bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hebrews 8
Hebrews 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 9 →
1
നാം പറയുന്നതിന്റെ സാരം ഇതാണ്; സ്വര്‍ഗത്തില്‍ ദൈവത്തിന്റെ തേജോമയമായ സിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഒരു മഹാപുരോഹിതന് നമുക്കുണ്ട്.
2
മനുഷ്യനിര്‍മിതമല്ലാത്തതും, സര്വേശ്വരന് സ്ഥാപിച്ചതുമായ സത്യകൂടാരമാകുന്ന അതിവിശുദ്ധസ്ഥലത്ത് അവിടുന്നു ശുശ്രൂഷ ചെയ്യുന്നു.
3
ഏതു മഹാപുരോഹിതനും നിയോഗിക്കപ്പെടുന്നത് വഴിപാടുകളും ബലികളും അര്‍പ്പിക്കുവാനാണ്. അതുകൊണ്ട് ഈ മഹാപുരോഹിതനും അര്‍പ്പിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതാണല്ലോ.
4
അവിടുന്നു ഭൂമിയിലായിരുന്നെങ്കില്‍ ഒരിക്കലും ഒരു പുരോഹിതന് ആകുമായിരുന്നില്ല. യെഹൂദനിയമപ്രകാരം വഴിപാടുകള്‍ അര്‍പ്പിക്കുന്ന പുരോഹിതന്മാര് ഇവിടെയുണ്ടല്ലോ.
5
അവര്‍ ഇവിടെ ചെയ്യുന്ന ശുശ്രൂഷ സ്വര്‍ഗത്തില്‍ ചെയ്യുന്നതിന്റെ പ്രതിബിംബവും നിഴലും മാത്രമാണ്. മോശ കൂടാരം നിര്‍മിക്കുവാന്‍ ഭാവിച്ചപ്പോള്‍ ‘പര്‍വതത്തില്‍വച്ചു നിനക്കു കാണിച്ചുതന്ന മാതൃകപ്രകാരം സകലവും ചെയ്യുവാന്‍ നീ ശ്രദ്ധിക്കുക’ എന്നു ദൈവം അരുളിച്ചെയ്തു.
6
ശ്രേഷ്ഠമായ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ മികച്ച ഉടമ്പടിയുടെ മധ്യസ്ഥനാണ് യേശു. അതിനാല്‍ അതിന്റെ വൈശിഷ്ട്യത്തിനൊത്തവണ്ണം അതിവിശിഷ്ടമായ ശുശ്രൂഷയത്രേ യേശുവിനു ലഭിച്ചിരിക്കുന്നത്.
7
ആദ്യത്തെ ഉടമ്പടി അന്യൂനമായിരുന്നെങ്കില്‍ രണ്ടാമതൊന്നു വേണ്ടിവരികയില്ലായിരുന്നു.
8
എന്നാല്‍ ജനങ്ങള്‍ കുറവുള്ളവരായിരുന്നതുകൊണ്ട് വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: സര്വേശ്വരന് അരുള്‍ചെയ്യുന്നു: “ഞാന്‍ ഇസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും ഒരു പുതിയ ഉടമ്പടിചെയ്യുന്ന ദിവസങ്ങള്‍ വരുന്നു.
9
ഞാന്‍ അവരുടെ പൂര്‍വികരുടെ കൈക്കുപിടിച്ച് ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന നാളില്‍ അവരോടു ചെയ്തതുപോലെയുള്ള ഉടമ്പടിയല്ല അത്.” എന്തെന്നാല്‍ സര്വേശ്വരന് പറയുന്നു: “ആ ഉടമ്പടിയോട് അവര്‍ വിശ്വസ്തത പാലിച്ചില്ല; അതുകൊണ്ട് ഞാന്‍ അവരെ ശ്രദ്ധിച്ചുമില്ല.”
10
സര്വേശ്വരന് ഇങ്ങനെ അരുള്‍ചെയ്യുന്നു: “വരുംകാലത്ത് ഇസ്രായേല്‍ജനത്തോടു ഞാന്‍ ചെയ്യുവാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു: എന്റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ നല്‍കും; അവരുടെ ഹൃദയങ്ങളില്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.
11
സര്‍വേശ്വരനെ അറിയുക എന്ന് അവരിലാര്‍ക്കും തന്റെ സഹപൗരനെയോ സഹോദരനെയോ പറഞ്ഞു പഠിപ്പിക്കേണ്ടിവരികയില്ല; എന്തെന്നാല്‍ ഏറ്റവും എളിയവന്‍തൊട്ട് ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെ അറിയും;
12
അവരുടെ അധര്‍മം ഞാന്‍ പൊറുക്കും; അവരുടെ പാപങ്ങള്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല.”
13
ഒരു പുതിയ ഉടമ്പടി എന്നു പറയുന്നതിനാല്‍ ആദ്യത്തേതിനെ ദൈവം കാലഹരണപ്പെടുത്തിയിരിക്കുന്നു; പഴകുന്നതും ജീര്‍ണിക്കുന്നതുമായവ എന്തും ക്ഷണം അപ്രത്യക്ഷമാകും.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13