bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 1
Nehemiah 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 2 →
1
ഹഖല്യായുടെ പുത്രന് നെഹെമ്യായുടെ വാക്കുകള്‍: അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം കിസ്ലേവ് മാസം ഞാന്‍ തലസ്ഥാനമായ ശൂശനില്‍ ആയിരുന്നു.
2
എന്റെ ഒരു സഹോദരനായ ഹനാനിയും യെഹൂദായില്‍നിന്നു ചിലരും അവിടെ വന്നു. ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോയവരില്‍ ഉള്‍പ്പെടാതെ രക്ഷപെട്ട് അവിടെ കഴിഞ്ഞ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ഞാന്‍ അവരോട് ആരാഞ്ഞു.
3
അവര്‍ പറഞ്ഞു: പ്രവാസത്തില്‍നിന്ന് രക്ഷപെട്ട് അവിടെ അവശേഷിച്ചവര്‍ വലിയ കഷ്ടതയിലും അപമാനത്തിലുമാണു കഴിയുന്നത്. യെരൂശലേമിന്റെ മതില് ഇടിഞ്ഞും അതിന്റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുന്നു.”
4
ഇതു കേട്ടപ്പോള്‍ ഞാന്‍ നിലത്തിരുന്നു കരഞ്ഞു ദിവസങ്ങളോളം വിലപിച്ച് ഉപവസിച്ചു. സ്വര്‍ഗസ്ഥനായ ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു:
5
“സ്വര്‍ഗത്തില്‍ വസിക്കുന്ന ദൈവമായ സര്‍വേശ്വരാ, അങ്ങയെ സ്നേഹിച്ചു അവിടുത്തെ കല്പനകള് അനുസരിക്കുന്നവരോട് ഉടമ്പടി പാലിക്കുകയും സുസ്ഥിരസ്നേഹം കാട്ടുകയും ചെയ്യുന്ന ഉന്നതനും ഉഗ്രപ്രഭാവവാനുമായ ദൈവമേ, അവിടുത്തോടു ഞാന്‍ യാചിക്കുന്നു.
6
അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിനുവേണ്ടി രാവും പകലും പ്രാര്‍ഥിക്കുന്ന ഈ ദാസനെ കടാക്ഷിച്ച് അടിയന്റെ പ്രാര്‍ഥന ശ്രവിക്കണമേ. ഇസ്രായേല്യരായ ഞങ്ങള്‍ അങ്ങേക്ക് എതിരെ ചെയ്ത പാപങ്ങള്‍ ഏറ്റുപറയുന്നു. ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
7
അങ്ങേക്ക് എതിരെ ഞങ്ങള്‍ കഠിനമായ തിന്മ പ്രവര്‍ത്തിച്ചു; അവിടുത്തെ ദാസനായ മോശയിലൂടെ അരുളിച്ചെയ്ത ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങള്‍ പാലിച്ചില്ല.
8
മോശയോട് അവിടുന്ന് അരുളിച്ചെയ്ത ഈ വാക്കുകള്‍ ഓര്‍ക്കണമേ. ‘അവിശ്വസ്തത കാട്ടിയാല്‍ ഞാന്‍ നിങ്ങളെ ജനതകളുടെ ഇടയില്‍ ചിതറിക്കും.
9
എന്നാല്‍ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകള് പാലിക്കുകയും അവ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ ആകാശത്തിന്റെ അറുതികള്‍വരെ ചിതറപ്പെട്ടാലും ഞാന്‍ അവിടെനിന്നു നിങ്ങളെ കൂട്ടിച്ചേര്‍ക്കുകയും എന്റെ വാസസ്ഥലമായി ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വരികയും ചെയ്യും.’
10
അവര്‍ അവിടുത്തെ മഹാശക്തിയാലും ഭുജബലത്താലും വീണ്ടെടുക്കപ്പെട്ട ദാസരും സ്വന്തജനവുമാണല്ലോ.
11
സര്‍വേശ്വരാ, ഈ ദാസന്റെയും അവിടുത്തെ നാമത്തെ ഭയഭക്തിയോടെ ആരാധിക്കുന്ന മറ്റു ദാസന്മാരുടെയും പ്രാര്‍ഥന കേള്‍ക്കണമേ. ഇന്ന് അവിടുത്തെ ദാസന് വിജയം അരുളണമേ. രാജാവ് അടിയനോടു കാരുണ്യം കാട്ടുവാന്‍ അവിടുന്ന് ഇടയാക്കണമേ.” അക്കാലത്ത് ഞാന്‍ രാജാവിന്റെ പാനപാത്രവാഹകന്‍ ആയിരുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13