bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 9
Hosea 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 10 →
1
ഇസ്രായേലേ, നീ ആഹ്ലാദിക്കേണ്ട; ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട; നിന്റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ. എല്ലാ മെതിക്കളങ്ങളിലും നിങ്ങള്‍ വേശ്യയുടെ കൂലിയാണല്ലോ അഭിലഷിച്ചത്.
2
മെതിക്കളങ്ങളും മുന്തിരിച്ചക്കുകളും അവരെ പോറ്റുകയില്ല. പുതുവീഞ്ഞ് അവര്‍ക്ക് ഇല്ലാതെയാകും.
3
സര്‍വേശ്വരന്റെ ദേശത്ത് അവര്‍ പാര്‍ക്കുകയില്ല. എഫ്രയീം ഈജിപ്തിലേക്കു മടങ്ങും; അസ്സീറിയായില്‍ മലിനമായ ഭക്ഷണം അവര്‍ കഴിക്കും.
4
അവര്‍ സര്‍വേശ്വരനു വീഞ്ഞ് അര്‍പ്പിക്കുകയില്ല. അവരുടെ ബലി അവിടുത്തേക്കു പ്രസാദകരമാവുകയില്ല. വിലപിക്കുന്നവരുടെ അപ്പംപോലെ ആയിരിക്കും അവരുടെ അപ്പം. അതു ഭക്ഷിക്കുന്നവരെല്ലാം മലിനരായിത്തീരും; അവരുടെ ആഹാരം അവര്‍ക്കു വിശപ്പടക്കാന്‍ മാത്രമേ ഉപകരിക്കൂ. അതു സര്‍വേശ്വരന്റെ ആലയത്തില്‍ കൊണ്ടുവന്ന് അര്‍പ്പിക്കപ്പെടുകയില്ല.
5
നിര്‍ദിഷ്ട ഉത്സവദിവസവും അവിടുത്തെ പെരുന്നാള്‍ ദിവസവും നിങ്ങള്‍ എന്തുചെയ്യും?
6
ഇതാ, അവര്‍ വിനാശത്തില്‍നിന്ന് ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചു കൂട്ടും. മെംഫിസ് അവരുടെ ശവകുടീരമായിത്തീരും. അവരുടെ വെള്ളികൊണ്ടുള്ള വിലപ്പെട്ട ഉരുപ്പടികള്‍ കൊടിത്തൂവ കൈവശപ്പെടുത്തും. മുള്‍ച്ചെടികള്‍ അവരുടെ കൂടാരങ്ങളില്‍ വളരും.
7
ശിക്ഷയുടെ ദിവസങ്ങള്‍ വന്നിരിക്കുന്നു. അതേ, പ്രതികാരത്തിന്റെ ദിനങ്ങള്‍ ആഗതമായിരിക്കുന്നു; ഇസ്രായേല്‍ അത് അറിയും. നിങ്ങളുടെ കടുത്ത അകൃത്യവും കൊടിയ വിദ്വേഷവുംമൂലം പ്രവാചകന് നിങ്ങള്‍ക്കു ഭോഷനായി; ആത്മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി.
8
പ്രവാചകന് ദൈവജനമായ എഫ്രയീമിന്റെ കാവല്‍ക്കാരനാണ്; എങ്കിലും അവന്റെ വഴികളില്‍ കെണി ഒരുക്കിയിരിക്കുന്നു. അയാളുടെ ദൈവത്തിന്റെ ഭവനത്തില്‍ വിദ്വേഷം കുടികൊള്ളുന്നു.
9
ഗിബെയയില്‍ പാര്‍ത്തിരുന്ന ദിവസങ്ങളിലെന്നതുപോലെ ജനം അത്യന്തം ദുഷിച്ചിരിക്കുന്നു; ദൈവം അവരുടെ അകൃത്യം ഓര്‍മിക്കും; അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‍കുകയും ചെയ്യും.
10
മരുഭൂമിയില്‍ മുന്തിരിപ്പഴംപോലെ ഞാന്‍ ഇസ്രായേലിനെ കണ്ടെത്തി. അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന്‍ ഇസ്രായേലിന്റെ പിതാക്കന്മാരെ കണ്ടെത്തി. എന്നാല്‍ ബാല്‍-പെയോരിലെത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ബാലിനു സമര്‍പ്പിച്ചു. തങ്ങള്‍ സ്നേഹിച്ച ദേവന്മാരെപ്പോലെ അവരും നിന്ദ്യരായിത്തീര്‍ന്നു.
11
എഫ്രയീമിന്റെ മഹിമ പക്ഷിയെപ്പോലെ പറന്നകലും; അവിടെ ജനനമോ ഗര്‍ഭമോ ഗര്‍ഭധാരണമോ നടക്കുകയില്ല.
12
അവര്‍ മക്കളെ വളര്‍ത്തിയാല്‍ത്തന്നെ അവര്‍ ആരും അവശേഷിക്കാത്തവിധം ഞാന്‍ അവരെ സന്താനരഹിതരാക്കും. ഞാന്‍ അവരില്‍നിന്നു പിന്തിരിയുമ്പോള് അവര്‍ക്കു ദുരിതം!
13
എഫ്രയീമിന്റെ പുത്രന്മാര് വേട്ടയാടപ്പെടുന്നതായി കണ്മുമ്പില് എന്നപോലെ ഞാന്‍ കാണുന്നു. എഫ്രയീമിനു തന്റെ പുത്രന്മാരെ കൊലക്കളത്തിലേക്കു കൊണ്ടുപോകേണ്ടിവരും.
14
സര്‍വേശ്വരാ, അങ്ങ് എന്താണ് അവര്‍ക്കു കൊടുക്കുക? അലസുന്ന ഗര്‍ഭാശയവും വരണ്ട സ്തനങ്ങളും അവര്‍ക്കു നല്കിയാലും.
15
അവരുടെ ദുഷ്കൃത്യങ്ങള്‍ ഗില്ഗാലില് ആരംഭിച്ചു; അവിടെവച്ചു ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്റെ ഭവനത്തില്‍നിന്നു ഞാന്‍ അവരെ ആട്ടിപ്പുറത്താക്കി. ഞാന്‍ അവരെ ഇനി സ്നേഹിക്കുകയില്ല; അവരുടെ പ്രഭുക്കന്മാര് എന്നോടു മത്സരിക്കുന്നവരാണ്. എഫ്രയീമിനു പുഴുക്കുത്തു വീണു;
16
അവരുടെ വേര് ഉണങ്ങിപ്പോയി; അവര്‍ ഇനി ഫലം പുറപ്പെടുവിക്കുകയില്ല. അവര്‍ പ്രസവിച്ചാലും അവരുടെ ഇഷ്ടസന്തതികളെ ഞാന്‍ സംഹരിക്കും.
17
എന്റെ ദൈവം അവരെ പുറന്തള്ളും; കാരണം, അവര്‍ അവിടുത്തെ വാക്കു കേട്ടില്ല. അവര്‍ ജനതകളുടെ ഇടയില്‍ അലഞ്ഞുതിരിയും.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14