bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 7
Hebrews 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 8 →
1
ശാലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ മഹാപുരോഹിതനുമായിരുന്നു മെല്ക്കിസെദേക്ക്. രാജാക്കന്മാരെ നിഗ്രഹിച്ചശേഷം തിരിച്ചുവന്ന അബ്രഹാമിനെ മെല്ക്കിസെദേക്ക് എതിരേറ്റ് അനുഗ്രഹിച്ചു.
2
യുദ്ധത്തില്‍ താന്‍ പിടിച്ചെടുത്ത എല്ലാറ്റിന്റെയും പത്തിലൊന്ന് അബ്രഹാം മെല്ക്കിസെദേക്കിനു കൊടുത്തു. മെല്ക്കിസെദേക്ക് എന്ന പേരിന്റെ അര്‍ഥം ‘നീതിയുടെ രാജാവ്’ എന്നത്രേ; ശാലേമിന്റെ രാജാവായതുകൊണ്ട് ‘സമാധാനത്തിന്റെ രാജാവ്’ എന്നും പറയാം.
3
മെല്ക്കിസെദേക്കിന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവിതത്തിന് ആദിയോ അന്തമോ ഇല്ല. ദൈവപുത്രനു തുല്യനായി അദ്ദേഹം എന്നേക്കും പുരോഹിതനാകുന്നു.
4
അദ്ദേഹം എത്ര വലിയവനാണെന്നു നോക്കുക! നമ്മുടെ പൂര്‍വികനായ അബ്രഹാമിന് യുദ്ധത്തില്‍ ലഭിച്ച എല്ലാ മുതലിന്റെയും പത്തിലൊന്ന് അദ്ദേഹത്തിനു നല്കിയല്ലോ.
5
പുരോഹിതന്മാരായ ലേവിവംശജര്‍ക്ക് തങ്ങളുടെ സഹോദരന്മാരും അബ്രഹാമിന്റെ സന്താനങ്ങളുമായ ജനത്തില്‍നിന്നുപോലും ദശാംശം വാങ്ങുവാന്‍ അവരുടെ നിയമം അനുശാസിച്ചിട്ടുണ്ട്.
6
മെല്ക്കിസെദേക് ലേവിയുടെ വംശജനല്ല. എന്നിട്ടും അബ്രഹാമില്‍നിന്നു ദശാംശം സ്വീകരിക്കുകയും ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ ലഭിച്ചവനായ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു.
7
അനുഗ്രഹിക്കുന്നവന് അനുഗ്രഹിക്കപ്പെടുന്നവനെക്കാള്‍ വലിയവനാണെന്നുള്ളതിനു സംശയമില്ലല്ലോ.
8
ഇവിടെ കേവലം മര്‍ത്യരായ പുരോഹിതന്മാര് ദശാംശം വാങ്ങുന്നു. മെല്കിസെദേക്കിന്റെ കാര്യത്തിലാകട്ടെ, ദശാംശം വാങ്ങുന്നവന് ജീവിച്ചിരിക്കുന്നവനാണെന്നു വേദഗ്രന്ഥം സാക്ഷ്യം വഹിക്കുന്നു.
9
ദശാംശം വാങ്ങിക്കൊണ്ടിരിക്കുന്ന ലേവിയും അബ്രഹാമില്‍കൂടി ദശാംശം കൊടുത്തു എന്ന് ഒരു വിധത്തില്‍ പറയാം.
10
എന്തുകൊണ്ടെന്നാല്‍ മെല്ക്കിസെദേക്ക് അബ്രഹാമിനെ എതിരേറ്റപ്പോള്‍ ലേവി തന്റെ പൂര്‍വപിതാവായ അബ്രഹാമിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നുവല്ലോ.
11
ലേവ്യപൗരോഹിത്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ജനത്തിനു നിയമസംഹിത നല്കപ്പെട്ടത്. ലേവ്യപൗരോഹിത്യത്തിലൂടെ സമ്പൂര്‍ണത ആര്‍ജിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ അഹരോന്റെ പൗരോഹിത്യക്രമത്തില്‍നിന്നു വിഭിന്നമായി മെല്ക്കിസെദേക്കിനെപ്പോലെ ഒരു പുരോഹിതന് വരേണ്ട ആവശ്യമെന്ത്?
12
പൗരോഹിത്യത്തിനു മാറ്റമുണ്ടായപ്പോള്‍ നിയമത്തിലും മാറ്റമുണ്ടാകേണ്ടത് ആവശ്യമായിരുന്നു.
13
ഇവിടെ ആരെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നുവോ, അദ്ദേഹം മറ്റൊരു ഗോത്രത്തില്‍പ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ ഗോത്രത്തില്‍പ്പെട്ടവര്‍ ആരുംതന്നെ പുരോഹിത ശുശ്രൂഷ ചെയ്തിട്ടുമില്ല.
14
നമ്മുടെ കര്‍ത്താവ് യെഹൂദഗോത്രത്തില്‍ ജനിച്ചു എന്നുള്ളത് സ്പഷ്ടമാണല്ലോ. ആ ഗോത്രത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പുരോഹിതന്മാരെപ്പറ്റി മോശ ഒന്നും പറഞ്ഞിട്ടില്ലല്ലോ.
15
മെല്ക്കിസെദേക്കിനെപ്പോലെ മറ്റൊരു പുരോഹിതന് ആവിര്‍ഭവിക്കുന്നതില്‍നിന്ന് ഇതു കൂടുതല്‍ വ്യക്തമാകുന്നു.
16
മാനുഷികമായ പിന്തുടര്‍ച്ചയെപ്പറ്റിയുള്ള നിയമമനുസരിച്ചല്ല, അനശ്വരമായ ജീവന്റെ ശക്തി മുഖേനയാണ് അവിടുന്നു പുരോഹിതന് ആയിരിക്കുന്നത്.
17
അവിടുത്തെപ്പറ്റി വേദഗ്രന്ഥം ഇങ്ങനെ സാക്ഷ്യം വഹിക്കുന്നു: “മെല്ക്കിസെദേക്കിനെപ്പോലെ നീ എന്നേക്കും പുരോഹിതനായിരിക്കും.”
18
പഴയ കല്പന ദുര്‍ബലവും പ്രയോജനരഹിതവുമാകയാല്‍ അത് അസാധുവാക്കപ്പെട്ടിരിക്കുന്നു. നിയമം ഒന്നിനെയും പൂര്‍ണമാക്കുന്നില്ലല്ലോ.
19
അതിനെക്കാള്‍ മികച്ച പ്രത്യാശ ഇപ്പോള്‍ നമുക്കു നല്കപ്പെട്ടിരിക്കുന്നു. അതില്കൂടി നാം ദൈവത്തെ സമീപിക്കുകയും ചെയ്യുന്നു.
20
ദൈവത്തിന്റെ ശപഥം കൂടാതെയാണല്ലോ മറ്റുള്ളവര്‍ പുരോഹിതന്മാരായിത്തീര്‍ന്നത്.
21
എന്നാല്‍ യേശു പുരോഹിതനായപ്പോള്‍ ദൈവം അവിടുത്തോട് ഇപ്രകാരം പറഞ്ഞു: സര്വേശ്വരന് ശപഥം ചെയ്തിട്ടുണ്ട്; അതില്‍നിന്ന് അവിടുന്നു മാറുകയില്ല; ‘നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.’
22
ഇങ്ങനെ യേശു ഒരു മികച്ച ഉടമ്പടിയുടെ ഉറപ്പായിത്തീര്‍ന്നിരിക്കുന്നു.
23
മുമ്പ് നിരവധി പുരോഹിതന്മാര് ഉണ്ടായിട്ടുണ്ട്; അവരുടെ മരണത്തോടുകൂടി തങ്ങളുടെ പൗരോഹിത്യവും അവസാനിക്കുന്നു.
24
എന്നാല്‍ യേശു എന്നേക്കും ജീവിക്കുന്നതുകൊണ്ട് അവിടുത്തെ പൗരോഹിത്യം ശാശ്വതമാണ്.
25
അതുകൊണ്ട് തന്നില്‍കൂടി ദൈവത്തിന്റെ അടുക്കല്‍ വരുന്നവരെ എപ്പോഴും രക്ഷിക്കുവാന്‍ യേശുവിനു കഴിയും. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കുവേണ്ടി ദൈവത്തിന്റെ അടുക്കല്‍ മധ്യസ്ഥത വഹിക്കുവാന്‍ അവിടുന്ന് എന്നേക്കും ജിവിക്കുന്നു.
26
ഇങ്ങനെയുള്ള ഒരു മഹാപുരോഹിതന് നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. അവിടുന്നു നിര്‍മ്മലനും നിര്‍ദോഷനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെവനുമാണ്. അവിടുന്ന് സ്വര്‍ഗങ്ങള്‍ക്കുമീതെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
27
മറ്റുള്ള മഹാപുരോഹിതന്മാരെപ്പോലെ, ആദ്യം സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും പിന്നീടു മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടിയും എന്നും ബലിയര്‍പ്പിക്കേണ്ട ആവശ്യം യേശുവിനില്ലായിരുന്നു. ഒരിക്കല്‍ മാത്രമേ അവിടുന്നു ബലി അര്‍പ്പിച്ചിട്ടുള്ളൂ; അത് തന്റെ ജീവന് അര്‍പ്പിച്ചുകൊണ്ടുള്ള ബലിയായിരുന്നു.
28
മോശയുടെ നിയമം, ദുര്‍ബലരായ മനുഷ്യരെ മഹാപുരോഹിതന്മാരായി നിയമിക്കുന്നു. എന്നാല്‍ നിയമത്തിന്റെ കാലശേഷം, എന്നേക്കും പൂര്‍ണനാക്കപ്പെട്ടിരിക്കുന്ന പുത്രനെ ദൈവം ശപഥം ചെയ്തുകൊണ്ടു നല്കിയ വാഗ്ദാനം മുഖേന മഹാപുരോഹിതനായി നിയമിക്കുന്നു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13