bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 9
Nehemiah 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
1
ആ മാസം ഇരുപത്തിനാലാം ദിവസം ഇസ്രായേല്‍ജനം ഉപവസിച്ച് ചാക്കുതുണി ഉടുത്തു തലയില്‍ പൂഴി വാരിയിട്ട് സമ്മേളിച്ചു.
2
ഇസ്രായേല്‍ജനം അന്യജനതകളില്‍നിന്നു വേര്‍തിരിഞ്ഞു തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു.
3
പിന്നീട് അവര്‍ സ്വസ്ഥാനങ്ങളില്‍ എഴുന്നേറ്റു നിന്നു മൂന്നു മണിക്കൂറോളം തങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ധര്‍മശാസ്ത്ര പുസ്തകം വായിച്ചുകേള്‍ക്കുകയും മൂന്നു മണിക്കൂര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അവിടുത്തെ ആരാധിക്കുകയും ചെയ്തു.
4
ലേവ്യരായ യേശുവ, ബാനി, കദ്മീയേല്‍, ശെബന്യാ, ബുന്നി, ശേരെബ്യാ, ബാനി, കെനാനി എന്നിവര്‍ ലേവ്യരുടെ വേദിയില്‍ നിന്നുകൊണ്ടു ദൈവമായ സര്‍വേശ്വരനോടു നിലവിളിച്ചു പ്രാര്‍ഥിച്ചു.
5
പിന്നീട് ലേവ്യരായ യേശുവ, കദ്മീയേല്‍, ബാനി, ഹശബ്ന്യാ, ശേരെബ്യാ, ഹോദിയാ, ശെബന്യാ, പെദഹ്യാ എന്നിവര്‍ പറഞ്ഞു: “നിങ്ങള്‍ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ എന്നുമെന്നും വാഴ്ത്തുക; സകല സ്തുതികള്‍ക്കും സ്തോത്രങ്ങള്‍ക്കും അതീതനായ അവിടുത്തെ മഹത്ത്വമേറിയ നാമം വാഴ്ത്തപ്പെടട്ടെ.”
6
എസ്രാ തുടര്‍ന്നു: “അവിടുന്ന്, അവിടുന്നു മാത്രം ആണ് സര്വേശ്വരന്. അവിടുന്നു സ്വര്‍ഗത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും സകല വാനഗോളങ്ങളെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്ടിച്ചു. അവിടുന്ന് അവയെ എല്ലാം സംരക്ഷിക്കുന്നു; വാനഗോളങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു.
7
അബ്രാമിനെ തിരഞ്ഞെടുത്തു കല്ദയരുടെ പട്ടണമായ ഊരില്‍നിന്നു കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രഹാം എന്നു പേരു നല്കിയ ദൈവമായ സര്വേശ്വരന് അവിടുന്നുതന്നെ.
8
അബ്രഹാം വിശ്വസ്തനാണെന്ന് അവിടുന്നു മനസ്സിലാക്കി; കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, ഗിര്‍ഗസ്യര്‍ എന്നിവരുടെ ദേശം അദ്ദേഹത്തിന്റെ പിന്‍തലമുറകള്‍ക്ക് കൊടുക്കും എന്ന് അവിടുന്ന് ഉടമ്പടി ചെയ്തു. നീതിമാനായ അവിടുന്ന് അതു നിറവേറ്റി.
9
ഈജിപ്തില്‍ ഞങ്ങളുടെ പിതാക്കന്മാര് അനുഭവിച്ച കഷ്ടതകള്‍ അവിടുന്നു കണ്ടു; ചെങ്കടലിന്റെ തീരത്തുവച്ച് അവരുടെ നിലവിളി കേട്ടു.
10
ഈജിപ്തുകാര്‍ ഞങ്ങളുടെ പിതാക്കന്മാരോടു ധിക്കാരപൂര്‍വം പ്രവര്‍ത്തിച്ചത് അവിടുന്ന് അറിഞ്ഞു. ഫറവോയ്ക്കും അയാളുടെ ഭൃത്യന്മാര്ക്കും ആ ദേശത്തെ ജനത്തിനും എതിരെ അടയാളങ്ങളും അദ്ഭുതങ്ങളും കാട്ടി. അങ്ങനെ അവിടുത്തെ നാമം പ്രസിദ്ധമായി. അത് ഇന്നും നിലനില്ക്കുന്നു.
11
അവിടുന്ന് ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ കടലിനെ രണ്ടായി വിഭജിച്ചു. അങ്ങനെ അവര്‍ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി. അവരെ പിന്തുടര്‍ന്നവരെ ആഴജലത്തില്‍ വീണ കല്ല് എന്നപോലെ അവിടുന്നു സമുദ്രത്തില്‍ ആഴ്ത്തിക്കളഞ്ഞു.
12
അവിടുന്ന് പകല്‍ മേഘസ്തംഭത്താല്‍ അവരെ നയിച്ചു; രാത്രിയില്‍ അഗ്നിസ്തംഭത്തിന്റെ പ്രകാശത്താല്‍ അവരെ വഴി നടത്തി.
13
സ്വര്‍ഗത്തില്‍നിന്നു സീനായ്പര്‍വതത്തില്‍ ഇറങ്ങിവന്ന് അവിടുന്ന് അവരോടു സംസാരിച്ചു; യഥാര്‍ഥ നീതിനിഷ്ഠമായ വിധികളും നിയമങ്ങളും ഉചിതമായ ചട്ടങ്ങളും കല്പനകളും അവര്‍ക്കു നല്കി.
14
വിശുദ്ധശബത്ത് എങ്ങനെ ആചരിക്കണമെന്ന് അവിടുന്ന് അവരെ അറിയിച്ചു. അവിടുത്തെ ദാസനായ മോശയിലൂടെ അവര്‍ക്ക് ചട്ടങ്ങളും കല്പനകളും നിയമങ്ങളും നല്കി.
15
അവരുടെ വിശപ്പടക്കാന്‍ ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹം ശമിപ്പിക്കുന്നതിനു പാറയില്‍നിന്നു വെള്ളം പുറപ്പെടുവിച്ചു. അവര്‍ക്കു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കാന്‍ അവരോടു കല്പിച്ചു.
16
എന്നാല്‍ അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ച് അങ്ങയോടു ദുശ്ശാഠ്യം കാണിച്ചു; അവിടുത്തെ കല്പനകള് അനുസരിച്ചില്ല.
17
അവിടുത്തെ അനുസരിക്കാന്‍ അവര്‍ വിസമ്മതിച്ചു. അവര്‍ ധിക്കാരികളായി, അവിടുന്നു കാട്ടിയ അദ്ഭുതങ്ങള്‍ മറന്നു. ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാന്‍ ഒരു നേതാവിനെ നിയോഗിച്ചു. അവിടുന്ന് ക്ഷമിക്കുന്നതിന് സന്നദ്ധനും കൃപാലുവും കരുണാര്‍ദ്രനും ക്ഷമാശീലനും അളവറ്റ സ്നേഹനിധിയും ആകയാല്‍ അവരെ കൈവിട്ടില്ല.
18
അവര്‍ തങ്ങള്‍ക്ക് ആരാധിക്കാന്‍ വേണ്ടി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. “ഇത് ഞങ്ങളെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന ദൈവം, എന്നു പറഞ്ഞ് അങ്ങയെ അത്യന്തം ദുഷിച്ചു.
19
എങ്കിലും അവിടുത്തെ മഹാകരുണയാല്‍ അവരെ മരുഭൂമിയില്‍വച്ചു കൈവിട്ടില്ല; പകല്‍ അവരെ നയിച്ച മേഘസ്തംഭവും രാത്രിയില്‍ അവര്‍ക്കു വെളിച്ചം നല്കിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല.
20
അവര്‍ക്കു നല്ല ഉപദേശം ലഭിക്കാന്‍ അവിടുത്തെ ചൈതന്യം അവരില്‍ പകര്‍ന്നു. അവര്‍ക്കു മന്നയും ദാഹശമനത്തിനു ജലവും അവിടുന്നു തുടര്‍ന്നും നല്കി.
21
ഇങ്ങനെ അവിടുന്ന് അവരെ നാല്പതു സംവത്സരം മരുഭൂമിയില്‍ പുലര്‍ത്തി; അവര്‍ക്കു ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല; അവരുടെ പാദങ്ങള്‍ വീങ്ങിയതുമില്ല.
22
അവിടുന്നു രാജ്യങ്ങളെയും ജനതകളെയും അവരുടെ കൈയില്‍ ഏല്പിച്ചു; അത് അവര്‍ക്ക് വിഭജിച്ചു കൊടുത്തു. അവര്‍ ഹെശ്ബോന്‍രാജാവായ സീഹോന്റെയും ബാശാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങള്‍ കൈവശമാക്കി.
23
ഇസ്രായേലിന്റെ സന്തതികളെ അവിടുന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ വര്‍ധിപ്പിച്ചു; കൈവശമാക്കാന്‍ അവരുടെ പിതാക്കന്മാരോടു കല്പിച്ചിരുന്ന ദേശത്തേക്ക് അവരെ നയിച്ചു.
24
അവര്‍ ചെന്നു ദേശം കൈവശമാക്കി. ദേശവാസികളായ കനാന്യരെ അവിടുന്ന് അവര്‍ക്കു കീഴ്പെടുത്തി. യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ തക്കവിധം അവരുടെ രാജാക്കന്മാരെയും ജനതകളെയും അവരുടെ കൈയില്‍ ഏല്പിച്ചു കൊടുത്തു.
25
അവര്‍ സുരക്ഷിത നഗരങ്ങളും ഫലപുഷ്ടമായ ദേശവും പിടിച്ചടക്കി. വിശിഷ്ട വിഭവങ്ങള്‍ നിറഞ്ഞ വീടുകള്‍, കിണറുകള്‍, മുന്തിരിത്തോട്ടങ്ങള്‍, ഒലിവുതോട്ടങ്ങള്‍, ധാരാളമായ ഫലവൃക്ഷങ്ങള്‍ എന്നിവ കൈവശമാക്കി; അവര്‍ വേണ്ടുവോളം ഭക്ഷിച്ചു തൃപ്തരായി തടിച്ചു കൊഴുത്തു; അവിടുന്നു നല്കിയ വിശിഷ്ട വസ്തുക്കള്‍ അവര്‍ അനുഭവിച്ച് ആഹ്ലാദിച്ചു.
26
എന്നിട്ടും അവര്‍ അങ്ങയെ അനുസരിക്കാതെ മത്സരിച്ചു; അവിടുത്തെ നിയമം അവര്‍ പുറന്തള്ളി. അങ്ങയിലേക്കു മടങ്ങിവരാന്‍ ആവശ്യപ്പെട്ട പ്രവാചകരെ അവര്‍ വധിച്ചു. അങ്ങനെ അവര്‍ അങ്ങയെ വളരെയധികം നിന്ദിച്ചു.
27
അതിനാല്‍ അവിടുന്ന് അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു; അവര്‍ അവരെ പീഡിപ്പിച്ചു. കഷ്ടതയില്‍ അവര്‍ വിളിച്ചപേക്ഷിച്ചു. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് അവിടുന്ന് അതു കേട്ടു. അവിടുത്തെ കാരുണ്യാതിരേകത്താല്‍ അവര്‍ക്കു വിമോചകരെ നല്കി. അവര്‍ അവരെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു.
28
എന്നാല്‍ സ്വസ്ഥത ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും തിന്മ പ്രവര്‍ത്തിച്ചു. അതുകൊണ്ട് അവിടുന്നു അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു; അവര്‍ അവരെ ഭരിച്ചു. അവര്‍ തിരിഞ്ഞ് അങ്ങയോടു നിലവിളിച്ചപ്പോള്‍ അവിടുന്നു സ്വര്‍ഗത്തില്‍നിന്നു കേട്ടു. അങ്ങനെ അവിടുത്തെ കാരുണ്യത്താല്‍ പലതവണ അവിടുന്ന് അവരെ വിടുവിച്ചു.
29
അവിടുത്തെ നിയമമനുസരിക്കാന്‍ അവിടുന്ന് അവരോടു കല്പിച്ചു. എങ്കിലും അവര്‍ അഹങ്കാരത്തോടെ ജീവിച്ചു; അവിടുത്തെ കല്പനകള് ലംഘിച്ച് പാപം ചെയ്തു. അങ്ങനെ ദുശ്ശാഠ്യക്കാരായ അവര്‍ ജീവദായകമായ കല്പനകള് അനുസരിച്ചില്ല.
30
അവിടുന്നു ദീര്‍ഘകാലം അവരോടു ക്ഷമിച്ചു. പ്രവാചകരിലൂടെ അവിടുത്തെ ആത്മാവ് അവര്‍ക്കു മുന്നറിയിപ്പു നല്കി; എന്നാല്‍ അവര്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരെ അന്യജനതകള്‍ക്ക് ഏല്പിച്ചുകൊടുത്തു.
31
എങ്കിലും അവിടുത്തെ കാരുണ്യാതിരേകത്താല്‍ അവിടുന്ന് അവരെ നിശ്ശേഷം നശിപ്പിക്കയോ കൈവിടുകയോ ചെയ്തില്ല. അവിടുന്നു കൃപയും കരുണയുമുള്ള ദൈവമാണല്ലോ.
32
മഹോന്നതനും ബലവാനും ഭീതിദനും ഉടമ്പടി പാലിക്കുന്നവനും കരുണാനിധിയുമായ ഞങ്ങളുടെ ദൈവമേ, അസ്സീറിയന്‍രാജാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ഞങ്ങളുടെ പിതാക്കന്മാരും സര്‍വജനങ്ങളും സഹിക്കേണ്ടിവന്ന കഷ്ടതകള്‍ അവിടുന്നു നിസ്സാരമായി ഗണിക്കരുതേ.
33
ഞങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് അവിടുന്നു ഞങ്ങള്‍ക്കു നല്‍കിയത്. അവിടുന്നു വിശ്വസ്തനായിരുന്നു. ഞങ്ങളാകട്ടെ ദുഷ്ടത പ്രവര്‍ത്തിച്ചു.
34
ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും അവിടുത്തെ നിയമം അനുസരിച്ചില്ല; അവിടുത്തെ കല്പനകളും അവിടുന്നു നല്കിയ മുന്നറിയിപ്പും അവഗണിച്ചു.
35
അവിടുന്ന് അവര്‍ക്ക് അധീനമാക്കിക്കൊടുത്ത വിസ്തൃതവും ഫലപുഷ്ടിയുള്ളതുമായ സ്വന്തം ദേശത്ത് അവിടുന്നു നല്കിയ നന്മകള് അനുഭവിക്കുമ്പോഴും അവര്‍ അങ്ങയെ സേവിച്ചില്ല. അവര്‍ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഉപേക്ഷിച്ചുമില്ല.
36
ഞങ്ങള്‍ ഇന്ന് അടിമകളാണ്; സല്‍ഫലങ്ങളും നന്മകളും അനുഭവിക്കാന്‍ ഞങ്ങളുടെ പിതാക്കന്മാര്ക്കു കൊടുത്ത ദേശത്തു ഞങ്ങള്‍ ഇന്ന് അടിമകളാണ്.
37
ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അവിടുന്നു ഞങ്ങളുടെമേല്‍ അധീശരാക്കിയിരിക്കുന്ന രാജാക്കന്മാര് ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കുന്നു. ഞങ്ങളുടെയും ഞങ്ങളുടെ കന്നുകാലികളുടെയുംമേല്‍ എന്തും പ്രവര്‍ത്തിക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ഞങ്ങള്‍ വലിയ കഷ്ടതയില്‍ ആയിരിക്കുന്നു.
38
അതുകൊണ്ട് ഞങ്ങള്‍ ഒരു ഉടമ്പടി എഴുതിയുണ്ടാക്കിയിരിക്കുന്നു. അതില്‍ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും ഒപ്പുവയ്ക്കുന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13