bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 14
Hosea 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
1
ഇസ്രായേലേ, നിന്റെ ദൈവമായ സര്‍വേശ്വരനിലേക്കു മടങ്ങുക; നിന്റെ അകൃത്യങ്ങളാല്‍ നീ ഇടറി വീണിരിക്കുന്നുവല്ലോ.
2
അനുതാപവാക്കുകളോടെ സര്‍വേശ്വരനിലേക്കു മടങ്ങുക; “ഞങ്ങളുടെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കണമേ. ഞങ്ങളില്‍ നന്മയായുള്ളതു സ്വീകരിച്ചാലും. സ്തുതിയും സ്തോത്രവും ആകുന്ന അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും.
3
അസ്സീറിയായ്ക്കു ഞങ്ങളെ രക്ഷിക്കാന്‍ സാധ്യമല്ല. പടക്കുതിരകള്‍ ഞങ്ങളെ സംരക്ഷിക്കുകയുമില്ല. ഞങ്ങളുടെ കരനിര്‍മിതമായ വിഗ്രഹങ്ങളെ ‘ഞങ്ങളുടെ ദൈവമേ!’ എന്ന് ഇനി വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെത്തുന്നുവല്ലോ” എന്ന് അവിടുത്തോടു പറയുക.
4
ഞാന്‍ അവരുടെ അവിശ്വസ്തതയുടെ വ്രണം സുഖപ്പെടുത്തും; എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു. ഞാന്‍ അവരെ അതിരറ്റു സ്നേഹിക്കും.
5
ഞാന്‍ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും. അവന് ലില്ലിപ്പൂപോലെ വിടരും. ഇലവുപോലെ വേരൂന്നും. അവന് പടര്‍ന്നു പന്തലിക്കും.
6
ഒലിവുമരത്തിന്റെ സൗന്ദര്യവും ലെബാനോന്റെ പരിമളവും അവനുണ്ടായിരിക്കും.
7
അവന് തിരിച്ചുവന്ന് എന്റെ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവന് പൂത്തുലയും. മുന്തിരിപോലെ തളിര്‍ക്കും; ലെബാനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും.
8
ഇസ്രായേല്‍ജനമേ, ഇനി നിങ്ങള്‍ക്കു വിഗ്രഹംകൊണ്ട് എന്തു കാര്യം? നിന്നെ സംരക്ഷിക്കുന്നതും നിനക്ക് ഉത്തരമരുളുന്നതും ഞാനാണ്. നിത്യഹരിതമായ സരളവൃക്ഷംപോലെയാണു ഞാന്‍, ഞാനാണു നിനക്കു ഫലം നല്‍കുന്നത്.
9
ജ്ഞാനമുള്ളവന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളട്ടെ; വിവേകമുള്ളവന് ഇവ മനസ്സിലാക്കട്ടെ. സര്‍വേശ്വരന്റെ വഴികള്‍ ശരിയായുള്ളവയാകുന്നു. നീതിമാന്മാര് അവയിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ ഇടറിവീഴുന്നു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14