bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 10
Hosea 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
1
തഴച്ചുവളര്‍ന്നു കായ്ക്കുന്ന മുന്തിരിച്ചെടിയാണ് ഇസ്രായേല്‍. ഫലസമൃദ്ധി ഉണ്ടായതോടൊപ്പം അവര്‍ കൂടുതല്‍ യാഗപീഠങ്ങളും നിര്‍മിച്ചു. ദേശം ഐശ്വര്യസമൃദ്ധമായതോടൊപ്പം അവര്‍ ആരാധനാസ്തംഭങ്ങള്‍ അലങ്കരിച്ചു.
2
ഇസ്രായേല്യരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്; അതിനാല്‍ അവര്‍ ശിക്ഷ സഹിച്ചേ തീരൂ. സര്വേശ്വരന് അവരുടെ യാഗപീഠങ്ങള്‍ തകര്‍ക്കും; സ്തംഭങ്ങള്‍ നശിപ്പിക്കുകയും ചെയ്യും.
3
അപ്പോള്‍ അവര്‍ പറയും: “ഞങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങള്‍ക്കു രാജാവില്ല. ഉണ്ടെങ്കില്‍ത്തന്നെ രാജാവിനു നമുക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും?”
4
അവര്‍ വ്യര്‍ഥവാക്കുകള്‍ ഉച്ചരിക്കുന്നു; വെറും പൊള്ളസത്യം ചെയ്ത് അവര്‍ ഉടമ്പടി ഉണ്ടാക്കുന്നു. അതിനാല്‍ ഉഴവുചാലില്‍ വിഷക്കളകളെന്നപോലെ ശിക്ഷാവിധി മുളച്ചുവരുന്നു.
5
ശമര്യാനിവാസികള്‍ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടത്തെ ജനം അതിനെച്ചൊല്ലി വിലപിക്കും. അതിന്റെ വിട്ടുപോയ മഹത്ത്വത്തിന്റെ പേരില്‍ വിഗ്രഹാരാധകരായ പുരോഹിതര്‍ ഉറക്കെ കരയും.
6
മഹാരാജാവിനു കാഴ്ചവയ്ക്കുന്നതിന് അതിനെ അസ്സീറിയായിലേക്കു കൊണ്ടുപോകും. എഫ്രയീം നിന്ദാപാത്രമായിത്തീരും; ഇസ്രായേല്‍ തന്റെ വിഗ്രഹം നിമിത്തം ലജ്ജിക്കും.
7
ശമര്യയിലെ രാജാവ്, വെള്ളത്തില്‍വീണ മരക്കഷണംപോലെ ഒലിച്ചുപോകും.
8
ഇസ്രായേലിന്റെ പാപത്തിനു കാരണമായ ആവെനിലെ പൂജാഗിരികള്‍ നശിപ്പിക്കപ്പെടും. അവരുടെ യാഗപീഠങ്ങളില്‍ മുള്ളും ഞെരിഞ്ഞിലും വളരും; അവര്‍ പര്‍വതങ്ങളോടു തങ്ങളെ മൂടാനും മലകളോടു തങ്ങളുടെമേല്‍ നിപതിക്കാനും പറയും.
9
ഇസ്രായേലേ, നീ ഗിബെയയില്‍വച്ചു പാപം ചെയ്യാന്‍ തുടങ്ങി; നീ അതു തുടരുന്നു. ഗിബെയയില്‍വച്ചു യുദ്ധം അവരെ പിടികൂടിയില്ലേ?
10
അനുസരണം കെട്ട ജനത്തെ ശിക്ഷിക്കാന്‍ ഞാന്‍ വരും; അവരുടെ ഇരു തിന്മകള്ക്ക് അവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്കെതിരെ ജനതകളെ ഞാന്‍ അണിനിരത്തും.
11
മെതിക്കാനിഷ്ടമുള്ള പരിശീലനം ലഭിച്ച പശുക്കുട്ടിയായിരുന്നു എഫ്രയീം; അതിന്റെ അഴകുള്ള ചുമലില്‍ ഞാന്‍ നുകം വച്ചില്ല; എന്നാല്‍ ഞാന്‍ എഫ്രയീമിനു നുകം വയ്ക്കും; യെഹൂദാ നിലം ഉഴുകയും ഇസ്രായേല്‍ കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.
12
നീതി വിതയ്ക്കുക; സുസ്ഥിരമായ സ്നേഹത്തിന്റെ ഫലം കൊയ്യാം. നിങ്ങളുടെ തരിശുനിലം ഉഴുതൊരുക്കുക; സര്വേശ്വരന് വന്നു നിങ്ങളുടെമേല്‍ രക്ഷ ചൊരിയാന്‍ അവിടുത്തെ അന്വേഷിക്കേണ്ട സമയമാണല്ലോ ഇത്.
13
നിങ്ങള്‍ അധര്‍മം ഉഴുതൊരുക്കി അനീതി കൊയ്തെടുത്തു വ്യാജഫലം തിന്നിരിക്കുന്നു. കാരണം നിങ്ങള്‍ രഥങ്ങളിലും യോദ്ധാക്കളുടെ സംഖ്യാബലത്തിലും ആശ്രയിക്കുന്നു.
14
അതുകൊണ്ടു ജനമധ്യത്തില്‍ യുദ്ധകോലാഹലം ഉയരും. യുദ്ധദിവസത്തില്‍ ബേത്ത്-അബ്ബേലിനെ ശല്മാന് നശിപ്പിച്ചതുപോലെ നിന്റെ സകല കോട്ടകളും ഇടിച്ചുനിരത്തപ്പെടും. അവര്‍ മാതാക്കളെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചുകൊല്ലും.
15
ഇസ്രായേല്‍ജനമേ, നിങ്ങളുടെ മഹാദുഷ്ടത നിമിത്തം നിങ്ങളോടും ഇപ്രകാരം ചെയ്യും. തുടക്കത്തില്‍തന്നെ ഇസ്രായേല്‍രാജാവ് വിച്ഛേദിക്കപ്പെടും.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14