിക്കുന്നത്.
23
സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ട ആദ്യജാതന്മാരുടെ സഭയിലേക്കും, എല്ലാവരുടെയും വിധികര്‍ത്താവായ ദൈവത്തിന്റെ സമക്ഷത്തിലേക്കും നിങ്ങള്‍ വന്നിരിക്കുന്നു.
24
പൂര്‍ണരായിത്തീര്‍ന്നിട്ടുള്ള നീതിമാന്മാരുടെ ആത്മാക്കളെയും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനെയും, ഹാബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായതു വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണരക്തത്തെയും ആണ് നിങ്ങള്‍ സമീപിച്ചിരിക്കുന്നത്.
25
അതുകൊണ്ട് അവിടുന്നു സംസാരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കരുത്. ഭൂമിയില്‍വച്ചു മുന്നറിയിപ്പു നല്കിയ ആളിനെ നിരസിച്ചവര്‍ തെറ്റിയൊഴിഞ്ഞുപോയിട്ടില്ല. അങ്ങനെയെങ്കില്‍ സ്വര്‍ഗത്തില്‍നിന്നു സംസാരിക്കുന്നവനെ ശ്രദ്ധിക്കാതിരുന്നാല്‍ നാം എങ്ങനെ തെറ്റിയൊഴിയും?
26
അന്ന് അവിടുത്തെ ശബ്ദം ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. എന്നാല്‍ “ഇനി ഒരിക്കല്‍ ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും വിറപ്പിക്കും” എന്ന് അവിടുന്ന് ഇപ്പോള്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു.
27
ഇനി ഒരിക്കല്‍ എന്നത് ഇളക്കപ്പെടുവാന്‍ സാധ്യമല്ലാത്തവ നിലനില്ക്കുവാന്വേണ്ടി, സൃഷ്ടിക്കപ്പെട്ട സകലവും ഇളക്കിനീക്കുമെന്നത്രേ സൂചിപ്പിക്കുന്നത്.
28
അതിനാല്‍ ഇളക്കുവാന്‍ ആവാത്ത ഒരു രാജ്യം നമുക്കു ലഭിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായിരിക്കുകയും, ദൈവത്തിനു പ്രസാദകരമായ വിധത്തില്‍ ഭയഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുക.
29
എന്തുകൊണ്ടെന്നാല്‍, നമ്മുടെ ദൈവം സംഹരിക്കുന്ന അഗ്നിയാണല്ലോ.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Hebrews Commentaries
→
Devotional
Hebrews Devotional Guide
→
Get This Bible
BSI Study Bible
→