bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Hosea 12
Hosea 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 13 →
1
എഫ്രയീം കാറ്റിനെ മേയ്ക്കുന്നു; പകല്‍ മുഴുവന്‍ കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവര്‍ വ്യാജവും അക്രമവും വര്‍ധിപ്പിക്കുന്നു; അസ്സീറിയായുമായി അവര്‍ ഉടമ്പടി ചെയ്യുന്നു. ഈജിപ്തിലേക്ക് എണ്ണകൊണ്ടുപോകുന്നു.
2
യെഹൂദായ്‍ക്കെതിരായി സര്വേശ്വരന് ഒരു കുറ്റപത്രമുണ്ട്. യാക്കോബിനെ അവന്റെ നടപ്പിനൊത്തവിധം ശിക്ഷിക്കും. അവന്റെ പ്രവൃത്തിക്ക് ഒത്തവിധം പകരം നല്‍കും;
3
അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന് സഹോദരന്റെ കുതികാല് പിടിച്ചു; പുരുഷപ്രാപ്തി ആയപ്പോള്‍ അവന് ദൈവത്തോടു മല്ലിട്ടു.
4
അവന് ദൈവദൂതനോടു പോരാടി ജയിച്ചു. അവന് കരഞ്ഞു; ദൈവകൃപയ്ക്കുവേണ്ടി അപേക്ഷിച്ചു; അവന് ബെഥേലില്‍വച്ചു ദൈവത്തെ കണ്ടുമുട്ടി; ദൈവം അവിടെവച്ച് അവനോടു സംസാരിച്ചു.
5
അവിടുന്നു സര്‍വശക്തനായ ദൈവം; സര്വേശ്വരന് എന്നാണ് അവിടുത്തെ നാമം.
6
അതുകൊണ്ട്, നിന്റെ ദൈവത്തിന്റെ സഹായത്തോടുകൂടി നീ തിരിച്ചുവരിക; സ്നേഹത്തെയും നീതിയെയും മുറുകെപ്പിടിക്കുക, നിന്റെ ദൈവത്തെ നിരന്തരം കാത്തിരിക്കുക.
7
കള്ളത്തുലാസ് കൈയിലുള്ള വ്യാപാരിയാണ് ഇസ്രായേല്‍; അവന് പരപീഡനം ആഗ്രഹിക്കുന്നു.
8
എഫ്രയീം പറഞ്ഞു: “ഹാ, ഞാന്‍ ധനികനാണല്ലോ; എനിക്കുവേണ്ടി ഞാന്‍ ധനം സമ്പാദിച്ചു. എന്നാല്‍ അവന്റെ സര്‍വസമ്പാദ്യവും കൊടുത്താലും അവന് ചെയ്തിട്ടുള്ള തിന്മകള്ക്കു പരിഹാരം ആകുകയില്ല.
9
നീ ഈജിപ്തില്‍ ആയിരുന്നപ്പോള്‍ മുതല്‍ ഞാനായിരുന്നു നിന്റെ ദൈവമായ സര്വേശ്വരന്. പണ്ടത്തെപ്പോലെ ഞാന്‍ നിന്നെ വീണ്ടും കൂടാരങ്ങളില്‍ വസിപ്പിക്കും.
10
പ്രവാചകന്മാരോടു ഞാന്‍ സംസാരിച്ചു; അവര്‍ക്കു നിരവധി ദര്‍ശനങ്ങള്‍ അരുളിയതും അവരില്‍കൂടി അനേകം ദൃഷ്ടാന്തകഥകള്‍ നല്കിയതും ഞാന്‍ തന്നെയാണ്.
11
ഗിലെയാദില്‍ അകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ നിശ്ചയമായും അവര്‍ നശിക്കും. ഗില്ഗാലില് അവര്‍ കാളകളെ ബലികഴിക്കുന്നു; അവരുടെ ബലിപീഠങ്ങളും വയലിലെ ഉഴവുചാലുകളില്‍ ഉള്ള കല്ക്കൂനപോലെ ആയിത്തീരും.
12
യാക്കോബ് അരാംദേശത്തേക്കു പലായനം ചെയ്തു. ഭാര്യയെ ലഭിക്കാന്‍വേണ്ടി ഇസ്രായേല്‍ അവിടെ ദാസ്യവൃത്തി ചെയ്തു; അതിനുവേണ്ടിത്തന്നെ അവന് ആടിനെ മേയ്ച്ചു.
13
ഒരു പ്രവാചകന് മുഖാന്തരം സര്വേശ്വരന് ഇസ്രായേലിനെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു. ഒരു പ്രവാചകനാല്‍ അവന് സംരക്ഷിക്കപ്പെട്ടു;
14
എഫ്രയീം അത്യധികമായ പ്രകോപനം ഉളവാക്കി. അതിനാല്‍ അവിടുന്ന് അവന്റെമേല്‍ രക്തം ചൊരിഞ്ഞതിനുള്ള ശിക്ഷ വരുത്തും. അവന്റെ പരിഹാസങ്ങള്‍ അവനിലേക്കുതന്നെ തിരിച്ചുവരുത്തും.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14