bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 4
Hosea 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 5 →
1
ഇസ്രായേല്‍ജനമേ, സര്‍വേശ്വരന്റെ വാക്കു കേള്‍ക്കുക; ഇസ്രായേല്‍ദേശത്തു നിവസിക്കുന്നവര്‍ക്ക് എതിരെ സര്വേശ്വരന് ഒരു വ്യവഹാരം ഉണ്ട്; വിശ്വസ്തതയോ ദയയോ ദൈവത്തെപ്പറ്റിയുള്ള ജ്ഞാനമോ ഇവിടെ ഇല്ല.
2
ജനം ആണയിടുന്നു, ഭോഷ്ക്കു സംസാരിക്കുന്നു; കൊലചെയ്യുന്നു; മോഷണം നടത്തുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു. കൊലപാതകങ്ങള്‍ ഒന്നിനൊന്നു വര്‍ധിക്കുന്നു;
3
അതുകൊണ്ടു ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പക്ഷികളും നഷ്ടപ്രായമാകുന്നു; സമുദ്രത്തിലെ മത്സ്യങ്ങള്‍പോലും ഇല്ലാതെയാകുന്നു.
4
എങ്കിലും ആരും വാദിക്കുകയും ആരുടെയുംമേല്‍ കുറ്റംചുമത്തുകയും വേണ്ട. അല്ലയോ പുരോഹിതാ, നിനക്കെതിരായിട്ടാണ് എന്റെ കുറ്റപത്രം.
5
പട്ടാപ്പകല്‍ നീ കാലിടറി വീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയില്‍ ഇടറിവീഴും. നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും.
6
അജ്ഞത നിമിത്തം എന്റെ ജനം നശിക്കുന്നു. കാരണം നീ ജ്ഞാനം ഉപേക്ഷിച്ചിരിക്കുന്നു. അതിനാല്‍ എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തള്ളിക്കളയും. നിന്റെ ദൈവത്തിന്റെ കല്പന നീ വിസ്മരിച്ചിരിക്കുന്നതിനാല്‍ ഞാന്‍ നിന്റെ സന്തതികളെ വിസ്മരിക്കും.
7
അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരെയുള്ള അവരുടെ പാപവും വര്‍ധിച്ചു. അതിനാല്‍ അവരുടെ മഹത്ത്വത്തെ ഞാന്‍ അപമാനമായി മാറ്റും.
8
എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവിക്കുന്നു. അവരുടെ അകൃത്യത്തിനായി അവര്‍ അത്യാര്‍ത്തിയോടെ കാത്തിരിക്കുന്നു.
9
ജനത്തിനു ഭവിക്കുന്നതുതന്നെ പുരോഹിതനും ഭവിക്കും; അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്കു ഞാന്‍ അവരെ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്കു തക്കവിധം ഞാന്‍ പ്രതികാരം ചെയ്യും.
10
അവര്‍ ഭക്ഷിക്കുമെങ്കിലും തൃപ്തിവരികയില്ല. അവര്‍ വ്യഭിചരിച്ചാലും പെരുകുകയില്ല. കാരണം വ്യഭിചാരത്തില്‍ മുഴുകാനായി അവര്‍ സര്‍വേശ്വരനെ പരിത്യജിച്ചു.
11
വീഞ്ഞും പുതുവീഞ്ഞും വിവേകം കെടുത്തിക്കളയുന്നു.
12
എന്റെ ജനം മരമുട്ടിയോട് അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി പ്രവചിക്കുന്നു. വ്യഭിചാരമോഹം അവരെ വഴിതെറ്റിച്ചുകളഞ്ഞു. തങ്ങളുടെ ദൈവത്തെ വിട്ട് അവര്‍ വ്യഭിചരിക്കുന്നു.
13
അവര്‍ പര്‍വതശിഖരങ്ങളില്‍ ബലി കഴിക്കുന്നു. കുന്നുകളിലുള്ള കരുവേലകം, പുന്ന, ആല് മുതലായ വൃക്ഷങ്ങളുടെ തണലില്‍ വഴിപാടര്‍പ്പിക്കുന്നു. അതുകൊണ്ടു നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നു; നിങ്ങളുടെ പുത്രഭാര്യമാര് വ്യഭിചരിക്കുന്നു.
14
നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴോ, പുത്രഭാര്യമാര് വ്യഭിചരിക്കുമ്പോഴോ ഞാന്‍ അവരെ ശിക്ഷിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാര്തന്നെ വേശ്യാവേഴ്ച നടത്തുകയും ദേവദാസികളോടൊത്തു ബലി അര്‍പ്പിക്കുകയും ചെയ്യുന്നുവല്ലോ. വിവേകം കെട്ട ജനം നശിച്ചുപോകും.
15
ഇസ്രായേലേ, നീ വ്യഭിചരിച്ചാലും യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ. നിങ്ങള്‍ ഗില്ഗാലില് പ്രവേശിക്കരുത്. ബേത്ത്-ആവെനിലും കയറരുത്. സര്‍വേശ്വരനെ മുന്‍നിര്‍ത്തി ആണയിടുകയുമരുത്.
16
ദുശ്ശാഠ്യം ഉള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേല്‍ ദുശ്ശാഠ്യം പിടിക്കുന്നു. കുഞ്ഞാടിനെ എന്നപോലെ വിശാലമായ മേച്ചില്‍സ്ഥലത്തു സര്വേശ്വരന് ഇപ്പോള്‍ അവരെ മേയ്ക്കാന്‍ കഴിയുമോ?
17
എഫ്രയീം വിഗ്രഹങ്ങളോടു ചങ്ങാത്തം പിടിച്ചിരിക്കുന്നു. അവരെ അവരുടെ വഴിക്കു വിടുക.
18
മദ്യപന്മാരോടൊത്ത് അമിതമായി മദ്യപിച്ചുകൊണ്ട് അവര്‍ വ്യഭിചാരത്തില്‍ രമിക്കുന്നു. അവര്‍ നിന്ദ്യമായതിനെ മഹത്തായതിനെക്കാള്‍ ഇഷ്ടപ്പെടുന്നു.
19
കാറ്റ് അതിന്റെ ചിറകുകളില്‍ അവരെ പൊതിഞ്ഞിരിക്കുന്നു. തങ്ങളുടെ യാഗങ്ങളെക്കുറിച്ച് അവര്‍ ലജ്ജിക്കേണ്ടിവരും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14