bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 1
Hosea 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 2 →
1
യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കിയാ എന്നിവരുടെയും ഇസ്രായേല്‍രാജാവായ യോവാശിന്റെ മകന് യൊരോബെയാമിന്റെയും ഭരണകാലത്ത് ബെയേരിയുടെ മകന് ഹോശേയായ്ക്കു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്:
2
ഹോശേയായിലൂടെ സര്വേശ്വരന് നല്കിയ സന്ദേശത്തിന്റെ തുടക്കം: അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി ഒരു വേശ്യയെ വിവാഹം കഴിക്കുക; അവളെപ്പോലെതന്നെ ആയിരിക്കും അവളിലുണ്ടാകുന്ന സന്താനങ്ങളും. അതുപോലെ എന്റെ ജനം എന്നെ വിട്ടു വേശ്യാവൃത്തിയില്‍ മുഴുകിയിരിക്കുന്നു.”
3
അങ്ങനെ ഹോശേയ പോയി ദിബ്ലയീമിന്റെ പുത്രിയായ ഗോമെറിനെ ഭാര്യയായി സ്വീകരിച്ചു. അവള് ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.
4
അപ്പോള്‍ സര്വേശ്വരന് ഹോശേയായോട് അരുളിച്ചെയ്തു: “ആ കുട്ടിക്ക് ജെസ്രീല്‍ എന്നു പേരിടണം. കാരണം അല്പകാലം കഴിഞ്ഞു തന്റെ പൂര്‍വികനായ യേഹൂ, ജെസ്രീലില്‍വച്ചു ചെയ്ത കൊലപാതകങ്ങള്‍ നിമിത്തം ഇസ്രായേല്‍രാജാവിനെ ഞാന്‍ ശിക്ഷിക്കും. ഇസ്രായേലിന്റെ രാജത്വം ഞാന്‍ നാമാവശേഷം ആക്കും.
5
ജെസ്രീല്‍താഴ്വരയില്‍വച്ച് അന്നു ഞാന്‍ ഇസ്രായേലിന്റെ വില്ലൊടിച്ചുകളയും.
6
ഗോമെര്‍ വീണ്ടും ഗര്‍ഭിണിയായി ഒരു മകളെ പ്രസവിച്ചു. അപ്പോഴും സര്വേശ്വരന് അരുളിച്ചെയ്തു: ‘അവള്‍ക്കു കരുണ ലഭിക്കാത്തവള്‍’ എന്നര്‍ഥമുള്ള ‘ലോരുഹാമ’ എന്നു പേരിടുക. കാരണം ഞാന്‍ ഇനി ഇസ്രായേല്‍ജനത്തോടു കരുണ കാണിക്കുകയോ ക്ഷമിക്കുകയോ ഇല്ല.
7
എന്നാല്‍ യെഹൂദായിലെ ജനത്തോടു കാരുണ്യം കാണിക്കും. അവരുടെ ദൈവവും സര്‍വേശ്വരനും ആയ ഞാന്‍ അവരെ രക്ഷിക്കും. എന്നാല്‍ അതു യുദ്ധമോ, വാളോ, വില്ലോ, കുതിരകളോ, കുതിരപ്പടയാളികളോകൊണ്ട് ആയിരിക്കുകയില്ല.
8
ആ കുട്ടിയുടെ മുലകുടി മാറിയപ്പോള്‍ ഗോമെര്‍ വീണ്ടും ഗര്‍ഭം ധരിച്ചു മറ്റൊരു മകനെ പ്രസവിച്ചു.
9
സര്വേശ്വരന് ഹോശേയായോടു കല്പിച്ചു: “ ലോ-അമ്മീ എന്ന് ആ കുട്ടിക്കു പേരിടുക; കാരണം നിങ്ങള്‍ എന്റെ ജനമല്ല, ഞാന്‍ നിങ്ങളുടെ ദൈവവുമല്ല.”
10
എങ്കിലും എണ്ണാനോ അളക്കാനോ കഴിയാത്തവിധം കടല്‍പ്പുറത്തെ മണല്‍പോലെ ഇസ്രായേല്‍ പെരുകും. “നിങ്ങള്‍ എന്റെ ജനമല്ല എന്നു പറഞ്ഞെങ്കിലും നിങ്ങള്‍ ജീവിക്കുന്ന ദൈവത്തിന്റെ മക്കള്‍ എന്നു പറയുന്ന സമയം വരുന്നു.”
11
യെഹൂദായിലെയും ഇസ്രായേലിലെയും ജനം ഒരുമിച്ചുകൂടും; അവര്‍ തങ്ങള്‍ക്ക് ഒരു നേതാവിനെ തെരഞ്ഞെടുക്കും. അവര്‍ ദേശത്തു തഴച്ചുവളരും. ജെസ്രീലിന്റെ നാള് മഹത്ത്വപൂര്‍ണമായിരിക്കും.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
Recommended Reading
Commentary
Hosea Commentaries
→
Devotional
Hosea Devotional Guide
→
Get This Bible
BSI Study Bible
→