bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 3
Nehemiah 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 4 →
1
മുഖ്യപുരോഹിതനായ എല്യാശീബും സഹപുരോഹിതന്മാരും ചേര്‍ന്ന് അജകവാടം വീണ്ടും പണിയുകയും അതിന്റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കുകയും കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു. ശതഗോപുരവും ഹനനയേല്‍ഗോപുരവും വരെയുള്ള മതിലിന്റെ ഭാഗങ്ങള്‍ പണിതു പ്രതിഷ്ഠിച്ചു.
2
അതിനോടു ചേര്‍ന്ന ഭാഗം യെരീഹോപട്ടണക്കാരും അതിനുമപ്പുറം ഇമ്രിയുടെ പുത്രന് സക്കൂരും നിര്‍മ്മിച്ചു.
3
മത്സ്യകവാടം ഹസ്സെനായക്കാര്‍ പണിതു. അവര്‍ അതിന്റെ ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു.
4
അതിനടുത്ത ഭാഗം ഹക്കോസിന്റെ പൗത്രനും ഊരിയായുടെ പുത്രനുമായ മെരേമോത്ത് കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം മെശേസ്സബെയേലിന്റെ പൗത്രനും ബേരെഖ്യായുടെ പുത്രനുമായ മെശുല്ലാം കേടുപാടുകള്‍ തീര്‍ത്തു. അടുത്ത ഭാഗം ബാനയുടെ പുത്രന് സാദോക്ക് പുതുക്കിപ്പണിതു.
5
തെക്കോവ്യര്‍ അതിനടുത്ത ഭാഗത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു. എന്നാല്‍ അവിടുത്തെ പ്രഭുക്കന്മാര് സര്‍വേശ്വരന്റെ ഈ പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ല.
6
പസേഹയുടെ പുത്രന് യോയാദയും ബെസോദ്യായുടെ പുത്രന് മെശുല്ലാമും പ്രാചീനകവാടം വീണ്ടും പണിതു. അവര്‍ അതിന് ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു.
7
തുടര്‍ന്നുള്ള ഭാഗം ഗിബെയോന്യനായ മെലത്യായും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും ചേര്‍ന്നു നദിക്ക് അക്കരെ ഗവര്‍ണരുടെ ആസ്ഥാനംവരെ കേടുപാടുകള്‍ തീര്‍ത്തു.
8
അതിനപ്പുറം സ്വര്‍ണപ്പണിക്കാരനായ ഹര്‍ഹയ്യായുടെ പുത്രന് ഉസ്സീയേല്‍ പുതുക്കിപ്പണിതു. സുഗന്ധദ്രവ്യം നിര്‍മ്മിക്കുന്ന ഹനന്യാ തുടര്‍ന്നുള്ള വിശാലമതില്‍വരെയുള്ള ഭാഗത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു.
9
അതിനടുത്തഭാഗം യെരൂശലേമില്‍ അര്‍ധഭാഗത്തിന്റെ അധിപനായ ഹൂരിന്റെ പുത്രന് രെഫായാ നന്നാക്കി.
10
അടുത്ത ഭാഗം ഹരൂമഫിന്റെ പുത്രന് യെദായാ തന്റെ വീടിനു നേരെയുള്ള ഭാഗംവരെ കേടുപാടുകള്‍ തീര്‍ത്തു.
11
തുടര്‍ന്നുള്ള ഭാഗം ഹശ്ബനെയായുടെ പുത്രനായ ഹത്തൂശ് പുതുക്കിപ്പണിതു. തുടര്‍ന്നുള്ള ഭാഗവും ചൂളഗോപുരവും ഹാരീമിന്റെ പുത്രന് മല്ക്കീയായും പഹത്ത്-മോവാബിന്റെ പുത്രന് ഹശ്ശൂബും ചേര്‍ന്നു കേടുപാടുകള്‍ തീര്‍ത്തു.
12
അതിനപ്പുറം യെരൂശലേമില്‍ മറ്റേ പകുതി ഭാഗത്തിന്റെ അധിപനായ ഹല്ലോഹേശിന്റെ പുത്രന് ശല്ലൂമും അയാളുടെ പുത്രിമാരും ചേര്‍ന്ന് അറ്റകുറ്റപ്പണികള്‍ തീര്‍ത്തു.
13
താഴ്വരവാതില്‍ ഹനൂനും സാനോഹ് നിവാസികളും കൂടി കേടുപാടുകള്‍ തീര്‍ത്തു. അതിന് കതകുകളും കുറ്റികളും ഓടാമ്പലും പിടിപ്പിച്ചു.
14
ചവറ്റുവാതില്‍വരെ ആയിരം മുഴം നീളത്തില്‍ മതിലിന്റെ കേടുപാടുകള്‍ തീര്‍ത്തു. ചവറ്റുവാതില്‍ പുതുക്കി പണിതത് ബേത്ത്-ഹഖേരെം പ്രദേശത്തിന്റെ അധിപനും രേഖാബിന്റെ പുത്രനുമായ മല്കീയാ ആയിരുന്നു; അതിന് കതകും കുറ്റികളും ഓടാമ്പലും ഉറപ്പിച്ചു.
15
മിസ്പാപ്രദേശത്തിന്റെ പ്രഭുവായ കൊല്- ഹൊസെയുടെ പുത്രന് ശല്ലൂന്‍ ഉറവുവാതില്‍ പുതുക്കി പണിയുകയും അതിനു മേല്‍ക്കൂര പണിത് കതകും കുറ്റികളും ഓടാമ്പലും ഉറപ്പിക്കുകയും ചെയ്തു. അയാള്‍ രാജകീയോദ്യാനത്തിലെ ശേലാക്കുളത്തിന്റെ മതില് ദാവീദിന്റെ നഗരത്തില്‍നിന്ന് ഇറങ്ങുന്ന കല്പടിവരെ പണിതു.
16
അതിനപ്പുറം ബേത്ത്സൂര്‍ അര്‍ധഭാഗത്തിന്റെ അധിപനും അസ്ബൂക്കിന്റെ പുത്രനുമായ നെഹെമ്യാ ദാവീദിന്റെ കല്ലറകളുടെ മുന്‍ഭാഗംവരെയും വെട്ടിപ്പണിതുണ്ടാക്കിയ കുളംവരെയും വീരയോദ്ധാക്കള്‍ നിവസിക്കുന്ന സ്ഥലംവരെയും കേടുപാടുകള്‍ തീര്‍ത്തു.
17
തുടര്‍ന്നുള്ള ഭാഗത്തിന്റെ അറ്റകുറ്റപ്പണി ലേവ്യനായ ബാനിയുടെ പുത്രന് രഹൂം നിര്‍വഹിച്ചു. അതിനപ്പുറം കെയീലായുടെ അര്‍ധഭാഗത്തിന്റെ അധിപന് ഹശബ്യാ തന്റെ പ്രദേശത്തിനുവേണ്ടി പുനരുദ്ധരിച്ചു.
18
അടുത്ത ഭാഗം കെയീലായുടെ മറ്റേ പകുതി ഭാഗത്തിന്റെ അധിപന് ആയ ഹേനാദാദിന്റെ പുത്രന് ബവ്വായിയും ചാര്‍ച്ചക്കാരും ചേര്‍ന്ന് കേടുപാടുകള്‍ തീര്‍ത്തു.
19
മിസ്പാപ്രദേശത്തിന്റെ അധിപന് ആയ യേശുവയുടെ പുത്രന് ഏസെര്‍ മതില് തിരിയുന്ന കോണിലെ ആയുധശാലയിലേക്കുള്ള കയറ്റത്തിന് എതിരെയുള്ള തുടര്‍ന്നുള്ള ഭാഗം പുനരുദ്ധരിച്ചു.
20
അവിടംമുതല്‍ മുഖ്യപുരോഹിതനായ എല്യാശീബിന്റെ ഭവനകവാടംവരെയുള്ള ഭാഗം സബ്ബായിയുടെ പുത്രന് ബാരൂക് പുതുക്കിപ്പണിതു.
21
എല്യാശീബിന്റെ ഭവനത്തിന്റെ അതിര്‍ത്തിവരെയുള്ള ഭാഗം ഹക്കോസിന്റെ മകനായ ഊരിയായുടെ പുത്രന് മെരേമോത്ത് അറ്റകുറ്റപ്പണി നടത്തി.
22
അതിനപ്പുറം യെരൂശലേമിനു ചുറ്റും പാര്‍ത്തിരുന്ന പുരോഹിതന്മാര് നന്നാക്കി.
23
തുടര്‍ന്നു തങ്ങളുടെ വീടിനു നേരെയുള്ള ഭാഗം ബെന്യാമീനും ഹശ്ശൂബും കേടുപാടുകള്‍ തീര്‍ത്തു. അനന്യായുടെ പൗത്രനും മയസേയായുടെ പുത്രനുമായ അസര്യാ തന്റെ വീടിന് അടുത്തുള്ള ഭാഗം പുനരുദ്ധരിച്ചു.
24
അതിനപ്പുറം ഹേനാദാദിന്റെ പുത്രന് ബിന്നൂയി അസര്യായുടെ വീടുമുതല്‍ മതില് തിരിയുന്നതുവരെയുള്ള മറ്റൊരു ഭാഗത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു.
25
ഊസായിയുടെ പുത്രന് പാലാല്‍, കോണിനും കാവല്ഭടന്മാരുടെ അങ്കണത്തിലേക്ക് തള്ളിനില്ക്കുന്ന കൊട്ടാരഗോപുരത്തിനും എതിരെയുള്ള ഭാഗത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു.
26
അതിനപ്പുറം പരോശിന്റെ പുത്രന് പെദായായും ഓഫേലില്‍ പാര്‍ത്തിരുന്ന ദേവാലയശുശ്രൂഷകരും ചേര്‍ന്നു കിഴക്കേ ജലകവാടത്തിന് എതിരെയുള്ള ഭാഗംമുതല്‍ ഉന്തിനില്ക്കുന്ന ഗോപുരംവരെയുള്ള ഭാഗത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചു.
27
തെക്കോവ്യര്‍ അതിനപ്പുറത്ത് ഉന്തിനില്ക്കുന്ന വലിയ ഗോപുരത്തിനു നേരേ ഓഫേലിന്റെ മതില്‍വരെയുള്ള ഭാഗത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു.
28
അശ്വകവാടംമുതല്‍ പുരോഹിതന്മാര് ഓരോരുത്തരായി താന്താങ്ങളുടെ വീടിനു നേരെയുള്ള ഭാഗത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു.
29
അതിനപ്പുറം ഇമ്മേരിന്റെ പുത്രന് സാദോക്ക് തന്റെ വീടിനു നേരെയുള്ള ഭാഗം പുനരുദ്ധരിച്ചു. തുടര്‍ന്നുള്ള ഭാഗം പൂര്‍വകവാടത്തിന്റെ കാവല്‍ക്കാരനായ ശെഖന്യായുടെ പുത്രന് ശെമയ്യാ കേടുപാടുകള്‍ തീര്‍ത്തു.
30
തുടര്‍ന്നു ശേലെമ്യായുടെ പുത്രന് ഹനന്യായും സാലാഫിന്റെ ആറാമത്തെ പുത്രന് ഹാനൂനും മറ്റൊരു ഭാഗത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം ബേരെഖ്യായുടെ പുത്രന് മെശുല്ലാം തന്റെ വീടിന്റെ എതിരെയുള്ള ഭാഗത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു.
31
അതിനപ്പുറം സ്വര്‍ണപ്പണിക്കാരനായ മല്ക്കീയാ ഹമ്മീഫ്ഖാദ് കവാടത്തിനു നേരേ ദേവാലയ ശുശ്രൂഷകരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെ മതില് തിരിയുന്ന കോണിനടുത്തുള്ള മാളികമുറിക്കും അജകവാടത്തിനും ഇടയ്ക്കുള്ള ഭാഗം പുനരുദ്ധരിച്ചു.
32
സ്വര്‍ണപ്പണിക്കാരും കച്ചവടക്കാരും ചേര്‍ന്ന് അവിടംമുതല്‍ അജകവാടംവരെയുള്ള ഭാഗം പുതുക്കിപ്പണിതു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Nehemiah Commentaries
→
Devotional
Nehemiah Devotional Guide
→
Get This Bible
BSI Study Bible
→