bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 11
Hosea 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 12 →
1
ഇസ്രായേല്‍ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവനെ സ്നേഹിച്ചു; ഈജിപ്തില്‍നിന്നു ഞാന്‍ എന്റെ മകനെ വിളിച്ചു.
2
ഞാന്‍ വിളിക്കുന്തോറും അവര്‍ അകന്നുപൊയ്ക്കൊണ്ടിരുന്നു. അകന്നുപോകുന്തോറും അവര്‍ ബാല്ദേവന്മാര്ക്കു ബലിയും വിഗ്രഹങ്ങള്‍ക്കു ധൂപവും അര്‍പ്പിച്ചുകൊണ്ടിരുന്നു.
3
ഞാനാണ് എഫ്രയീമിനെ നടക്കാന്‍ ശീലിപ്പിച്ചത്; എന്റെ കൈകളില്‍ ഞാന്‍ അവരെ എടുത്തുകൊണ്ടു നടന്നു. എന്നിട്ടും ഞാന്‍ ആണ് അവര്‍ക്കു സൗഖ്യം നല്‍കിയതെന്ന് അവര്‍ അറിഞ്ഞില്ല.
4
സ്നേഹത്തിന്റെ കയര്‍കൊണ്ടും കരുണയുടെ പാശംകൊണ്ടും ഞാന്‍ അവരെ നയിച്ചു. അവരുടെ താടിയെല്ലില്‍നിന്നു നുകം അയച്ചുകൊടുക്കുന്നവനെപ്പോലെ ഞാന്‍ വര്‍ത്തിച്ചു. ഞാന്‍ കുനിഞ്ഞ് അവര്‍ക്ക് ആഹാരം നല്കി.
5
അവര്‍ എങ്കലേക്കു തിരിയാന്‍ വിസമ്മതിക്കുന്നതുകൊണ്ട് അവര്‍ ഈജിപ്തിലേക്കു മടങ്ങിപ്പോകും. അസ്സീറിയാ അവരെ ഭരിക്കും.
6
അവരുടെ നഗരങ്ങള്‍ക്കു നേരെ വാള് ആഞ്ഞുവീശും. നഗരകവാടങ്ങളുടെ ഓടാമ്പലുകള്‍ തകര്‍ക്കും. അവരുടെ ആലോചനയാല്‍ തന്നെ അവര്‍ നശിക്കും.
7
എന്റെ ജനം എന്നെ വിട്ടു പിന്തിരിയാന് ഒരുങ്ങിയിരിക്കുന്നതിനാല്‍ അവര്‍ക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തുമാറ്റുകയില്ല.
8
എഫ്രയീമേ, ഞാന്‍ എങ്ങനെ നിന്നെ ഉപേക്ഷിക്കും? ഇസ്രായേലേ, ഞാന്‍ എങ്ങനെ നിന്നെ കൈവിടും? നിന്നെ ഞാന്‍ എങ്ങനെ അദ്മായെപ്പോലെ ആക്കും? നിന്നോടു ഞാന്‍ എങ്ങനെ സെബോയീമിനോടെന്നപോലെ പെരുമാറും? എന്റെ ഹൃദയം അതിന് എന്നെ അനുവദിക്കുന്നില്ല. എന്റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിത്തീരുന്നു.
9
ഞാന്‍ കോപം അഴിച്ചുവിടുകയില്ല. എഫ്രയീമിനെ വീണ്ടും ഞാന്‍ നശിപ്പിക്കുകയില്ല. കാരണം ഞാന്‍ ദൈവമാണ്, മനുഷ്യനല്ല. ഞാന്‍ നിങ്ങളുടെ മധ്യേ ഉള്ള പരിശുദ്ധന് തന്നെ; ഞാന്‍ നിങ്ങളെ നശിപ്പിക്കാന്‍ വരികയില്ല.
10
അവര്‍ സര്‍വേശ്വരനെ അനുഗമിക്കും. അവിടുന്നു സിംഹത്തെപ്പോലെ ഗര്‍ജിക്കും; അതേ, അവിടുന്നു ഗര്‍ജിക്കും; അപ്പോള്‍ അവിടുത്തെ പുത്രന്മാര് ഭയഭക്തിയോടെ വിറപൂണ്ടു പടിഞ്ഞാറുനിന്ന് ഓടിവരും.
11
പക്ഷികളെപ്പോലെ അവര്‍ ഈജിപ്തില്‍നിന്നു വേഗം വന്നെത്തും; പ്രാക്കളെപ്പോലെ അസ്സീറിയായില്‍നിന്നും പാഞ്ഞുവരും. ഞാന്‍ അവരെ സ്വഭവനങ്ങളില്‍ പാര്‍പ്പിക്കും. ഇതു സര്‍വേശ്വരന്റെ വചനം.
12
എഫ്രയീം അസത്യംകൊണ്ടും ഇസ്രായേല്‍ഭവനം വഞ്ചനകൊണ്ടും എന്നെ വളഞ്ഞിരിക്കുന്നു. എന്നാല്‍ യെഹൂദായെ ദൈവം ഇന്നും അറിയുന്നു. അവന് പരിശുദ്ധനായവനോടു വിശ്വസ്തത പുലര്‍ത്തുന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14