bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 7
Hosea 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 8 →
1
എന്റെ ജനത്തിനു വീണ്ടും ഐശ്വര്യം നല്കുമ്പോള്, ഇസ്രായേലിനെ ഞാന്‍ സുഖപ്പെടുത്തുമ്പോള്‍, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെടും. അവര്‍ വ്യാജമായി വര്‍ത്തിക്കുന്നു. കള്ളന് അകത്തു കടക്കുന്നു; പുറത്തു കവര്‍ച്ചസംഘം കൊള്ളയടിക്കുന്നു.
2
അവരുടെ എല്ലാ അധര്‍മങ്ങളും ഞാന്‍ ഓര്‍ക്കുമെന്ന് അവര്‍ വിചാരിക്കുന്നില്ല. ഇപ്പോള്‍ അവരുടെ പ്രവൃത്തികള്‍ അവരെ വലയം ചെയ്യുന്നു. അവ എന്റെ കണ്മുമ്പില് ആണ്.
3
തങ്ങളുടെ ദുഷ്ടതയും വഞ്ചനയുംകൊണ്ടു രാജാവിനെയും പ്രഭുക്കന്മാരെയും അവര്‍ സന്തോഷിപ്പിക്കുന്നു.
4
അവര്‍ എല്ലാവരും വ്യഭിചാരികളാണ്. അവര്‍ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു. കുഴച്ചമാവു പുളിച്ചുപൊങ്ങി പാകമാകുന്നതുവരെ അടുപ്പിലെ തീ ആളിക്കത്തിക്കുകയില്ലല്ലോ.
5
നമ്മുടെ രാജാവിന്റെ ഉത്സവദിവസം അവര്‍ പ്രഭുക്കന്മാരെ വീഞ്ഞു കുടിപ്പിച്ചു മത്തരാക്കുന്നു. അവര്‍ പരിഹാസികളുമായി ഒത്തുചേരുന്നു.
6
തങ്ങളുടെ ദ്രോഹപരിപാടികളെപ്പറ്റിയുള്ള ആലോചനകളാല്‍ അവരുടെ ഹൃദയം അടുപ്പുപോലെ നീറിക്കത്തുന്നു. രാത്രി മുഴുവന്‍ അവരുടെ രോഷം നീറി എരിഞ്ഞുകൊണ്ടിരിക്കും.
7
പ്രഭാതമായാല് അതു കത്തിജ്വലിക്കും. അവര്‍ എല്ലാവരും അടുപ്പുപോലെ ചുട്ടുപഴുത്തിരിക്കുന്നു. ഭരണാധികാരികളെ അവര്‍ ദഹിപ്പിച്ചുകളയുന്നു. അവരുടെ രാജാക്കന്മാരെല്ലാം നിലംപതിച്ചു. അവരാരും എന്നെ വിളിച്ചപേക്ഷിക്കുന്നില്ല.
8
സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഒരു വശം മാത്രം വെന്ത അപ്പംപോലെയാണ് ഇസ്രായേല്‍. ചുറ്റുമുള്ള ജനതകളുമായി അവര്‍ ഇടകലരുന്നു.
9
വിജാതീയര്‍ അവരുടെ ബലം കെടുത്തുന്നു. അവര്‍ അതു മനസ്സിലാക്കുന്നില്ല. അവരുടെ തല നരച്ചുതുടങ്ങി. അത് അവര്‍ അറിയുന്നില്ല.
10
ഇസ്രായേലിന്റെ അഹങ്കാരം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നു. ഇതെല്ലാമായിട്ടും അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുകയോ അവിടുത്തെ അന്വേഷിക്കുകയോ ചെയ്യുന്നില്ല.
11
എഫ്രയീം വിവരമില്ലാത്ത പൊട്ടപ്രാവാണ്. അവര്‍ സഹായത്തിനുവേണ്ടി ഈജിപ്തിനെ വിളിക്കുന്നു; അസ്സീറിയായെ സമീപിക്കുന്നു.
12
അവര്‍ പോകുമ്പോള്‍ അവരുടെമേല്‍ ഞാന്‍ വലവിരിക്കും. പക്ഷികളെ എന്നപോലെ ഞാന്‍ അവരെ പിടിക്കും. അവരുടെ ദുഷ്കൃത്യത്തിനു ഞാന്‍ അവരെ ശിക്ഷിക്കും.
13
അവര്‍ എന്നെ വിട്ട് ഓടിപ്പോയല്ലോ; അവര്‍ക്കു ദുരിതം! അവര്‍ എന്നോടു മത്സരിച്ചു; അവര്‍ക്കു നാശം! ഞാന്‍ അവരെ രക്ഷിക്കുമായിരുന്നു; എന്നാല്‍ അവര്‍ എനിക്കെതിരെ സംസാരിക്കുന്നു.
14
അവര്‍ ഹൃദയപൂര്‍വം എന്നോട് അപേക്ഷിക്കുന്നില്ല. അവര്‍ കിടക്കയില്‍ വീണ് അലമുറയിടുന്നു. ധാന്യത്തിനും വീഞ്ഞിനുംവേണ്ടി അവര്‍ സ്വയം മുറിവേല്പിക്കുന്നു. അവര്‍ എന്നോടു മത്സരിക്കുന്നു.
15
ഞാന്‍ അവരെ പരിശീലിപ്പിച്ചു, അവരുടെ ഭുജങ്ങളെ ബലപ്പെടുത്തി; എന്നിട്ടും അവര്‍ എനിക്കെതിരെ തിന്മ നിരൂപിക്കുന്നു.
16
അവര്‍ ബാലിന്റെ നേര്‍ക്കു തിരിയുന്നു. അവര്‍ സമയത്ത് ഉതകാത്ത വില്ലുപോലെയാകുന്നു. അവരുടെ പ്രഭുക്കന്മാര് നാവിന്റെ ഔദ്ധത്യത്താല്‍ വാളിനിരയാകും. അവര്‍ ഇതിനാല്‍ ഈജിപ്തില്‍ പരിഹാസപാത്രമാകും.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14