bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 5
Hosea 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 6 →
1
പുരോഹിതന്മാരേ, ഇതു കേള്‍ക്കുവിന്‍. ഇസ്രായേല്‍ജനമേ, ഇതു ശ്രദ്ധിക്കുവിന്‍. രാജകുടുംബമേ, ഇതു ചെവിക്കൊള്ളുക. നിങ്ങളുടെമേല്‍ ന്യായവിധി ഉണ്ടാകും. നിങ്ങള്‍ മിസ്പായില്‍ ഒരു കെണിയും താബോറില്‍ വിരിച്ച വലയും ആണല്ലോ.
2
അവര്‍ ശിത്തീമിലെ കുഴിയുടെ ആഴം കൂട്ടി. ഞാന്‍ അവരെ എല്ലാവരെയും ശിക്ഷണവിധേയരാക്കും.
3
എഫ്രയീമിനെ എനിക്ക് അറിയാം; ഇസ്രായേല്‍ എന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല. എഫ്രയീമേ, നീ ഇപ്പോള്‍ വ്യഭിചരിച്ചിരിക്കുന്നു. ഇസ്രായേല്‍ മലിനയാണ്.
4
ദൈവത്തിങ്കലേക്കു മടങ്ങാന്‍ തങ്ങളുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല; വ്യഭിചാരമോഹം അവരുടെ ഉള്ളിലുണ്ട്. സര്‍വേശ്വരനെ അവര്‍ അറിയുന്നില്ല.
5
ഇസ്രായേലിന്റെ അഹംഭാവം അവനെതിരെ സാക്ഷ്യം വഹിക്കുന്നു. എഫ്രയീം തന്റെ അകൃത്യത്തില്‍ തട്ടിവീഴും. അവനോടൊപ്പം യെഹൂദായും ഇടറിവീഴും.
6
തങ്ങളുടെ ആട്ടിന്‍പറ്റങ്ങളോടും കന്നുകാലികളോടുംകൂടി അവര്‍ സര്‍വേശ്വരനെ അന്വേഷിച്ചുപോകും. എന്നാല്‍ കണ്ടെത്തുകയില്ല. അവിടുന്ന് അവരെ വിട്ടകന്നിരിക്കുന്നു.
7
അവര്‍ സര്‍വേശ്വരനോട് അവിശ്വസ്തമായി പെരുമാറി. കാരണം, അവര്‍ ജാരസന്തതികള്‍ക്കു ജന്മം നല്കി. ഇപ്പോള്‍ അമാവാസി അവരുടെ വയലുകളോടൊപ്പം അവരെ നശിപ്പിക്കും.
8
ഗിബെയയില്‍ കൊമ്പും രാമായില്‍ കാഹളവും ഊതുക; ബേത്ത്-ആവെനില്‍ ആപല്‍ധ്വനി മുഴക്കുക. ബെന്യാമീനേ, യുദ്ധത്തിന് ഒരുങ്ങുക.
9
ശിക്ഷാദിവസത്തില്‍ അന്ന് ഇസ്രായേല്‍ ശൂന്യമാക്കപ്പെടും. അതു നിശ്ചയമായും സംഭവിക്കുമെന്നു ഞാന്‍ ഇസ്രായേല്‍ഗോത്രങ്ങളെ അറിയിച്ചിരിക്കുന്നു.
10
യെഹൂദാപ്രഭുക്കന്മാര്‍ അതിരുകല്ലു മാറ്റുന്നവരെപ്പോലെ ആയിത്തീര്‍ന്നു. അവരുടെമേല്‍ വെള്ളംപോലെ ഞാന്‍ ക്രോധം ചൊരിയും.
11
മിഥ്യയുടെ പിന്നാലെ പോകാന്‍ നിശ്ചയിച്ചതുകൊണ്ട് ഇസ്രായേല്‍ ന്യായവിധിയില്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്തു.
12
ഞാന്‍ ഇസ്രായേലിനു വെണ്‍ചിതലും യെഹൂദാജനതയ്‍ക്കു വ്രണവും ആകുന്നു.
13
ഇസ്രായേല്‍ തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോള്‍ ഇസ്രായേല്‍ അസ്സീറിയായിലേക്കു പോകുകയും സഹായാഭ്യര്‍ഥനയുമായി രാജാവിന്റെ അടുക്കല്‍ ആളയയ്ക്കുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ക്കു സൗഖ്യം നല്‍കാനോ, നിങ്ങളുടെ മുറിവു പൊറുപ്പിക്കാനോ അവനു കഴിവില്ല.
14
ഞാന്‍ ഇസ്രായേലിന് ഒരു സിംഹവും യെഹൂദാഗൃഹത്തിനു യുവസിംഹവും ആയിരിക്കും. ഞാന്‍തന്നെ അവരെ കടിച്ചു കീറും; വലിച്ചിഴച്ചുകൊണ്ടുപോകും. ആര്‍ക്കും രക്ഷിക്കാന്‍ കഴിയുകയില്ല.
15
തങ്ങളുടെ അകൃത്യം ഏറ്റുപറഞ്ഞ് എന്നെ അന്വേഷിക്കുന്നതുവരെ ഞാന്‍ അവരില്‍നിന്നു പിന്തിരിയും. കൊടിയ ദുഃഖത്തില്‍ അവര്‍ എന്നെ അന്വേഷിക്കും.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14