bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 13
Hosea 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 14 →
1
എഫ്രയീം സംസാരിച്ചപ്പോള്‍ ജനം വിറച്ചു; അവന് ഇസ്രായേലില്‍ സമുന്നതനായിരുന്നു. എന്നാല്‍ ബാല്‍ദേവനെ ആരാധിച്ചതുമൂലം അവന് പാപം ചെയ്തു; അവന് മരിച്ചു. ഇപ്പോഴും അവര്‍ മേല്ക്കുമേല് പാപം ചെയ്യുന്നു.
2
അവര്‍ തങ്ങള്‍ക്കുവേണ്ടി വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കുന്നു; വെളളികൊണ്ടു വിദഗ്ധമായി ബിംബങ്ങള്‍ ഉണ്ടാക്കുന്നു. അവയെല്ലാംതന്നെ ശില്പികളുടെ കരവേലയാണ്. ഈ വിഗ്രഹങ്ങള്‍ക്കു ബലി അര്‍പ്പിക്കാന്‍ അവര്‍ പറയുന്നു. ബലി കഴിക്കുന്നവര്‍ കാളക്കുട്ടികളുടെ വിഗ്രഹങ്ങളെ ചുംബിക്കുന്നു.
3
അതുകൊണ്ട് അവര്‍ പ്രഭാതമേഘംപോലെയോ പുലര്‍കാലമഞ്ഞുപോലെയോ കളത്തില്‍നിന്നു കാറ്റത്തു പറന്നുപോകുന്ന പതിരുപോലെയോ പുകക്കുഴലില്‍ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും.
4
ഈജിപ്തില്‍ ആയിരുന്നപ്പോള്‍മുതല്‍ ഞാന്‍ നിന്റെ ദൈവമായ സര്‍വേശ്വരനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല.
5
ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. മരുഭൂമിയില്‍വച്ചു നിന്നെ പോറ്റിപ്പുലര്ത്തിയതു ഞാനാണ്.
6
എന്നാല്‍ അവര്‍ തിന്നു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം അഹങ്കരിച്ചു; അങ്ങനെ അവര്‍ എന്നെ മറന്നു.
7
അതുകൊണ്ട് ഞാന്‍ അവര്‍ക്കു സിംഹം എന്നപോലെ ആയിരിക്കും. പുള്ളിപ്പുലിയെപ്പോലെ വഴിയരികില്‍ ഞാന്‍ പതിയിരിക്കും.
8
കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാന്‍ അവരുടെമേല്‍ ചാടിവീഴും; അവരുടെ മാറിടം ഞാന്‍ കടിച്ചുകീറും; അവിടെവച്ചു സിംഹം എന്നപോലെ ഞാന്‍ അവരെ വിഴുങ്ങും. വന്യമൃഗംപോലെ അവരെ ചീന്തിക്കളയും.
9
ഇസ്രായേലേ, ഞാന്‍ നിന്നെ നശിപ്പിക്കും; ആര്‍ക്കു നിന്നെ സഹായിക്കാന്‍ കഴിയും?
10
നിന്നെ രക്ഷിക്കാന്‍ നിന്റെ രാജാവ് ഇപ്പോള്‍ എവിടെ? നിന്നെ സംരക്ഷിക്കാന്‍ നിന്റെ പ്രഭുക്കന്മാര് എവിടെ? അവര്‍ക്കുവേണ്ടിയാണല്ലോ “എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക” എന്നു നീ പറഞ്ഞത്! അവരൊക്കെ എവിടെപ്പോയി?
11
എന്റെ കോപത്തില്‍ ഞാന്‍ നിനക്കു രാജാക്കന്മാരെ തന്നു; എന്റെ ഉഗ്രകോപത്തില്‍ അവരെ നീക്കിക്കളഞ്ഞു.
12
എഫ്രയീമിന്റെ അകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ കണക്കു സൂക്ഷിച്ചിട്ടുമുണ്ട്.
13
ഗര്‍ഭസ്ഥശിശുവിനെപ്പോലെ ഇസ്രായേലിനു യഥാവസരം പുറത്തുവരാമായിരുന്നു. അവനുവേണ്ടിയുള്ള ഈറ്റുനോവ് ആരംഭിച്ചിട്ടും ബുദ്ധിഹീനനായ ശിശു ഗര്‍ഭകവാടത്തിലെത്തിയില്ല.
14
പാതാളത്തിന്റെ പിടിയില്‍നിന്നു ഞാന്‍ അവരെ മോചിപ്പിക്കണമോ? മൃത്യുവില്‍നിന്ന് അവരെ രക്ഷിക്കണമോ? മരണമേ, ഹേ! നിന്റെ മഹാമാരികള്‍ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? അനുകമ്പ എന്റെ ദൃഷ്ടിയില്നിന്നു മറഞ്ഞിരിക്കുന്നു.
15
ഞാങ്ങണപോലെ അവന് തഴച്ചു വളര്‍ന്നേക്കാമെങ്കിലും കിഴക്കന്‍ കാറ്റ്, സര്‍വേശ്വരന്റെ കാറ്റു തന്നെ, മരുഭൂമിയില്‍നിന്ന് ഉയര്‍ന്നു വരും; അവന്റെ നീരുറവ വറ്റിപ്പോകും; അവന്റെ അരുവികള്‍ വരണ്ടുപോകും. അത് അവന്റെ ഭണ്ഡാരത്തില്നിന്നു വിലപ്പെട്ടതെല്ലാം ഇല്ലാതെയാക്കും.
16
തന്റെ ദൈവത്തോടു മത്സരിച്ചതിനാല്‍ ശമര്യ തന്റെ അകൃത്യഭാരം ചുമക്കേണ്ടിവരും. അവര്‍ വാളിന് ഇരയാകും. അവരുടെ ശിശുക്കള്‍ നിലത്തടിച്ചു കൊല്ലപ്പെടും; അവരുടെ ഗര്‍ഭിണികള്‍ കുത്തിപ്പിളര്‍ക്കപ്പെടും.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14