bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 6
Hosea 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 7 →
1
അവര്‍ പറയും: വരുവിന്‍, നമുക്കു സര്‍വേശ്വരന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലാം; അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു എങ്കിലും അവിടുന്നു നമ്മെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു. അവിടുന്നു തന്നെ മുറിവു വച്ചുകെട്ടും.
2
രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമുക്കു നവജീവന്‍ നല്‍കും. മൂന്നാം ദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും. അങ്ങനെ നാം തിരുമുമ്പില്‍ ജീവിക്കും.
3
സര്‍വേശ്വരനെ നാം അറിയണം; അവിടുത്തെ അറിയാന്‍ നമുക്കു തീവ്രമായി ശ്രമിക്കാം. അവിടുന്നു പ്രഭാതംപോലെ സുനിശ്ചിതമായി വരും. മഴപോലെ, ഭൂമിയെ കുതിര്‍ക്കുന്ന പുതുമഴപോലെ അവിടുന്നു വരും.
4
ഇസ്രായേലേ, ഞാന്‍ നിങ്ങളോട് എന്തു ചെയ്യും? യെഹൂദായേ, ഞാന്‍ നിങ്ങളോട് എന്തുചെയ്യും? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലര്‍കാലമഞ്ഞുപോലെയും മാഞ്ഞുപോകുന്നു.
5
അതിനാല്‍ പ്രവാചകന്മാര് മുഖേന ഞാന്‍ അവരെ വെട്ടിവീഴ്ത്തി; എന്റെ വചനങ്ങളാല്‍ ഞാന്‍ അവരെ സംഹരിച്ചു. എന്റെ വിധി പ്രകാശംപോലെ പരക്കുന്നു.
6
ബലിയല്ല, സുസ്ഥിരമായ സ്നേഹമാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഹോമയാഗത്തെക്കാള്‍ എനിക്കു പ്രസാദകരം ദൈവജ്ഞാനമാണ്.
7
എന്നാല്‍ ആദാമില്‍വച്ച് അവര്‍ ഉടമ്പടി ലംഘിച്ചു. അവിടെവച്ച് അവര്‍ എന്നോട് അവിശ്വസ്തത കാട്ടി.
8
ഗിലെയാദ് ദുഷ്കര്‍മികളുടെ നഗരമാണ്. അവിടെ രക്തപ്പുഴ ഒഴുകുന്നു.
9
പതിയിരിക്കുന്ന കൊള്ളക്കാരെപ്പോലെ പുരോഹിതന്മാര് ഒരുമിച്ചുകൂടിയിരിക്കുന്നു. ശെഖേമിലേക്കുള്ള വഴിയില്‍ കൊലപാതകം നടത്തുന്നു. അതേ, അവര്‍ നീചകൃത്യം ചെയ്യുന്നു.
10
ഇസ്രായേല്‍ഗൃഹത്തില്‍ ഞാന്‍ ഒരു ഭീകരകാര്യം കണ്ടിരിക്കുന്നു. എഫ്രയീമിന്റെ വേശ്യാവൃത്തിതന്നെ. ഇസ്രായേല്‍ മലിനയായിത്തീര്‍ന്നു.
11
യെഹൂദായേ, നിനക്കും ഒരു ശിക്ഷാദിവസം നിശ്ചയിച്ചിട്ടുണ്ട്.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14