bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 13
Hebrews 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
1
സഹോദരനിര്‍വിശേഷമായ സ്നേഹം നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കട്ടെ.
2
അപരിചിതരോട് ആതിഥ്യമര്യാദ കാണിക്കുവാന്‍ മറക്കരുത്. അങ്ങനെ ചെയ്തിട്ടുള്ള ചിലര്‍ മാലാഖമാരെ അറിയാതെ സല്ക്കരിച്ചിട്ടുണ്ടല്ലോ.
3
തടവില്‍ കിടക്കുന്നവരെ, നിങ്ങള്‍ തന്നെ അവരോടൊത്തു തടവുകാരായിരുന്നാല്‍ എന്നപോലെ ഓര്‍ക്കുക. പീഡനമനുഭവിക്കുന്നവരെന്നവണ്ണം നിങ്ങള്‍ പീഡിതരെയും ഓര്‍ക്കണം.
4
വിവാഹത്തെ എല്ലാവരും മാനിക്കണം. ഭാര്യാഭര്‍ത്തൃബന്ധം നിര്മ്മലമായിരിക്കട്ടെ. ദുര്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
5
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്റെ പിടിയില്‍ അമര്‍ന്നുപോകരുത്; നിങ്ങള്‍ക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാല്‍ “ഞാന്‍ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു.
6
അതുകൊണ്ട് സര്വേശ്വരന് എനിക്കു തുണ; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്വാന് കഴിയും? എന്നു നമുക്കു സധൈര്യം പറയാം.
7
ദൈവത്തിന്റെ സന്ദേശം നിങ്ങളെ അറിയിച്ച നിങ്ങളുടെ നേതാക്കളെ ഓര്‍ത്തുകൊള്ളണം. അവരുടെ ജീവിതത്തിന്റെ ഫലത്തെക്കുറിച്ചു പരിചിന്തനം ചെയ്തുകൊണ്ട് അവരുടെ വിശ്വാസത്തെ അനുകരിക്കുക.
8
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ.
9
വിവിധങ്ങളായ ഇതരോപദേശങ്ങളാല്‍ ആരും നിങ്ങളെ നേരായ മാര്‍ഗത്തില്‍നിന്നു തെറ്റിക്കുവാന്‍ ഇടയാകരുത്. ഭക്ഷണകാര്യത്തെക്കുറിച്ചുള്ള ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ദൈവകൃപയില്‍നിന്ന് ആന്തരികശക്തി പ്രാപിക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്.
10
നമുക്കു നമ്മുടേതായ ഒരു ബലിപീഠമുണ്ട്. അതില്‍നിന്നു ഭക്ഷിക്കുവാന്‍ യെഹൂദന്മാരുടെ ആരാധനസ്ഥലമായ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് അവകാശമില്ല.
11
യെഹൂദന്മാരുടെ മഹാപുരോഹിതന് മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്ന്, പാപപരിഹാര ബലിയായി അര്‍പ്പിക്കുന്നു. എന്നാല്‍ മൃഗങ്ങളുടെ ശരീരം പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുകയാണു ചെയ്യുന്നത്.
12
അതുകൊണ്ട് യേശുവും തന്റെ സ്വന്തം രക്തത്താല്‍ ജനത്തെ ആകമാനം പാപത്തില്‍നിന്നു ശുദ്ധീകരിക്കുന്നതിനായി നഗരത്തിന്റെ പുറത്തുവച്ച് മരണംവരിച്ചു.
13
അതുകൊണ്ട് നമുക്കും പാളയത്തിനു പുറത്ത് അവിടുത്തെ അടുക്കലേക്കു ചെല്ലുകയും അവിടുത്തെ അപമാനത്തില്‍ പങ്കുചേരുകയും ചെയ്യാം.
14
ഭൂമിയില്‍ നമുക്കു ശാശ്വതമായ നഗരമില്ല; വരുവാനുള്ള നഗരത്തെ നാം നോക്കിപ്പാര്‍ക്കുകയാണല്ലോ.
15
നമുക്ക് യേശുവില്കൂടി നിരന്തരം ദൈവത്തിന് സ്തോത്രം അര്‍പ്പിക്കാം. യേശുവിനെ കര്‍ത്താവായി ഏറ്റുപറയുന്നവരുടെ അധരങ്ങള്‍ അര്‍പ്പിക്കുന്ന യാഗമാണത്.
16
നന്മ ചെയ്യുന്നതിലും, നിങ്ങള്‍ക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളില്‍ ദൈവം പ്രസാദിക്കുന്നു.
17
നിങ്ങളുടെ നേതാക്കന്മാരെ അനുസരിച്ച് അവര്‍ക്കു കീഴ്പ്പെട്ടിരിക്കണം. അവര്‍ ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടതുകൊണ്ട് നിങ്ങളെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നു. അവര്‍ സന്തോഷപൂര്‍വം അതു ചെയ്യുവാന്‍ ഇടയാക്കുക. സങ്കടത്തോടുകൂടിയാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് അതു പ്രയോജനശൂന്യമായിരിക്കും.
18
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. എപ്പോഴും ശരിയായതു ചെയ്യണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് സ്വച്ഛമായ ഒരു മനസ്സാക്ഷിയുണ്ട് എന്ന് നിസ്സംശയം പറയാം.
19
ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുക്കല്‍ തിരിച്ചുവരേണ്ടതിന് കൂടുതല്‍ ശുഷ്കാന്തിയോടുകൂടി പ്രാര്ഥിക്കണമെന്നു നിങ്ങളോട് അപേക്ഷിക്കുന്നു.
20
[20,21] സമാധാനത്തിന്റെ ദൈവം അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍വേണ്ടി നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ നല്ല കാര്യങ്ങള്‍കൊണ്ടും നിങ്ങളെ ധന്യരാക്കട്ടെ. അവിടുത്തെ യാഗരക്തം മൂലം സനാതനമായ ഉടമ്പടിക്കു മുദ്രവച്ച, ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരണത്തില്‍നിന്ന് ദൈവം ഉത്ഥാനം ചെയ്യിച്ചു. അവിടുത്തേക്കു പ്രസാദകരമായിട്ടുള്ളവ യേശുക്രിസ്തുവില്‍കൂടി നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന് എന്നേക്കും മഹത്ത്വമുണ്ടാകട്ടെ, ആമേന്‍.
22
സഹോദരരേ, ഞാന്‍ ചുരുക്കമായി എഴുതിയിരിക്കുന്ന ഈ പ്രബോധനം ക്ഷമയോടെ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
23
നമ്മുടെ സഹോദരനായ തിമൊഥെയോസ് തടവില്‍നിന്നു വിമോചിതനായി എന്നുള്ള വിവരം ഞാന്‍ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. അയാള്‍ വേഗം വന്നാല്‍ ഞാന്‍ അയാളോടുകൂടി വന്നു നിങ്ങളെ കണ്ടുകൊള്ളാം.
24
നിങ്ങളുടെ എല്ലാ നേതാക്കന്മാര്ക്കും ദൈവജനത്തിനും എന്റെ അഭിവാദനങ്ങള്‍! ഇറ്റലിയിലെ വിശ്വാസികളും നിങ്ങളെ വന്ദനം ചെയ്യുന്നു.
25
നിങ്ങളെല്ലാവരോടുംകൂടി ദൈവത്തിന്റെ കൃപ ഉണ്ടായിരിക്കട്ടെ.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Hebrews Commentaries
→
Devotional
Hebrews Devotional Guide
→
Get This Bible
BSI Study Bible
→