bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 2
Hosea 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 3 →
1
നിന്റെ സഹോദരനോട് അമ്മി എന്നും സഹോദരിയോട് രുഹാമ എന്നും പറയുക.
2
വാദിക്കുക, നിങ്ങളുടെ അമ്മയോടു വാദിക്കുക, അവള് എന്റെ ഭാര്യയല്ല, ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല. അവള് തന്റെ മുഖത്തു നിന്നു വേശ്യാവൃത്തിയുടെ അടയാളവും മാറിടത്തുനിന്നു വേശ്യയുടെ സ്തനാഭരണവും നീക്കിക്കളയട്ടെ.
3
അല്ലെങ്കില്‍ ഞാന്‍ അവളെ വസ്ത്രം ഉരിഞ്ഞു പിറന്നനാളിലെപ്പോലെ നഗ്നയാക്കും. ഞാന്‍ അവളെ മരുഭൂമിപോലെയും വരണ്ടനിലംപോലെയും ആക്കും. അവള് ദാഹിച്ചു മരിക്കാന്‍ ഇടവരുത്തും.
4
അവളുടെ മക്കളോടും ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ ജാരസന്തതികളാണല്ലോ.
5
അവരുടെ അമ്മ വേശ്യാവൃത്തിയിലേര്‍പ്പെട്ടു; അവരെ ഗര്‍ഭംധരിച്ചവള്‍ ലജ്ജാകരമായി പ്രവര്‍ത്തിച്ചു. “എനിക്ക് ആഹാരവും ജലവും കമ്പിളിയും ചണവസ്ത്രവും എണ്ണയും പാനീയങ്ങളും തരുന്ന കാമുകന്മാരുടെ പിന്നാലെ ഞാന്‍ പോകും” എന്ന് അവള് പറഞ്ഞുവല്ലോ.
6
അതുകൊണ്ട് ഞാന്‍ അവളുടെ വഴി മുള്ളുവേലി കെട്ടി അടയ്ക്കും; മതില് കെട്ടി അവളുടെ വഴി മുടക്കും.
7
തന്റെ കാമുകന്മാരെ അവള് പിന്തുടരും; എന്നാല്‍ അവര്‍ക്ക് ഒപ്പം എത്തുകയില്ല; അവള് അവരെ അന്വേഷിക്കും; എന്നാല്‍ കണ്ടെത്തുകയില്ല. അപ്പോള്‍ അവള് പറയും: “എന്റെ ആദ്യ ഭര്‍ത്താവിന്റെ അടുക്കലേക്കു ഞാന്‍ മടങ്ങും; ഇന്നത്തേതിനെക്കാള്‍ എത്രയോ മെച്ചമായിരുന്നു അദ്ദേഹത്തോടൊത്തുള്ള ജീവിതം!”
8
അവള്‍ക്കു ധാന്യവും പുതുവീഞ്ഞും പുതിയ എണ്ണയും ബാലിനെ ആരാധിക്കാന്‍ ഉപയോഗിച്ച പൊന്നും വെള്ളിയും സമൃദ്ധമായി നല്കിയതു ഞാനായിരുന്നു എന്ന് അവള് അറിഞ്ഞില്ല.
9
അതുകൊണ്ട് എന്റെ ധാന്യവും വീഞ്ഞും ഞാന്‍ യഥാവസരം തിരിച്ചെടുക്കും. അതുപോലെതന്നെ അവളുടെ നഗ്നത മറയ്ക്കാനുള്ള കമ്പിളിയും ചണവസ്ത്രവും ഞാന്‍ എടുത്തുകളയും.
10
അപ്പോള്‍ അവളുടെ കാമുകന്മാരുടെ മുമ്പില്‍വച്ച് അവളുടെ നഗ്നത ഞാന്‍ അനാവൃതമാക്കും. ആരും എന്റെ കൈയില്‍നിന്ന് അവളെ വിടുവിക്കുകയില്ല.
11
അവളുടെ സകല സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബത്തുകളും നിര്‍ദിഷ്ട ഉത്സവങ്ങളും ഇല്ലാതാകും.
12
എന്റെ കാമുകന്മാര് തന്നതാണ് ഇവയെല്ലാം എന്നു നീ പറഞ്ഞ മുന്തിരിത്തോട്ടവും അത്തിമരങ്ങളും ഞാന്‍ ശൂന്യമാക്കും; അവയെ ഞാന്‍ കാടാക്കിത്തീര്‍ക്കും; കാട്ടുമൃഗങ്ങള്‍ അവയെ തിന്നൊടുക്കും.
13
ബാല്‍വിഗ്രഹത്തിനു ധൂപാര്‍ച്ചന നടത്തിയും ആഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി കാമുകന്മാരെ പിന്തുടര്ന്നും അവള് എന്നെ മറന്നു. അതുകൊണ്ട് ഞാന്‍ അവളെ ശിക്ഷിക്കും. ഇതു സര്‍വേശ്വരന്റെ വചനം.
14
“അതുകൊണ്ട് ഞാന്‍ അവളെ വശീകരിച്ചു വിജനസ്ഥലത്തേക്കു കൊണ്ടുവന്നു പ്രേമപൂര്‍വം അവളോടു സംസാരിക്കും.
15
അവിടെവച്ച് അവളുടെ മുന്തിരിത്തോട്ടങ്ങള്‍ ഞാന്‍ തിരിച്ചുകൊടുക്കും; ആഖോര്‍ താഴ്വരയെ പ്രത്യാശയുടെ കവാടമാക്കിത്തീര്‍ക്കും; യൗവനത്തിലെന്നപോലെ, ഈജിപ്തില്‍നിന്നു പുറപ്പെട്ട നാളിലെന്നപോലെ, അവള് എന്നോടു പ്രതികരിക്കും.”
16
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അന്നു നീ എന്നെ ‘എന്റെ പ്രിയതമന്’ എന്നു സംബോധന ചെയ്യും. ‘എന്റെ ബാല്‍’ എന്ന് ഇനിമേല്‍ നീ വിളിക്കുകയില്ല.”
17
ബാല്ദേവന്മാരുടെ നാമങ്ങള്‍ അവളുടെ അധരങ്ങളില്‍നിന്നു ഞാന്‍ നീക്കിക്കളയും. അവരുടെ പേരുകള്‍ അവള് ഇനി ഓര്‍ക്കുകയില്ല.
18
ആ ദിവസം ഞാന്‍ നിനക്കുവേണ്ടി വന്യമൃഗങ്ങളോടും ആകാശത്തെ പറവകളോടും ഭൂമിയിലെ ഇഴജന്തുക്കളോടും ഒരു ഉടമ്പടി ഉണ്ടാക്കും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു നീക്കി ഞാന്‍ അവരെ നിര്‍ഭയം വസിക്കുമാറാക്കും.
19
ഇസ്രായേലേ, നിന്നെ എന്നേക്കും എന്റെ ഭാര്യയായി സ്വീകരിക്കും. നീതിയിലും ന്യായത്തിലും സുസ്ഥിരമായ സ്നേഹത്തിലും കരുണയിലും നിന്നെ എന്റെ ഭാര്യയായി ഞാന്‍ സ്വീകരിക്കും.
20
എന്റെ വിശ്വസ്തതയില്‍ നിന്നെ എന്റെ ഭാര്യയായി സ്വീകരിക്കും. നീ സര്‍വേശ്വരനെ അറിയുകയും ചെയ്യും.
21
അവിടുന്ന് അരുളിച്ചെയ്യുന്നു: “അന്നു ഞാന്‍ ഉത്തരമരുളും. അന്നു ഞാന്‍ ആകാശത്തിന് ഉത്തരമരുളും, ആകാശം ഭൂമിക്ക് ഉത്തരമരുളും.
22
ധാന്യവും വീഞ്ഞും എണ്ണയും നല്കി ഭൂമി ഉത്തരം നല്‍കും. അവ ജെസ്രീലിന് ഉത്തരം നല്‍കും.
23
ഞാന്‍ അവരെ എനിക്കുവേണ്ടി ദേശത്തു നടും; കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും; എന്റെ ജനമല്ലാത്തവരോടു നിങ്ങള്‍ എന്റെ ജനം എന്നു പറയും; അവിടുന്ന് എന്റെ ദൈവം എന്ന് അവര്‍ പറയും.”
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14