bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 11
Hebrews 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
1
വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്.
2
വിശ്വാസംമൂലമാണ് പൂര്‍വികര്‍ക്ക് ദൈവത്തിന്റെ അംഗീകാരം ലഭിച്ചത്.
3
ദൈവത്തിന്റെ വചനത്താല്‍ ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്നും ദൃശ്യമായവ അദൃശ്യമായവയില്‍ നിന്നുണ്ടായി എന്നും വിശ്വാസത്താല്‍ നാം മനസ്സിലാക്കുന്നു.
4
വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന് അര്‍പ്പിച്ച യാഗം കയീന്റെ യാഗത്തെക്കാള്‍ ശ്രേഷ്ഠമായിരുന്നു. ദൈവം ഹാബേലിന്റെ വഴിപാടുകള്‍ സ്വീകരിച്ചു. അങ്ങനെ വിശ്വാസത്തിലൂടെ നീതിമാന് എന്ന അംഗീകാരം അയാള്‍ ദൈവത്തില്‍നിന്നു നേടി. ഹാബേല്‍ മരിച്ചെങ്കിലും, തന്റെ വിശ്വാസം മുഖേന അയാള്‍ ഇപ്പോഴും സംസാരിക്കുന്നു.
5
വിശ്വാസംമൂലമാണ് ഹാനോക്ക് മരണമടയാതെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്. ദൈവം അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയതുകൊണ്ട് ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. ഹാനോക്ക് എടുക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം ദൈവത്തെ പ്രസാദിപ്പിച്ചു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു.
6
വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല; ദൈവത്തെ സമീപിക്കുന്ന ഏതൊരുവനും ദൈവം ഉണ്ടെന്നും, അവിടുത്തെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്കുന്നു എന്നും വിശ്വസിക്കേണ്ടതാണല്ലോ.
7
വിശ്വാസത്താല്‍ നോഹ ഒരു കപ്പല്‍ നിര്‍മിച്ച് കുടുംബസമേതം അതില്‍ കയറി രക്ഷപ്പെട്ടു; വരാന്‍പോകുന്നതും അതുവരെ കണ്ടിട്ടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ മുന്നറിയിപ്പു കേട്ട് നോഹ അനുസരിച്ചു. അങ്ങനെ അദ്ദേഹം ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീരുകയും ചെയ്തു.
8
വിശ്വാസംമൂലം അബ്രഹാം ദൈവത്തെ അനുസരിച്ചു; തനിക്ക് അവകാശമായി ലഭിക്കുവാനിരുന്ന ദേശത്തേക്കു പോകുവാന്‍ ദൈവം വിളിച്ചപ്പോള്‍, താന്‍ എങ്ങോട്ടാണു പോകുന്നതെന്ന് അറിയാതെ അദ്ദേഹം പുറപ്പെട്ടു.
9
വിശ്വാസത്താല്‍ വാഗ്ദത്തദേശത്ത് ഒരു പരദേശിയെപ്പോലെ അദ്ദേഹം ജീവിച്ചു. അതേ വാഗ്ദാനത്തിന്റെ കൂട്ടവകാശികളായിരുന്ന ഇസ്ഹാക്കിനോടും യാക്കോബിനോടുമൊത്ത് അബ്രഹാമും കൂടാരങ്ങളിലാണു പാര്‍ത്തത്.
10
എന്തെന്നാല്‍ ദൈവം രൂപസംവിധാനം ചെയ്ത്, സ്ഥിരമായ അടിസ്ഥാനമിട്ടു നിര്‍മിക്കുന്ന നഗരത്തിനുവേണ്ടി അബ്രഹാം കാത്തിരിക്കുകയായിരുന്നു.
11
വിശ്വാസംമൂലമാണ് വന്ധ്യയായ സാറായ്ക്ക് പ്രായം കടന്നിട്ടും ഗര്‍ഭധാരണശക്തി ലഭിച്ചത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തനാണെന്ന് അവര്‍ കരുതി.
12
അങ്ങനെ കേവലം മൃതപ്രായനായിരുന്നിട്ടും അബ്രഹാം എന്ന ഏക മനുഷ്യനില്‍നിന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്ക്കരയിലെ മണല്‍ത്തരികള്‍പോലെയും അസംഖ്യം സന്താനപരമ്പരകളുണ്ടായി.
13
വിശ്വാസത്തോടുകൂടിയാണ് ഇവരെല്ലാം മൃതിയടഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തവ അവര്‍ പ്രാപിച്ചില്ല എങ്കിലും ദൂരെ നിന്നുകൊണ്ട് അവര്‍ അവ കാണുകയും അവയെ അഭിവാദനം ചെയ്യുകയും ഭൂമിയില്‍ തങ്ങള്‍ പരദേശികളും പ്രവാസികളുമാണെന്നു പരസ്യമായി സമ്മതിക്കുകയും ചെയ്തു.
14
ഇങ്ങനെ പറയുന്നവര്‍ സ്വന്തമായ ഒരു നാടിനുവേണ്ടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണെന്നു വ്യക്തമാകുന്നു.
15
തങ്ങള്‍ വിട്ടുപോന്ന ദേശത്തെക്കുറിച്ച് അവര്‍ ഓര്‍ത്തുകൊണ്ടിരുന്നില്ല. അപ്രകാരം ചെയ്തിരുന്നെങ്കില്‍ അവര്‍ക്കു തിരിച്ചുപോകാനുള്ള സാധ്യത ഉണ്ടായിരുന്നല്ലോ.
16
പകരം അതിനെക്കാള്‍ മികച്ച ഒരു സ്വര്‍ഗീയ ദേശത്തെതന്നെ അവര്‍ കാംക്ഷിച്ചു. അതുകൊണ്ട് അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒരു നഗരം അവിടുന്ന് ഒരുക്കിയിരിക്കുന്നുവല്ലോ.
17
വിശ്വാസംമൂലമാണ്, താന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍, അബ്രഹാം വാഗ്ദാനത്താല്‍ ലഭിച്ച ഏകപുത്രനായ ഇസ്ഹാക്കിനെ ബലികഴിക്കുവാന്‍ സന്നദ്ധനായത്.
18
“ഇസ്ഹാക്കില്‍ കൂടി ആയിരിക്കും നിനക്കു സന്താനപരമ്പരകള്‍ ലഭിക്കുന്നത്” എന്നു ദൈവം അബ്രഹാമിനോട് അരുള്‍ചെയ്തിരുന്നെങ്കിലും ആ പുത്രനെ ബലികഴിക്കുവാന്‍ അബ്രഹാം സന്നദ്ധനായി.
19
മരിച്ചവരെ ഉയിര്‍പ്പിക്കുവാന്‍പോലും ദൈവത്തിനു കഴിയുമെന്ന് അബ്രഹാം വിശ്വസിച്ചു. ഒരര്‍ഥത്തില്‍ മരണത്തില്‍നിന്നെന്നപോലെ ഇസ്ഹാക്കിനെ അബ്രഹാമിനു തിരിച്ചുകിട്ടുകയും ചെയ്തു.
20
വിശ്വാസത്താല്‍ ഇസ്ഹാക്ക് ഭാവിവരങ്ങള്‍ നേര്‍ന്നുകൊണ്ട് യാക്കോബിനെയും ഏശാവിനെയും അനുഗ്രഹിച്ചു.
21
വിശ്വാസത്താലത്രേ, ആസന്നമരണനായ യാക്കോബ് വടിയൂന്നിയിരുന്ന് പ്രാര്‍ഥനാപൂര്‍വം യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിച്ചത്.
22
വിശ്വാസത്താലാണ് യോസേഫ് മരിക്കാറായപ്പോള്‍, ഈജിപ്തില്‍നിന്നുള്ള ഇസ്രായേല്‍ജനത്തിന്റെ പുറപ്പാടിനെക്കുറിച്ച് സൂചിപ്പിക്കുകയും, തന്റെ ഭൗതികാവശിഷ്ടം എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശം നല്‍കുകയും ചെയ്തത്.
23
വിശ്വാസംമൂലമാണ്, മോശ ജനിച്ചപ്പോള്‍, ശിശു സുന്ദരനെന്നു കാണുകയാല്‍, മോശയുടെ മാതാപിതാക്കള്‍ രാജകല്പനയെ ഭയപ്പെടാതെ മൂന്നുമാസം അവനെ ഒളിച്ചുവച്ചത്.
24
വിശ്വാസത്താലാണ് പ്രായപൂര്‍ത്തി ആയപ്പോള്‍ മോശ ഫറവോന്റെ പുത്രിയുടെ മകന് എന്ന പദവി നിഷേധിച്ചത്.
25
പാപത്തിന്റെ ക്ഷണികമായ ഉല്ലാസമല്ല, ദൈവത്തിന്റെ ജനത്തോടുകൂടിയുള്ള സഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
26
ക്രിസ്തുവിനുവേണ്ടി നിന്ദ സഹിക്കുന്നത് ഈജിപ്തിലെ സകല നിധിയെയുംകാള്‍ വിലയേറിയതായി മോശ കരുതി. ഭാവിയില്‍ ഉണ്ടാകുന്ന പ്രതിഫലത്തിലാണ് അദ്ദേഹം ദൃഷ്ടി ഉറപ്പിച്ചത്.
27
വിശ്വാസത്താലാണ് രാജാവിന്റെ കോപത്തെ ഭയപ്പെടാതെ മോശ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്. വിശ്വാസംകൊണ്ട് അദൃശ്യനായ ദൈവത്തെ ദര്‍ശിച്ചാലെന്നവണ്ണം അദ്ദേഹം ഉറച്ചുനിന്നു.
28
വിശ്വാസത്താലത്രേ ഇസ്രായേല്‍ജനത്തിന്റെ ആദ്യജാതന്മാരെ സംഹാരദൂതന്‍ കൊല്ലാതിരിക്കേണ്ടതിന് പെസഹ ഏര്‍പ്പെടുത്തിയതും വാതിലുകളില്‍ രക്തം തളിക്കുവാന്‍ കല്പിച്ചതും.
29
വിശ്വാസത്താലാണ് ഇസ്രായേല്‍ജനം വരണ്ട ഭൂമിയിലൂടെയെന്നവണ്ണം ചെങ്കടല്‍ കടന്നത്. ഈജിപ്തുകാര്‍ കടക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ, കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു.
30
വിശ്വാസംമൂലം ഇസ്രായേല്‍ജനം ഏഴു ദിവസം യെരീഹോവിനെ പ്രദക്ഷിണം ചെയ്തപ്പോള്‍ അതിന്റെ മതിലുകള്‍ ഇടിഞ്ഞുവീണു.
31
വിശ്വാസത്താല്‍ റാഹാബ് എന്ന വേശ്യ ചാരന്മാരെ സൗഹൃദപൂര്‍വം സ്വീകരിച്ചതിനാല്‍ ദൈവത്തെ അനുസരിക്കാത്തവരോടൊപ്പം അവള് നശിച്ചില്ല.
32
ഇതില്‍ കൂടുതല്‍ ഇനി ഞാന്‍ എന്താണു പറയേണ്ടത്? ഗിദെയോന്, ബാരാക്ക്, ശിംശോന്, യിപ്താഹ്, ദാവീദ് മുതലായവരെയും, ശമൂവേല്‍ തുടങ്ങിയ പ്രവാചകന്മാരെയും സംബന്ധിച്ചു വിവരിക്കുവാന്‍ സമയംപോരാ.
33
വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ പ്രാപിച്ചു; സിംഹങ്ങളുടെ വായ് അടച്ചു.
34
ജ്വലിക്കുന്ന അഗ്നി കെടുത്തി; വാളിന്റെ വായ്ത്തലയില്‍നിന്നു തെറ്റിയൊഴിഞ്ഞു; ബലഹീനതയില്‍നിന്നു ശക്തി ആര്‍ജിച്ചു; യുദ്ധത്തില്‍ വീരന്മാരായിത്തീര്‍ന്നു; വിദേശസൈന്യങ്ങളെ തുരത്തിക്കളഞ്ഞു;
35
സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ ഉയിര്ത്തെഴുന്നേല്പിലൂടെ തിരിച്ചുകിട്ടി. ചിലര്‍ ശ്രേഷ്ഠമായ ജീവിതത്തിലേക്കു ഉത്ഥാനം ചെയ്യപ്പെടുന്നതിനുവേണ്ടി വിമോചനം നിരസിച്ചുകൊണ്ട് പീഡനം സഹിച്ചു മരിച്ചു.
36
മറ്റുചിലര്‍ പരിഹസിക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള അടിയേറ്റു; വിലങ്ങു വയ്ക്കപ്പെട്ടു; തുറുങ്കില്‍ അടയ്ക്കപ്പെട്ടു;
37
ചിലരെ കല്ലെറിഞ്ഞു; ഈര്‍ച്ചവാളുകൊണ്ട് രണ്ടായി അറുത്തു മുറിച്ചു; വാളുകൊണ്ട് വെട്ടിക്കൊന്നു; അവര്‍ കോലാടുകളെയും ചെമ്മരിയാടുകളുടെയും തോല് ധരിച്ചു. അവര്‍ അഗതികളും പീഡിതരും നിന്ദിതരുമായി നടന്നു.
38
അവര്‍ക്കു ജീവിക്കുവാന്‍ തക്ക യോഗ്യത ലോകത്തിനുണ്ടായിരുന്നില്ല! അവര്‍ അഭയാര്‍ഥികളെപ്പോലെ മലകളിലും മരുഭൂമികളിലും അലഞ്ഞുതിരിയുകയും ഗുഹകളിലും മാളങ്ങളിലും കഴിഞ്ഞുകൂടുകയും ചെയ്തു.
39
അവരുടെ വിശ്വാസത്തെ സംബന്ധിച്ചു മഹനീയമായ സാക്ഷ്യം ലഭിച്ചെങ്കിലും ദൈവത്തിന്റെ വാഗ്ദാനം അവര്‍ പ്രാപിച്ചില്ല.
40
നമ്മോടുകൂടിയല്ലാതെ അവര്‍ പൂര്‍ണരാകാതിരിക്കുവാന്‍ കൂടുതല്‍ ശ്രേഷ്ഠമായതിനെ ദൈവം നമുക്കെല്ലാവര്‍ക്കും വേണ്ടി മുന്‍കൂട്ടി കരുതിയിരുന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Hebrews Commentaries
→
Devotional
Hebrews Devotional Guide
→
Get This Bible
BSI Study Bible
→